അച്ഛന്‍ സുരേഷ് കുമാറിന്റെ അവസാന പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ പങ്കുവച്ച് വേദനയോടെയ ഗായിക അഭിരാമി സുരേഷ്. വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പമായിരുന്നു ആഘോഷം. ‘അച്ഛ ഞങ്ങളോടൊപ്പം ഉള്ള അവസാന പിറന്നാൾ. പതിവില്ലാതെ അച്ഛൻ എന്നോട് കുറച്ചു നോൺ വെജിറ്റേറിയൻ വിഭവങ്ങളൊക്കെ പാചകം ചെയ്യാൻ പറഞ്ഞു.. ഒരുപാട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അച്ഛന്‍ സുരേഷ് കുമാറിന്റെ അവസാന പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ പങ്കുവച്ച് വേദനയോടെ ഗായിക അഭിരാമി സുരേഷ്. വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പമായിരുന്നു ആഘോഷം. ‘അച്ഛ ഞങ്ങളോടൊപ്പം ഉള്ള അവസാന പിറന്നാൾ. പതിവില്ലാതെ അച്ഛൻ എന്നോട് കുറച്ചു നോൺ വെജിറ്റേറിയൻ വിഭവങ്ങളൊക്കെ പാചകം ചെയ്യാൻ പറഞ്ഞു.. ഒരുപാട് സന്തോഷത്തിലായിരുന്നു അച്ഛൻ.. ഇന്നു കൂടെയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല...’ എന്ന നൊമ്പരക്കുറിപ്പോടെയാണ് അഭിരാമി വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. 

ADVERTISEMENT

വിഡിയോ ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ഭാര്യ ലൈലയും മക്കളായ അഭിരാമിയും അമൃതയും കൊച്ചുമകൾ അവന്തികയും ചേർന്നാണ് വീട്ടിൽ സുരേഷിന്റെ പിറന്നാളാഘോഷം സംഘടിപ്പിച്ചത്. അച്ഛനെ കെട്ടിപ്പിടിച്ചു ചുംബിക്കുന്ന അമൃതയെയും അഭിരാമിയെയും ദൃശ്യങ്ങളിൽ കാണാനാകും. അമൃതയുടെ ജീവിതപങ്കാളി ഗോപി സുന്ദറും ആഘോഷത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. 

ADVERTISEMENT

സ്ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ ഏപ്രിൽ 18നാണ് പി.ആർ.സുരേഷ് അന്തരിച്ചത്. വീട്ടിൽ വച്ച് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അമൃതയാണ് സമൂഹമാധ്യമങ്ങളിലൂടെ പിതാവിന്റെ വിയോഗവാർത്ത അറിയിച്ചത്. ഓടക്കുഴൽ കലാകാരനായിരുന്നു സുരേഷ്.