‘ഇതിനു മറുപടി പറയാൻ എനിക്ക് അറിയാഞ്ഞിട്ടല്ല, മരിച്ചുപോയ ആളോട് കുറച്ച് ബഹുമാനം കാണിക്കൂ’; പ്രതികരിച്ച് അഭിരാമി
അച്ഛൻ പി.ആർ. സുരേഷിന്റെ അവസാന പിറന്നാൾ ആഘോഷത്തിന്റെ വിഡിയോയെ പരിഹസിച്ച് കമന്റിട്ടയാൾക്കു മറുപടിയുമായി ഗായിക അഭിരാമി സുരേഷ്. ‘അച്ഛ ഞങ്ങളോടൊപ്പം ഉള്ള അവസാന പിറന്നാൾ. പതിവില്ലാതെ അച്ഛൻ എന്നോട് കുറച്ചു നോൺ വെജിറ്റേറിയൻ വിഭവങ്ങളൊക്കെ പാചകം ചെയ്യാൻ പറഞ്ഞു.. ഒരുപാട് സന്തോഷത്തിലായിരുന്നു അച്ഛൻ.. ഇന്നു

അച്ഛൻ പി.ആർ. സുരേഷിന്റെ അവസാന പിറന്നാൾ ആഘോഷത്തിന്റെ വിഡിയോയെ പരിഹസിച്ച് കമന്റിട്ടയാൾക്കു മറുപടിയുമായി ഗായിക അഭിരാമി സുരേഷ്. ‘അച്ഛ ഞങ്ങളോടൊപ്പം ഉള്ള അവസാന പിറന്നാൾ. പതിവില്ലാതെ അച്ഛൻ എന്നോട് കുറച്ചു നോൺ വെജിറ്റേറിയൻ വിഭവങ്ങളൊക്കെ പാചകം ചെയ്യാൻ പറഞ്ഞു.. ഒരുപാട് സന്തോഷത്തിലായിരുന്നു അച്ഛൻ.. ഇന്നു കൂടെയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല...’ എന്ന അടിക്കുറിപ്പോടെ അഭിരാമി പങ്കുവച്ച വിഡിയോയ്ക്കു താഴെയാണ് മോശം കമന്റ് വന്നത്. ‘നോൺ വെജ് കഴിച്ചതുകൊണ്ടാണ് അങ്ങേര് നേരത്തെ പോയത്’ എന്നായിരുന്നു കമന്റ്.
‘അന്ന് പതിവില്ലാതെ അച്ഛൻ എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടു, അത് അവസാന പിറന്നാൾ ആണെന്നറിഞ്ഞില്ല’
പിന്നാലെ മറുപടിയുമായി അഭിരാമി എത്തി. ‘ഇതിന് അങ്ങേയറ്റം മോശം മറുപടി തരണമെന്ന് എനിക്കുണ്ട്. പക്ഷേ ഞാനതു ചെയ്യുന്നില്ല. മരിച്ചുപോയ ആളോട് കുറച്ച് ബഹുമാനം കാണിക്കൂ’, എന്നാണ് അഭിരാമി കുറിച്ചത്. പിന്നാലെ നിരവധി പേർ അഭിരാമിക്കു പിന്തുണയുമായി എത്തി. കമന്റിട്ടയാളെ രൂക്ഷമായ ഭാഷയിലാണ് പലരും വിമർശിച്ചത്.
കഴിഞ്ഞ ദിവസമാണ് അച്ഛന്റെ പിറന്നാളാഘോഷത്തിന്റെ വിഡിയോ അഭിരാമി പോസ്റ്റ് ചെയ്തത്. വിഡിയോ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അച്ഛനെ കെട്ടിപ്പിടിച്ചു ചുംബിക്കുന്ന അമൃതയെയും അഭിരാമിയെയും ദൃശ്യങ്ങളിൽ കാണാനാകും. അമൃതയുടെ ജീവിതപങ്കാളി ഗോപി സുന്ദറും ആഘോഷത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.
സ്ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ ഏപ്രിൽ 18നാണ് പി.ആർ. സുരേഷ് അന്തരിച്ചത്. വീട്ടിൽ വച്ച് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അമൃതയാണ് സമൂഹമാധ്യമങ്ങളിലൂടെ പിതാവിന്റെ വിയോഗവാർത്ത അറിയിച്ചത്. ഓടക്കുഴൽ കലാകാരനായിരുന്നു സുരേഷ്.