ബോളിവുഡ് ഗായിക നേഹ കക്കറും ഭർത്താവും ഗായകനുമായ രോഹൻപ്രീത് സിങ്ങും തമ്മില്‍ വേര്‍പിരിഞ്ഞുവെന്ന പ്രചാരണം ശക്തമാകുന്നു. കഴിഞ്ഞ ദിവസത്തെ ഇരുവരുടെയും സമൂഹമാധ്യമ കുറിപ്പുകൾ ചൂണ്ടി ആരാധകർ തന്നെയാണ് ഇക്കാര്യം സജീവ ചർച്ചാ വിഷയമാക്കിയത്. ഈ മാസം 6ന് നേഹയുടെ 35ാം പിറന്നാളായിരുന്നു. എന്നാൽ ആഘോഷങ്ങളിൽ രോഹൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് ഗായിക നേഹ കക്കറും ഭർത്താവും ഗായകനുമായ രോഹൻപ്രീത് സിങ്ങും തമ്മില്‍ വേര്‍പിരിഞ്ഞുവെന്ന പ്രചാരണം ശക്തമാകുന്നു. കഴിഞ്ഞ ദിവസത്തെ ഇരുവരുടെയും സമൂഹമാധ്യമ കുറിപ്പുകൾ ചൂണ്ടി ആരാധകർ തന്നെയാണ് ഇക്കാര്യം സജീവ ചർച്ചാ വിഷയമാക്കിയത്. 

ADVERTISEMENT

ഈ മാസം 6ന് നേഹയുടെ 35ാം പിറന്നാളായിരുന്നു. എന്നാൽ ആഘോഷങ്ങളിൽ രോഹൻ പങ്കെടുത്തില്ല. മാതാപിതാക്കൾക്കും സഹോദരിക്കും സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു തന്റെ പിറന്നാളാഘോഷമെന്ന് നേഹ വെളിപ്പെടുത്തുകയും ചെയ്തു. രോഹൻ എവിടെയെന്ന ആരാധകരുടെ ചോദ്യങ്ങളോട് ഗായിക ഇതുവരെ പ്രതികരിച്ചിട്ടില്ല. രോഹനോടും ആരാധകർ നേഹയുടെ പിറന്നാളിനെത്താത്തതിനെക്കുറിച്ചു കമന്റിലൂടെ തിരക്കി. എന്നാൽ ഗായകനും പ്രതികരിച്ചില്ല. 

ADVERTISEMENT

ഇതോടെയാണ് ഇരുവരും വേർപിരിഞ്ഞുവെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായത്. രോഹൻ സമൂഹമാധ്യമങ്ങളിലൂടെ നേഹയ്ക്കു പിറന്നാൾ മംഗളങ്ങൾ നേരുകയോ ചിത്രങ്ങൾ പങ്കുവയ്ക്കുകയോ ചെയ്തില്ല എന്നതും ആരാധകരുടെ സംശയത്തിന് ആക്കം കൂട്ടി. തുടർന്ന് പലതരത്തിലുള്ള ചർച്ചകളും സജീവമായിക്കഴിഞ്ഞു. 

ADVERTISEMENT

2020ലാണ് നേഹ കക്കറും രോഹൻപ്രീത് സിങ്ങും വിവാഹിതരായത്. ഒരു സംഗീത ആൽബം ഒരുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്കിടയിൽ കണ്ടുമുട്ടിയതാണ് ഇരുവരും. തുടർന്ന് പ്രണയത്തിലാവുകയും അതു പിന്നീട് വിവാഹത്തിലേയ്ക്ക് എത്തുകയുമായിരുന്നു. സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായകനാണ് രോഹൻപ്രീത് സിങ്. നേഹ കക്കറിന്റെ സംഗീതജീവിതത്തിന്റെ തുടക്കവും റിയാലിറ്റി ഷോയിലൂടെയായിരുന്നു.