ഭർത്താവ് രോഹൻ പ്രീത് സിങ്ങുമായി വേർപിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾക്കിടെ പുത്തൻ പ്രണയചിത്രം പങ്കുവച്ച് ബോളിവുഡ് ഗായിക നേഹ കക്കർ. അവധിക്കാല യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങളാണ് നേഹ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. നേഹയെ സ്നേഹപൂര്‍വം ചുംബിക്കുന്ന രോഹനെ ചിത്രത്തിൽ കാണാനാകും. ഗായികയുടെ പോസ്റ്റ് ചുരുങ്ങിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭർത്താവ് രോഹൻ പ്രീത് സിങ്ങുമായി വേർപിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾക്കിടെ പുത്തൻ പ്രണയചിത്രം പങ്കുവച്ച് ബോളിവുഡ് ഗായിക നേഹ കക്കർ. അവധിക്കാല യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങളാണ് നേഹ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. നേഹയെ സ്നേഹപൂര്‍വം ചുംബിക്കുന്ന രോഹനെ ചിത്രത്തിൽ കാണാനാകും. ഗായികയുടെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

ADVERTISEMENT

പ്രിയതമനൊപ്പമുള്ള ഏറ്റവും സുന്ദരമായ അവധിയാഘോഷത്തിനു ശേഷം മടങ്ങിയെത്തി എന്ന അടിക്കുറിപ്പോടെയാണ് നേഹ കക്കർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. പ്രിയപ്പെട്ടവൾക്കൊപ്പമുള്ള അതിമനോഹര യാത്രയായിരുന്നുവെന്നു രോഹനും കുറിച്ചു. നേഹയുടെ സഹോദരങ്ങളായ ടോണി കക്കറും സോനു കക്കറും ചിത്രത്തിനു താഴെ കമന്റുമായി എത്തിയിട്ടുണ്ട്. പ്രണയ ചിത്രം കണ്ടതിന്റെ സന്തോഷം ആരാധകരും പങ്കുവച്ചു. നേഹയും രോഹനും വിവാഹമോചിതരാകുന്നുവെന്ന ചർച്ചകൾക്കിടെയാണ് പുത്തൻ ചിത്രങ്ങളുമായി ഇരുവരുമെത്തിയത്.

ADVERTISEMENT

ഈ മാസം 6ന് നേഹയുടെ 35ാം പിറന്നാളായിരുന്നു. എന്നാൽ ആഘോഷങ്ങളിൽ രോഹൻ പങ്കെടുത്തില്ല. ഇതോടെയാണ് ഇരുവരും വേർപിരിഞ്ഞുവെന്ന പ്രചാരണം ശക്തമായത്. മാതാപിതാക്കൾക്കും സഹോദരിക്കും സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു തന്റെ പിറന്നാളാഘോഷമെന്ന് നേഹ വെളിപ്പെടുത്തുകയും ചെയ്തു. രോഹൻ സമൂഹമാധ്യമങ്ങളിലൂടെ നേഹയ്ക്കു പിറന്നാൾ മംഗളങ്ങൾ നേരുകയോ ചിത്രങ്ങൾ പങ്കുവയ്ക്കുകയോ ചെയ്തില്ല എന്നതും ആരാധകരുടെ സംശയത്തിന് ആക്കം കൂട്ടി. തുടർന്ന് പലതരത്തിലുള്ള ചർച്ചകളും സജീവമായിരുന്നു. എന്നാൽ അഭ്യൂഹങ്ങളോട് ഗായക ദമ്പതികൾ പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ പ്രണയ ചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകരുടെ സംശയങ്ങളും ചർച്ചകളും അവസാനിച്ചിരിക്കുകയാണ്. 

ADVERTISEMENT

2020ലാണ് നേഹ കക്കറും രോഹൻപ്രീത് സിങ്ങും വിവാഹിതരായത്. ഒരു സംഗീത ആൽബം ഒരുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്കിടയിൽ കണ്ടുമുട്ടിയതാണ് ഇരുവരും. തുടർന്ന് പ്രണയത്തിലാവുകയും അതു പിന്നീട് വിവാഹത്തിലേയ്ക്ക് എത്തുകയുമായിരുന്നു. സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായകനാണ് രോഹൻപ്രീത് സിങ്. നേഹ കക്കറിന്റെ സംഗീതജീവിതത്തിന്റെ തുടക്കവും റിയാലിറ്റി ഷോയിലൂടെയായിരുന്നു.