‘മ്യൂസിക് ഫോർ ഓൾ’; പുത്തൻ സംരംഭത്തിനു തുടക്കം കുറിച്ച് ഷാൻ റഹ്മാൻ
‘എല്ലാവർക്കും സംഗീതം’ എന്ന ആശയത്തിലൂന്നി പുതിയ സംരംഭത്തിനു തുടക്കം കുറിച്ച് ഷാൻ റഹ്മാൻ മ്യൂസിക് കൺസർവേറ്ററി (SRMC). കൊച്ചി തിരുവാണിയൂരിലുള്ള ഗ്ലോബൽ പബ്ലിക് സ്‌കൂളിൽ മാസ്റ്റർ ക്ലാസ് സെഷൻ സംഘടിപ്പിച്ചാണ് സമഗ്ര സംഗീത വിദ്യാഭ്യാസത്തിന്റെ തുടക്കക്കാരായ ഷാൻ റഹ്മാൻ മ്യൂസിക് കൺസർവേറ്ററി ലോക സംഗീതദിനം

മ്യൂസിക് ഫോർ ഓൾ എന്ന ആശയത്തിലൂന്നി പുതിയ സംരംഭത്തിനു തുടക്കം കുറിച്ച് ഷാൻ റഹ്മാൻ മ്യൂസിക് കൺസർവേറ്ററി (SRMC). കൊച്ചി തിരുവാണിയൂരിലുള്ള ഗ്ലോബൽ പബ്ലിക് സ്‌കൂളിൽ മാസ്റ്റർ ക്ലാസ് സെഷൻ സംഘടിപ്പിച്ചാണ് സമഗ്ര സംഗീത വിദ്യാഭ്യാസത്തിന്റെ തുടക്കക്കാരായ ഷാൻ റഹ്മാൻ മ്യൂസിക് കൺസർവേറ്ററി ലോക സംഗീതദിനം ആചരിച്ചത്.
മ്യൂസിക് ഫോർ ഓൾ എന്ന പാഠ്യപദ്ധതി ഇന്ത്യയിലെ എല്ലാ സ്കൂളുകളിലും നടപ്പാക്കുന്നതിനു വേണ്ടി ഷാൻ റഹ്മാന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് ഷാൻ റഹ്മാൻ മ്യൂസിക് കൺസർവേറ്ററി. ഇവന്റിന്റെ ഭാഗമായി അരിയോസോ ക്വിന്റേ എന്ന ബാൻഡിന്റെ നേതൃത്വത്തിൽ ആയിരുന്നു കുട്ടികൾക്കായുള്ള മാസ്റ്റർക്ലാസ്. പരിപാടിയിൽ 2018, മിന്നൽ മുരളി തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങൾ അവതരിപ്പിച്ചു. ഷാൻ റഹ്മാന്റെ ഭാര്യ സൈറ ഷാൻ ആണ് ഈ കൺസർവേറ്ററിയുടെ മാനേജിങ് ഡയറക്ടർ.
പുതിയ സംരംഭത്തെക്കുറിച്ച് ഷാൻ റഹ്മാൻ മ്യൂസിക് കൺസർവേറ്ററിയുടെ സഹ സ്ഥാപകൻ നയീം നൂർ മനോരമ ഓൺലൈനിനോടു പ്രതികരിച്ചതിങ്ങനെ:
‘ഇന്ത്യയിലുടനീളം സമഗ്രമായ സംഗീത വിദ്യാഭ്യാസം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംരംഭമാണ് ഷാൻ റഹ്മാൻ മ്യൂസിക് കൺസർവേറ്ററി. എല്ലാവർക്കും സംഗീതം എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ സംരംഭത്തിന്റെ ഭാഗമായി നിരവധി പാഠ്യപദ്ധതികളും കോഴ്സുകളും ഞങ്ങൾ ലഭ്യമാക്കുന്നുണ്ട്. സ്കൂളുകൾക്കു വേണ്ടിയുള്ള ഒരു പാഠ്യപദ്ധതിയാണ് പ്രധാനമായി ചെയ്യുന്നത്. ഇന്ത്യയിലെ എല്ലാ സ്കൂളുകളിലും ഈ പാഠ്യപദ്ധതി നടപ്പാക്കാനാണ് ഉദ്ദേശ്യം. മൂന്ന് വർഷമായി ഗവേഷണം നടത്തി രൂപപ്പെടുത്തിയെടുത്ത പദ്ധതിയാണിത്.
പാരമ്പര്യമായി സംഗീതം അഭ്യസിപ്പിക്കുകയല്ലാതെ പല വിഷയങ്ങൾ പഠിപ്പിച്ചുകൊണ്ട് സംഗീതത്തിലേക്ക് അഭിരുചി കൊണ്ടുവരികയും കുട്ടികളെ മികച്ച സംഗീതത്തിലേക്കു കൈപിടിച്ചുയർത്തുകയുമാണു ലക്ഷ്യം. മലയാളം പാട്ടുകൾ എല്ലാ സ്കൂളിലും എത്തിക്കുക, സംഗീതം തലച്ചോറിന്റെ വികസനത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന അവബോധം പകരുക, കുട്ടികളുടെ സമഗ്രമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനു സംഗീതം എങ്ങനെ സഹായിക്കുന്നു എന്നത് പൊതുജനങ്ങളിലേക്കെത്തിക്കുക തുടങ്ങിയവയും ഷാൻ റഹ്മാൻ മ്യൂസിക് കൺസർവേറ്ററിയുടെ ലക്ഷ്യങ്ങളാണ്.
സംഗീതദിനത്തിൽ തിരുവാണിയൂരിലുള്ള ഗ്ലോബൽ പബ്ലിക് സ്കൂളിൽ നടത്തിയ സെഷനിൽ സംഗീതത്തിന്റെ പല തലങ്ങള്‍ കുട്ടികൾക്കു വിശദീകരിച്ചു കൊടുക്കാനായി. സംഗീതം എങ്ങനെയാണ് ഉണ്ടാകുന്നതെന്നും സിനിമയിൽ എങ്ങനെയാണ് സംഗീതം ചെയ്യുന്നതെന്നും സംഗീത ദിനത്തിന്റെ പ്രാധാന്യമെന്താണെന്നുമൊക്കെ പരിചയപ്പെടുത്തി’.