ആലത്തൂർ എംപി രമ്യ ഹരിദാസിനൊപ്പം പാട്ടുപാടുന്ന നടൻ ജയറാമിന്റെ വിഡിയോ വൈറലാകുന്നു. പാലക്കാട് പല്ലശ്ശന ക്ഷേത്രത്തിലെ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു നടൻ. വേദിയിൽ സംസാരിച്ചുകൊണ്ടു നിൽക്കവെ ജയറാം പാട്ട് പാടണമെന്ന് സദസ്സിൽ നിന്ന് ആവശ്യമുയർന്നു. താൻ പാട്ടു പാടിയാൽ ശരിയാകില്ലെന്നു പറഞ്ഞ് ജയറാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലത്തൂർ എംപി രമ്യ ഹരിദാസിനൊപ്പം പാട്ടുപാടുന്ന നടൻ ജയറാമിന്റെ വിഡിയോ വൈറലാകുന്നു. പാലക്കാട് പല്ലശ്ശന ക്ഷേത്രത്തിലെ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു നടൻ. വേദിയിൽ സംസാരിച്ചുകൊണ്ടു നിൽക്കവെ ജയറാം പാട്ട് പാടണമെന്ന് സദസ്സിൽ നിന്ന് ആവശ്യമുയർന്നു. താൻ പാട്ടു പാടിയാൽ ശരിയാകില്ലെന്നു പറഞ്ഞ് ജയറാം ആദ്യം മടിച്ചെങ്കിലും പിന്നീട് പ്രേക്ഷകരുടെ നിർബന്ധത്തിനു വഴങ്ങി പാടാമെന്നു സമ്മതിക്കുകയായിരുന്നു. 

ADVERTISEMENT

വേദിയിൽ തനിക്കൊപ്പമുണ്ടായിരുന്ന രമ്യ ഹരിദാസിനെ നോക്കി, രമ്യ പാടിയാൽ താൻ കൂടെപ്പാടാം എന്ന് നടൻ പറഞ്ഞു. ജയറാമിന്റെ തന്നെ ചിത്രത്തിലെ പാട്ട് പാടാമെന്നായി രമ്യ. അങ്ങനെ ഇരുവരും ചേർന്ന് പൈതൃകത്തിലെ ‘വാൽക്കണ്ണെഴുതിയ മകരനിലവിൽ’ എന്ന ഗാനം ആലപിച്ചു. മനോഹരമായ ഗാനമാണിതെന്നും ജയറാം പറഞ്ഞപ്പോഴാണ് അതിലെ വരികൾ ഓർമ വന്നതെന്നും രമ്യ ഹരിദാസ് പറഞ്ഞു. 

ADVERTISEMENT

മിമിക്രി അവതരിപ്പിക്കണമെന്ന് പ്രേക്ഷകർ ആവശ്യപ്പെട്ടപ്പോൾ തൊണ്ടയ്ക്കു ചില പ്രശ്നങ്ങൾ ഉള്ളതിനാൽ ഇപ്പോൾ മിമിക്രി കാണിക്കാൻ ബുദ്ധിമുട്ടാണെന്നായിരുന്നു ജയറാമിന്റെ മറുപടി. എങ്കിലും കാണികൾ നിർബന്ധിച്ചതോടെ പ്രേം നസീറിന്റെ ശബ്ദം അനുകരിച്ചു. ജയറാമിന്റെ മിമിക്രിയും ഗാനാലാപനവും നിറഞ്ഞ കരഘോഷത്തോടെയാണ് വേദിയിലും സദസ്സിലുമുള്ളവർ സ്വീകരിച്ചത്.