നഞ്ചിയമ്മ വേറെ ലെവലാണ് മക്കളേ! പാർട്ടി മൂഡിൽ ‘കളക്കാത്ത സന്ദനമേറം’; കടൽ കടന്ന് ഖ്യാതി, വിഡിയോ
കടല്‍ കടന്നും പറന്നുയർന്ന് നഞ്ചിയമ്മയെന്ന പാട്ടുകാരിയും ‘കളക്കാത്ത സന്ദനമേറം’ പാട്ടും. നാടൻ പാട്ടിന്റെ ശീലുള്ള ഈ ഗാനം ക്ലബ് സോങ് ആക്കി മാറ്റിയാൽ എങ്ങനെയുണ്ടാകും? അത്തരത്തിലൊരു അനുഭവം സമ്മാനിക്കുകയാണ് ഡിയോറഞ്ച് എന്ന സംഗീതജ്ഞൻ. പാട്ട് മിക്സ് ചെയ്യുന്നതിന്റെ ഹ്രസ്വവിഡിയോ ഡിയോറഞ്ച് സമൂഹമാധ്യമങ്ങളിൽ

കടല്‍ കടന്നും പറന്നുയർന്ന് നഞ്ചിയമ്മയെന്ന പാട്ടുകാരിയും ‘കളക്കാത്ത സന്ദനമേറം’ പാട്ടും. നാടൻ പാട്ടിന്റെ ശീലുള്ള ഈ ഗാനം ക്ലബ് സോങ് ആക്കി മാറ്റിയാൽ എങ്ങനെയുണ്ടാകും? അത്തരത്തിലൊരു അനുഭവം സമ്മാനിക്കുകയാണ് ഡിയോറഞ്ച് എന്ന സംഗീതജ്ഞൻ.
പാട്ട് മിക്സ് ചെയ്യുന്നതിന്റെ ഹ്രസ്വവിഡിയോ ഡിയോറഞ്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിനു പിന്നാലെ മലയാളികൾ അത് ഏറ്റെടുത്തു. ‘നഞ്ചിയമ്മ വേറെ ലെവലാണ് മക്കളേ’, ‘മലയാളി പൊളിയല്ലേ’, ‘അതിരുൾക്കപ്പുറത്തേക്ക് നഞ്ചിയമ്മ പറക്കുന്നു’ എന്നൊക്കെയാണ് ലഭിക്കുന്ന കമന്റുകളിൽ ഏറെയും. ചുരുങ്ങിയ സമയം കൊണ്ടു വിഡിയോ വൈറലായിക്കഴിഞ്ഞു.
താൻ മിക്സ് ചെയ്തതിൽ വച്ച് ഏറ്റവും പ്രയായമേറിയ ഗാനമായിരുന്നു ‘കലക്കാത്ത സന്ദനമേരം’ എന്ന് ഡിയോറഞ്ച് പറയുന്നു. ബോളിവുഡ് എന്ന ഹാഷ്ടാഗോടെയാണ് ഡിയോറഞ്ച് വിഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാൽ അത് മലയാളം ഗാനമാണെന്നു സൂചിപ്പിക്കാത്തതിൽ ചിലർ അമർഷം പ്രകടിപ്പിച്ചിട്ടുണ്ട്. വിഡിയോയുടെ മുഴുവൻ പതിപ്പും പുറത്തിറക്കണമെന്നാണ് ആരാധകരുടെ ആവശ്യം.
സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലേതാണ് ‘കളക്കാത്ത സന്ദനമേറം’ ഗാനം. ഒറ്റ പാട്ടിലൂടെ മലയാളമനസ്സിൽ കൂടുകൂട്ടിയ നഞ്ചിയമ്മ, മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി. പിന്നീട് നിരവധി ഗാനങ്ങൾ പാടിയ നഞ്ചിയമ്മ, അഭിനയത്തിലും ഹരിശ്രീ കുറിച്ചു.