അമ്മയായി കേവലം മാസങ്ങൾ പിന്നിടുമ്പോൾ ഫിറ്റ്നസിൽ ആരാധകരെ അമ്പരപ്പിച്ച് നടി ആലിയ ഭട്ട്. പുതിയ ചിത്രമായ ‘റോക്കി ഓർ റാണി കി പ്രേം കഹാനി’യിലെ ‘തും ക്യാ മിലെ’ എന്ന പാട്ടിന്റെ രംഗങ്ങൾ പുറത്തുവന്നതോടെയാണ് ആലിയ ആരാധകർ അതിശയത്തോടെ കണ്ണ് മിഴിക്കുന്നത്. മുൻപുണ്ടായിരുന്ന അതേ ശരീരസൗന്ദര്യവും ഫിറ്റ്നസും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മയായി കേവലം മാസങ്ങൾ പിന്നിടുമ്പോൾ ഫിറ്റ്നസിൽ ആരാധകരെ അമ്പരപ്പിച്ച് നടി ആലിയ ഭട്ട്. പുതിയ ചിത്രമായ ‘റോക്കി ഓർ റാണി കി പ്രേം കഹാനി’യിലെ ‘തും ക്യാ മിലെ’ എന്ന പാട്ടിന്റെ രംഗങ്ങൾ പുറത്തുവന്നതോടെയാണ് ആലിയ ആരാധകർ അതിശയത്തോടെ കണ്ണ് മിഴിക്കുന്നത്. മുൻപുണ്ടായിരുന്ന ശരീരസൗന്ദര്യവും ഫിറ്റ്നസും കാത്തുസൂക്ഷിച്ചാണ് ആലിയ പുതിയ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 

ADVERTISEMENT

‘തും ക്യാ മിലെ’ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. രൺവീർ സിങ് ആണ് ഗാനരംഗത്തിൽ ആലിയയ്ക്കൊപ്പം അഭിനയിച്ചിരിക്കുന്നത്. പ്രസവശേഷമുള്ള ആലിയയുടെ മാറ്റം ആരാധകരെ ചെറുതായൊന്നുമല്ല അതിശയിപ്പിക്കുന്നത്. ആലിയയുടെ പ്രസവം കഴിഞ്ഞ് നാലാം മാസത്തിലാണ് ‘തും ക്യാ മിലെ’ ഗാനം ചിത്രീകരിച്ചത്. 

ADVERTISEMENT

പ്രിതം ആണ് ‘റോക്കി ഓർ റാണി കി പ്രേം കഹാനി’ക്കു വേണ്ടി ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. അമിതാഭ് ഭട്ടാചാര്യ വരികൾ കുറിച്ചു. അർജിത് സിങ്ങും ശ്രേയ ഘോഷാലും ചേർന്നാണു ഗാനം ആലപിച്ചത്. വൈഭവി മെർച്ചന്റ് നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നു. നാല് കോടിയിലേറെ പ്രേക്ഷകരെ നേടിയ ഗാനം ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുകയാണ്.

ADVERTISEMENT

പ്രസവശേഷം അധികം വൈകാതെ തന്റെ ഫിറ്റ്നസ് തിരിച്ചിപിടിക്കാനായതിന്റെ സന്തോഷമാണ് പാട്ട് കണ്ടപ്പോൾ തോന്നിയതെന്ന് ആലിയ ഭട്ട് പ്രതികരിച്ചു. ഗാനരംഗങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. 2022 നവംബർ 6നാണ് ആലിയ ഭട്ടിനും രൺബീർ കപൂറിനും പെൺകുഞ്ഞ് പിറന്നത്. റാഹ എന്നാണ് മകൾക്കു പേരിട്ടിരിക്കുന്നത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2022 ഏപ്രിൽ 14 നായിരുന്നു ആലിയ–രൺബീർ വിവാഹം.