തരംഗമായ ‘കാവാലാ’ പാട്ടിനൊപ്പം ചുവടുവച്ച് നടി അഹാന കൃഷ്ണ. ഗാനരംഗത്തിലെ തമന്നയുടെ സിഗ്നേച്ചർ ചുവടുകൾ അനുകരിക്കുകയാണ് അഹാന. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. നിരവധി പേരാണു കമന്റുകളുമായി എത്തുന്നത്. പ്രശംസയ്ക്കൊപ്പം വിമർശനങ്ങളും തലപൊക്കിയിട്ടുണ്ട്. അഹാനയുടെ ചുവടുകളിൽ ഒരുവിഭാഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തരംഗമായ ‘കാവാലാ’ പാട്ടിനൊപ്പം ചുവടുവച്ച് നടി അഹാന കൃഷ്ണ. ഗാനരംഗത്തിലെ തമന്നയുടെ സിഗ്നേച്ചർ ചുവടുകൾ അനുകരിക്കുകയാണ് അഹാന. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. നിരവധി പേരാണു കമന്റുകളുമായി എത്തുന്നത്. പ്രശംസയ്ക്കൊപ്പം വിമർശനങ്ങളും തലപൊക്കിയിട്ടുണ്ട്. അഹാനയുടെ ചുവടുകളിൽ ഒരുവിഭാഗം അതൃപ്തി പ്രകടിപ്പിക്കുകയും മറ്റൊരു വിഭാഗം നടിക്ക് പൂർണ പിന്തുണ അറിയിക്കുകയും ചെയ്തു. വിമർശനങ്ങളോടൊന്നും അഹാന പ്രതികരിച്ചിട്ടില്ല. 

ADVERTISEMENT

രജനികാന്തിനെ നായകനാക്കി നെൽസൻ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലറിലെ ഗാനമാണ് ‘കാവാലാ’. ജൂലൈ 6ന് പുറത്തിറങ്ങിയ പാട്ട് ഇതിനകം 36 മില്യനിലധികം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. അനിരുദ്ധ് രവിചന്ദർ ഈണമിട്ട ഗാനമാണിത്. അരുൺരാജ കാമരാജ് വരികൾ കുറിച്ചു. അനിരുദ്ധും ശിൽപ റാവുവും ചേർന്നു ഗാനം ആലപിച്ചിരിക്കുന്നു. തമന്നയുടെ ഗ്ലാമറസ് ലുക്കും ചടുലമായ ചുവടുകളാണ് പാട്ടിന്റെ മുഖ്യാകർഷണം. പാട്ടിന്റെ മേക്കിങ് വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ജാനി മാസ്റ്റർ ആണ് നൃത്തം ചിട്ടപ്പെടുത്തിയിരിക്കുന്നത്. 

ADVERTISEMENT

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ചിത്രമാണ് ‘ജയിലർ’. മോഹൻലാലും രജനികാന്തും ആദ്യമായി ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ജയിലറിനുണ്ട്. രജനികാന്തിന്റെ 169ാം ചിത്രം കൂടിയാണ് ജയിലർ. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനില്‍ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഓഗസ്റ്റ് 10ന് ചിത്രം തിയറ്ററുകളിലെത്തും. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT