53ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. മൃദുല വാരിയര്‍ ആണ് മികച്ച പിന്നണി ഗായിക. ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലെ മയിൽപ്പീലി ഇളകുന്നു കണ്ണാ എന്ന മധുരമനോഹര ഗാനത്തിലൂടെയാണ് മൃദുലയുടെ പുരസ്കാര നേട്ടം. പല്ലൊട്ടി 90സ് കിഡ്സ് എന്ന ചിത്രത്തിലൂടെ കപിൽ കപിലൻ മികച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

53ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. മൃദുല വാരിയര്‍ ആണ് മികച്ച പിന്നണി ഗായിക. ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലെ മയിൽപ്പീലി ഇളകുന്നു കണ്ണാ എന്ന മധുരമനോഹര ഗാനത്തിലൂടെയാണ് മൃദുലയുടെ പുരസ്കാര നേട്ടം. പല്ലൊട്ടി 90സ് കിഡ്സ് എന്ന ചിത്രത്തിലൂടെ കപിൽ കപിലൻ മികച്ച പിന്നണി ഗായകനായി തിരഞ്ഞെടുക്കപ്പെട്ടു. 

ADVERTISEMENT

എം.ജയചന്ദ്രനാണ് മികച്ച സംഗീതസംവിധായകൻ. പത്തൊമ്പതാം നൂറ്റാണ്ട്, ആയിഷ എന്നീ ചിത്രങ്ങളിലെ പാട്ടുകൾക്കാണ് പുരസ്കാരം. മികച്ച പശ്ചാത്തലസംഗീതത്തിനുള്ള പുരസ്കാരനേട്ടത്തിൽ ഡോൺ വിൻസന്റ് പുരസ്കാരം സ്വന്തമാക്കി. ചിത്രം: ന്നാ താൻ കേസ് കൊട്. റഫീഖ് അഹമ്മദിനാണ് മികച്ച ഗാനരചനയ്ക്കുള്ള പുരസ്കാരം. വിഢികളുടെ മാഷ് എന്ന ചിത്രത്തിലെ ‘തിരമാലയാണു ഞാൻ’ എന്ന പാട്ടിനാണ് അംഗീകാരം. 

ADVERTISEMENT

മന്ത്രി സജി ചെറിയാനാണ് 53ാമത് സംസ്ഥാന ചിലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. 154 ചിത്രങ്ങളായിരുന്നു ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. ഇവയിൽ നിന്ന് അവസാന റൗണ്ടിലെത്തിയ മുപ്പതില്‍ നിന്നാണ് പുരസ്കാരങ്ങള്‍. മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വിൻസി അലോഷ്യസും തിരഞ്ഞെടുക്കപ്പെട്ടു. സമാന്തര സിനിമയുടെ വക്താവായ ഗൗതം ഘോഷ് അധ്യക്ഷനായ അന്തിമ ജൂറിയില്‍ നടി ഗൗതമി, ഛായാഗ്രാഹകന്‍ ഹരി നായര്‍, സൗണ്ട് ഡിസൈനര്‍ ഡി.യുവരാജ്, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി എന്നിവരായിരുന്നു അംഗങ്ങള്‍.