ടെയ്ലറും റിയാനയുമെല്ലാം ‘ഔട്ട്’; ലോകഗായകരെ പിന്നിലാക്കി നേട്ടം കൊയ്ത് അർജിത് സിങ്, ഇത് അപൂർവം!
സ്പോട്ടിഫൈ മ്യൂസിക് പ്ലാറ്റ്ഫോമിൽ അപൂർവ നേട്ടവുമായി ബോളിവുഡ് ഗായകൻ അർജിത് സിങ്. സ്പോട്ടിഫൈയിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന മൂന്നാമത്തെ ആളെന്ന ഖ്യാതിയാണ് അർജിത് സ്വന്തമാക്കിയിരിക്കുന്നത്. ഗായകന് 86.17 മില്യൻ ഫോളോവേഴ്സുണ്ട്. എഡ് ഷീരൻ, അരിയാന ഗ്രാൻഡെ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

സ്പോട്ടിഫൈ മ്യൂസിക് പ്ലാറ്റ്ഫോമിൽ അപൂർവ നേട്ടവുമായി ബോളിവുഡ് ഗായകൻ അർജിത് സിങ്. സ്പോട്ടിഫൈയിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന മൂന്നാമത്തെ ആളെന്ന ഖ്യാതിയാണ് അർജിത് സ്വന്തമാക്കിയിരിക്കുന്നത്. ഗായകന് 86.17 മില്യൻ ഫോളോവേഴ്സുണ്ട്. എഡ് ഷീരൻ, അരിയാന ഗ്രാൻഡെ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഇവർക്ക് യഥാക്രമം 114.26 മില്യൻ, 92.83 മില്യൻ എന്നിങ്ങനെയാണ് ഫോളോവേഴ്സ്.
ലോകസംഗീതവേദികളിലെ സ്ഥിരസാന്നിധ്യവും കോടിക്കണക്കിന് ആരാധകരുമുള്ള ടെയ്‌ലർ സ്വിഫ്റ്റ്, ബില്ലി ഐലിഷ്, എമിനെം എന്നീ ഗായകരെ പിന്നിലാക്കിയാണ് അർജിത് സിങ് സ്പോട്ടിഫൈയിൽ സ്വന്തം പേരെഴുതി ചേർത്തത്. ഗായകന്റെ ഈ അപൂർവ നേട്ടത്തിൽ മതിമറന്ന് സന്തോഷിക്കുകയാണ് ആരാധകവൃന്ദം. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ അർജിത് സിങ്ങും അദ്ദേഹത്തിന്റെ പാട്ടുകളും വലിയ ചർച്ചയായിക്കഴിഞ്ഞു.
സ്പോട്ടിഫൈയിൽ ഫോളോവേഴ്സിന്റെ എണ്ണത്തിൽ ബില്ലി ഐലിഷ് ആണ് നാലാം സ്ഥാനത്തുള്ളത്. ഫോളോവേഴ്സ്: 84.56 മില്യൻ. ഡ്രേക്ക്, ദ് വീക്കെൻഡ്, റിയാന, അഡെല്‍ തുടങ്ങി സ്പോട്ടിഫൈയിൽ മുൻനിരയിൽ ഇടം പിടിച്ച സംഗീതപ്രതിഭകളെയെല്ലാം പിന്നിലാക്കിയാണ് അർജിത് മൂന്നാം സ്ഥാനത്തേക്കെത്തിയത്. കഴിഞ്ഞ 8 മാസങ്ങൾക്കിടെ പാടിയ പാട്ടുകളാണ് അർജിത്തിനെ ഇത്രയും വലിയ നേട്ടത്തിന് അർഹനാക്കിയത്. ഷാറുഖ് ഖാൻ ചിത്രം ജവാനു വേണ്ടിയാണ് അര്‍ജിത് സിങ് ഏറ്റവുമൊടുവിലായി ഗാനം ആലപിച്ചത്.