അമ്പോ ഈ ചേച്ചി മരണമാസ്! തെങ്ങിൻമടൽ ‘ഗിറ്റാറാക്കി’ തൊഴിലുറപ്പ് തൊഴിലാളിയുടെ കിടിലൻ ഡാൻസ്
പൊന്നോണ ആഘോഷങ്ങൾ നാടെങ്ങും തുടരുകയാണ്. ആഘോഷങ്ങളുടെ വ്യത്യസ്തങ്ങളായ വിഡിയോകളും പുറത്തുവന്നുകഴിഞ്ഞു. ഇപ്പോഴിതാ തൊഴിലുറപ്പ് തൊഴിലാളികളുടെ ഓണാഘോഷത്തിനിടെയുള്ള രസകരമായ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ‘ഇന്നീ തീരം തേടും തിരയുടെ പാട്ടിൻ’ എന്ന ഹിറ്റ് പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന സ്ത്രീകളുടെ വിഡിയോ

പൊന്നോണ ആഘോഷങ്ങൾ നാടെങ്ങും തുടരുകയാണ്. ആഘോഷങ്ങളുടെ വ്യത്യസ്തങ്ങളായ വിഡിയോകളും പുറത്തുവന്നുകഴിഞ്ഞു. ഇപ്പോഴിതാ തൊഴിലുറപ്പ് തൊഴിലാളികളുടെ ഓണാഘോഷത്തിനിടെയുള്ള രസകരമായ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ‘ഇന്നീ തീരം തേടും തിരയുടെ പാട്ടിൻ’ എന്ന ഹിറ്റ് പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന സ്ത്രീകളുടെ വിഡിയോ ആണിത്.
പാട്ടിനൊപ്പം തൊഴിലുറപ്പ് തൊഴിലാളികൾ താളത്തിൽ ചുവടുവയ്ക്കുന്നു. ഇതിനിടെ തെങ്ങിന്റെ മടൽ കയ്യിൽ പിടിച്ച് ഗിറ്റാർ വായിക്കുന്നതു പോലെ ആക്‌ഷൻ കാണിക്കുന്ന ഒരു സ്ത്രീയുടെ വിഡിയോ രംഗങ്ങളാണ് കൂടുതൽ ചർച്ചയാകുന്നത്. ചേച്ചി മരണമാസ് ആണെന്നും, ഒരു രക്ഷയുമില്ലാത്ത പെർഫോമൻസ് ആണെന്നും കമന്റുകൾ വരുന്നുണ്ട്.
അരുവിക്കര എംഎല്‍എ അഡ്വ. ജി.സ്റ്റീഫന്‍ ആണ് തൊഴിലുറപ്പ് തൊഴിലാളികളുടെ വിഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണിവർ. ‘എജ്ജാതി പൊളി’ എന്ന അടിക്കുറിപ്പോടെയാണ് സ്റ്റീഫന്റെ സമൂഹമാധ്യമ പോസ്റ്റ്. ചുരുങ്ങിയ സമയം കൊണ്ടു വൈറലായ വിഡിയോ നിരവധി പേരാണു ഷെയർ ചെയ്യുന്നത്.