‘കാർമുകിൽ വർണന്റെ ചുണ്ടിൽ’; ഹൃദയത്തിലേക്കൊഴുകി ചിത്രഗീതം, പാട്ടുമായി കട്ടയ്ക്ക് നിന്ന് മഞ്ജു വാരിയർ; ചിത്രപൂർണിമ രണ്ടാം ഭാഗം
വാനമ്പാടി കെ.എസ്.ചിത്രയോടുള്ള ആദരമായി ഗായികയുടെ 60ാം പിറന്നാളിനോടനുബന്ധിച്ച് മലയാള മനോരമയും ഫെഡറൽ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ‘ചിത്രപൂർണിമ’ സംഗീതനിശയുടെ രണ്ടാം ഭാഗവും പ്രേക്ഷകർക്കരികിൽ. നടി മഞ്ജു വാരിയരുടെ സാന്നിധ്യമാണ് രണ്ടാം ഭാഗത്തിലെ മുഖ്യ ആകർഷണം. വേദിയിൽ മഞ്ജുവും ചിത്രയുമൊന്നിച്ച് പാട്ട്

വാനമ്പാടി കെ.എസ്.ചിത്രയോടുള്ള ആദരമായി ഗായികയുടെ 60ാം പിറന്നാളിനോടനുബന്ധിച്ച് മലയാള മനോരമയും ഫെഡറൽ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ‘ചിത്രപൂർണിമ’ സംഗീതനിശയുടെ രണ്ടാം ഭാഗവും പ്രേക്ഷകർക്കരികിൽ. നടി മഞ്ജു വാരിയരുടെ സാന്നിധ്യമാണ് രണ്ടാം ഭാഗത്തിലെ മുഖ്യ ആകർഷണം. വേദിയിൽ മഞ്ജുവും ചിത്രയുമൊന്നിച്ച് പാട്ട് പാടിയത് ആവേശത്തോടെയാണ് പ്രേക്ഷകർ ആസ്വദിച്ചത്. ‘കാർമുകിൽ വർണന്റെ ചുണ്ടിൽ’ എന്ന ഗാനം പാടി ചിത്ര പ്രേക്ഷകരെ ഒന്നടങ്കം ‘പാട്ടിലാക്കി’.
ഇവന്റിൽ പങ്കെടുക്കാനെത്തിയ സംവിധായകൻ സത്യൻ അന്തിക്കാട് വേദിയിലെത്തി ചിത്രയ്ക്ക് ആശംസകൾ നേർന്നു. ചിത്ര ആദ്യമായി പാടിയ പാട്ടിനു വരികൾ കുറിച്ചത് സത്യൻ അന്തിക്കാടാണ്. അന്ന് പാട്ട് റെക്കോർഡിങ്ങിനെത്തിയ പാവാടക്കാരി ചിത്രയെ അദ്ദേഹം സ്നേഹപൂർവം ഓർത്തെടുത്തു.
ഓഗസ്റ്റ് 19 ശനി വൈകിട്ട് എറണാകുളം കാക്കനാടുള്ള രാജഗിരി ഓഡിറ്റോറിയത്തിലായിരുന്നു ‘ചിത്രപൂർണിമ’ സംഗീതോത്സവം. ആയിരക്കണക്കിന് ആളുകൾ പാട്ടിന്റെ പൗർണമിയുദിച്ച സന്ധ്യയിൽ വാനമ്പാടിയുടെ പാട്ട് കേൾക്കാനെത്തി. സംഗീതസംവിധായകൻ ശരത്, ഗായകരായ മധു ബാലകൃഷ്ണൻ, ശ്വേത മോഹൻ, മഞ്ജരി, അഫ്സൽ ഇസ്മയിൽ, രാജലക്ഷ്മി, കെ.എസ്.ഹരിശങ്കർ, റാൽഫിൻ സ്റ്റീഫൻ, നിത്യ മാമ്മൻ, കെ.കെ.നിഷാദ് എന്നിവരാണ് ‘ചിത്രപൂർണിമ’യിൽ പാട്ടുമേളം തീർത്തത്. പാടിക്കയറിയ ഗായകർക്കൊപ്പം ആവേശത്തോടെ കാണികൾ സംഗീതനിശ ആസ്വദിച്ചു.
തിരുവോണനാളിൽ പുറത്തിറങ്ങിയ ‘ചിത്രപൂർണിമ’യുടെ ആദ്യഭാഗം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. സംഗീതനിശയുടെ മൂന്നാം ഭാഗം ഓഗസ്റ്റ് 31 വ്യാഴം രാവിലെ 9 മണിക്ക് മനോരമ ഓൺലൈനിൽ സംപ്രേഷണം ചെയ്യും.