‘ഞാൻ അവളെ ദത്തെടുത്തു. മൂന്ന് വയസ്സുണ്ട്’ എന്നു കുറിച്ചുകൊണ്ടാണ് അഭയ ലൗസിയെ ആരാധകർക്കു പരിചയപ്പെടുത്തിയത്. അഭയയുടെ യാത്രകളിലും കൂട്ടായി ഇപ്പോൾ ലൗസിയുണ്ട്.

‘ഞാൻ അവളെ ദത്തെടുത്തു. മൂന്ന് വയസ്സുണ്ട്’ എന്നു കുറിച്ചുകൊണ്ടാണ് അഭയ ലൗസിയെ ആരാധകർക്കു പരിചയപ്പെടുത്തിയത്. അഭയയുടെ യാത്രകളിലും കൂട്ടായി ഇപ്പോൾ ലൗസിയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ വളർത്തുനായക്കുട്ടിയെ വാങ്ങിയതിന്റെ സന്തോഷം പങ്കിട്ട് ഗായിക അഭയ ഹിരൺമയി. ഷിറ്റ്സു ഇനത്തിൽപെട്ട നായയെയാണ് അഭയ സ്വന്തമാക്കിയത്. ലൗസി എന്നു പേരിട്ടിരിക്കുന്ന നായയുടെ ക്യൂട്ട് ചിത്രങ്ങൾ അഭയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ‘ഞാൻ അവളെ ദത്തെടുത്തു. മൂന്ന് വയസ്സുണ്ട്’ എന്നു കുറിച്ചുകൊണ്ടാണ് അഭയ ലൗസിയെ ആരാധകർക്കു പരിചയപ്പെടുത്തിയത്. അഭയയുടെ യാത്രകളിലും കൂട്ടായി ഇപ്പോൾ ലൗസിയുണ്ട്. 

ADVERTISEMENT

കഴിഞ്ഞ വർഷം നവംബറിലാണ് അഭയയുടെ വളർത്തുനായ ഹിയാഗോ ചത്തത്. 12 വർഷം കൂടെയുണ്ടായിരുന്ന ഹിയാഗോയുടെ വേർപാട് ഏറെ വേദനിപ്പിച്ചുവെന്ന് അഭയ തന്നെ പറഞ്ഞിട്ടുണ്ട്. അഭയയും മുൻ പങ്കാളി ഗോപി സുന്ദറും ഒരുമിച്ചായിരുന്നപ്പോൾ ഹിയാഗോയും ഒപ്പമുണ്ടായിരുന്നു. പഗ്ഗ് ഇനത്തിൽപ്പെട്ട നായക്കുട്ടിയായിരുന്നു ഹിയാഗോ. ഇപ്പോൾ പുതിയ അതിഥിയെ കിട്ടിയതിന്റെ സന്തോഷത്തിലാണ് അഭയ. 

ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് അഭയ ഹിരൺമയി. വിശേഷങ്ങളെല്ലാം ഗായിക പങ്കുവയ്ക്കാറുണ്ട്. അഭയയുടെ വസ്ത്രധാരണരീതിക്കും സ്റ്റൈലിഷ് ലുക്കിനും ആരാധകർ ഏറെയാണ്. ഗോപി സുന്ദർ ഈണം നൽകിയ ‘ഖൽബില് തേനൊഴുകണ കോയിക്കോട്’ എന്ന പാട്ടിലൂടെയാണ് അഭയ ഹിരൺമയി പിന്നണിഗാനശാഖയിൽ ശ്രദ്ധേയയാകുന്നത്. പിന്നീടിങ്ങോട്ടു നിരവധി ചിത്രങ്ങൾക്കു വേണ്ടി ഗാനം ആലപിച്ചു. സ്വതന്ത്രസംഗീതരംഗത്തും സജീവമാണ്.