‘താരമാണെന്റെ പൊന്നിക്ക...’; മമ്മൂട്ടിക്കായി പിറന്നാൾ പാട്ട്, ആടിത്തിമിർത്ത് അഹാന കൃഷ്ണ
നടൻ മമ്മൂട്ടിക്ക് പിറന്നാൾ സമ്മാനവുമായി ‘നാന്‍സി റാണി’ ടീം. ‘മമ്മൂക്ക താരമാണെന്റെ പൊന്നിക്ക’ എന്ന പേരിൽ പിറന്നാൾ സ്പെഷൽ പാട്ടൊരുക്കിയിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. ദീപക് രാമകൃഷ്ണന്‍, ടിറ്റോ പി തങ്കച്ചന്‍ എന്നിവർ ചേർന്നു പാട്ടിനു വരികൾ കുറിച്ചു. മനു ഗോപിനാഥ് ഈണമൊരുക്കിയ ഗാനം വിനീത്

നടൻ മമ്മൂട്ടിക്ക് പിറന്നാൾ സമ്മാനവുമായി ‘നാന്‍സി റാണി’ ടീം. ‘മമ്മൂക്ക താരമാണെന്റെ പൊന്നിക്ക’ എന്ന പേരിൽ പിറന്നാൾ സ്പെഷൽ പാട്ടൊരുക്കിയിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. ദീപക് രാമകൃഷ്ണന്‍, ടിറ്റോ.പി.തങ്കച്ചന്‍ എന്നിവർ ചേർന്നു പാട്ടിനു വരികൾ കുറിച്ചു. മനു ഗോപിനാഥ് ഈണമൊരുക്കിയ ഗാനം വിനീത് ശ്രീനിവാസന്‍ ആലപിച്ചു. നടി അഹാന കൃഷ്ണയാണ് പാട്ടിൽ മമ്മൂട്ടിയുടെ കടുത്ത ആരാധികയായി അഭിനയിക്കുന്നത്.
‘മമ്മൂക്ക താരമാണെന്റെ പൊന്നിക്ക,
രാജമാണിക്യമാണിക്ക
അഭിനയത്തിന്റെ പൂമുത്തായി
മിന്നിനിൽപ്പാണ് മമ്മൂക്ക...’
പാട്ട് ഇതിനകം സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. വരികളിലെ പ്രാസവും ആലാപനത്തിലെ തീവ്രതയും നൃത്തരംഗങ്ങളുടെ ചടുലതയുമെല്ലാം പാട്ടിനെ വേഗത്തിൽ സ്വീകാര്യമാക്കി. നിരവധി പേരാണ് പ്രതികരണങ്ങള്‍ അറിയിച്ചു രംഗത്തെത്തുന്നത്. സെപ്റ്റംബർ 7നാണ് മമ്മൂട്ടി 72ാം പിറന്നാൾ ആഘോഷിച്ചത്.
മനു ജെയിംസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘നാന്‍സി റാണി’. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷന്‍ ജോലികള്‍ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ അവിചാരിതമായി സംവിധായകന്‍ മരണപ്പെട്ടു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യയും കോ-പ്രൊഡ്യൂസറുമായ നൈന ജിബി പിട്ടാപ്പിള്ളിലിന്റെ നേതൃത്വത്തിലാണ് പോസ്റ്റ് പ്രൊഡക്‌ഷന്‍ ജോലികള്‍ പൂര്‍ത്തീകരിച്ചത്.
അഹാന കൃഷ്ണ, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ്, ധ്രുവന്‍, ലാല്‍, ലെന, ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, മല്ലിക സുകുമാരന്‍, മാമുക്കോയ, വിശാഖ് നായര്‍, ഇന്ദ്രന്‍സ്, അബു സലീം, അനീഷ്.ജി.മേനോന്‍, തെന്നല്‍ അഭിലാഷ്, സോഹന്‍ സീനുലാല്‍, പോളി വില്‍സണ്‍ തുടങ്ങിയവരാണ് ‘നാൻസി റാണി’യിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോസഫ് മനു ജെയിംസ് സിനിമാസ്, പ്രോംറ്റ് പ്രൊഡക്‌ഷന്‍സ്, കൈലാത്ത് ഫിലിംസ് എന്നിവയുടെ ബാനറില്‍ നൈന ജിബി പിട്ടാപ്പിള്ളില്‍, ജോണ്‍ ഡബ്ല്യു വര്‍ഗീസ്, റോയ് സെബാസ്റ്റ്യന്‍ കൈലാത്ത് എന്നിവര്‍ ചേർന്നു ചിത്രം നിർമിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ ‘നാന്‍സി റാണി’ തിയറ്ററുകളിലെത്തും.