‘ബാലാ, 5 വർഷങ്ങൾ കടന്നുപോയിരിക്കുന്നു; പക്ഷേ നിന്റെ ഓർമകൾ’; കണ്ണീരുണങ്ങാതെ സ്റ്റീഫൻ ദേവസ്സി
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ 5ാം ചരമവാർഷികത്തിൽ വികാരാധീനനായി ഉറ്റ സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫൻ ദേവസ്സി. ഒരുമിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണ് സ്റ്റീഫൻ പ്രിയപ്പെട്ട ബാലുവിനെ വീണ്ടും ഓർത്തത്. ‘അഞ്ച് വർഷങ്ങൾ കടന്നുപോയി, പക്ഷേ നിന്റെ ഓർമകൾ ഇപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിൽ തിളങ്ങി

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ 5ാം ചരമവാർഷികത്തിൽ വികാരാധീനനായി ഉറ്റ സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫൻ ദേവസ്സി. ഒരുമിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണ് സ്റ്റീഫൻ പ്രിയപ്പെട്ട ബാലുവിനെ വീണ്ടും ഓർത്തത്. ‘അഞ്ച് വർഷങ്ങൾ കടന്നുപോയി, പക്ഷേ നിന്റെ ഓർമകൾ ഇപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിൽ തിളങ്ങി നില്‍ക്കുന്നു’ എന്ന് സ്റ്റീഫൻ ദേവസ്സി കുറിച്ചു.
സ്റ്റീഫന്റെ സമൂഹമാധ്യമ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകശ്രദ്ധ നേടിയത്. നിരവധി പേർ പ്രതികരണങ്ങളും അറിയിച്ചു. ബാലഭാസ്കർ വിടപറഞ്ഞിട്ട് 5 വർഷമായെന്നു വിശ്വസിക്കാനാകുന്നില്ലെന്നും ആ സംഗീതം ഇപ്പോഴും കണ്ണ് നനയിക്കുന്നുവെന്നും ആരാധകർ കുറിക്കുന്നു.
ബാലുവിന്റെ മാന്ത്രിക സ്പർശമില്ലാത്ത 5 വർഷങ്ങള്‍; ഇത് ഓർമകളുടെ കണ്ണീർദിനം!
വർഷങ്ങളായുള്ള ആത്മബന്ധമായിരുന്നു സ്റ്റീഫനും ബാലഭാസ്കറും തമ്മിൽ. ഇരുവരും വേദികളിൽ ‘കട്ടയ്ക്കു’ നിന്ന് പെർഫോം ചെയ്യുന്നതു കാണാൻ നാനാദിക്കുകളിൽ നിന്നും ആരാധകർ ഒഴുകിയെത്തുമായിരുന്നു. ബാലഭാസ്കറിന്റെ പിറന്നാളിനും ഓർമ ദിവസങ്ങളിലുമെല്ലാം സ്റ്റീഫൻ പങ്കുവയ്ക്കുന്ന വികാരനിർഭരമായ കുറിപ്പുകൾ ആരാധകരെ കണ്ണീരണിയിക്കാറുണ്ട്.
2018 സെപ്റ്റംബർ 25നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ തിരുവനന്തപുരത്തുവച്ച് അപകടത്തിൽപ്പെട്ടത്. ഏകമകൾ തേജസ്വിനി ബാല സംഭവസ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഒക്ടോബർ 2ന് ബാലഭാസ്കറും മരണത്തിനു കീഴടങ്ങി.