ആദ്യ ഗാനമായ ‘വൈ ദിസ് കൊലവെറി ഡി’ ആൽബമായി പുറത്തിറക്കാനാണ് പദ്ധതിയിട്ടിരുന്നതെന്നു വെളിപ്പെടുത്തി സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ. പാട്ട് സിഡിയിലാക്കി പുറത്തിറക്കാനുള്ള ജോലികൾ തുടങ്ങാനിരിക്കവെ അത് ലീക്കായെന്നും പിന്നീട് യൂട്യൂബിൽ തന്നെ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്നും അനിരുദ്ധ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യ ഗാനമായ ‘വൈ ദിസ് കൊലവെറി ഡി’ ആൽബമായി പുറത്തിറക്കാനാണ് പദ്ധതിയിട്ടിരുന്നതെന്നു വെളിപ്പെടുത്തി സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ. പാട്ട് സിഡിയിലാക്കി പുറത്തിറക്കാനുള്ള ജോലികൾ തുടങ്ങാനിരിക്കവെ അത് ലീക്കായെന്നും പിന്നീട് യൂട്യൂബിൽ തന്നെ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്നും അനിരുദ്ധ് പറഞ്ഞു. അടുത്തിടെ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അനിരുദ്ധ് രവിചന്ദർ തന്റെ അരങ്ങേറ്റ ചിത്രത്തിലെ ഗാനത്തെക്കുറിച്ചു മനസ്സു തുറന്നത്. 

ADVERTISEMENT

‘3ലെ പാട്ട് സിഡിയിലൂടെ പുറത്തിറക്കാനായിരുന്നു നിർമാതാക്കളുടെ ആദ്യ തീരുമാനം. അതിനുള്ള കാര്യങ്ങൾ പുരോഗമിക്കവെ പാട്ട് എങ്ങനെയോ ചോർന്നു. അങ്ങനെയാണ് ഓൺലൈൻ റിലീസ് തന്നെ മതിയെന്ന് നിർമാതാക്കൾ തീരുമാനിച്ചത്. ആ സമയത്ത് ഞാൻ വളരെ അസ്വസ്ഥനായിരുന്നു. ഒരു സംഗീതസംവിധായകനെന്ന നിലയിൽ എന്റെ ആദ്യ ചിത്രത്തിലെ പാട്ട് സിഡിയിൽ വരണമെന്നു തന്നെയാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. പാട്ടിന്റെ സിഡികൾ സുഹൃത്തുക്കൾക്കു സമ്മാനമായി നൽകണമെന്നും എന്റെ പാട്ട് പ്രിയപ്പെട്ടവരെ കേൾപ്പിക്കണമെന്നുമെല്ലാം ആഗ്രഹിച്ചു. അങ്ങനെയിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി ആ ചതി സംഭവിച്ചത്. എനിക്കന്ന് ചെറിയ പ്രായം മാത്രമാണ്. അന്ന് ഏറെ ദുഃഖിച്ചു. പിന്നീട് ഓൺലൈനിൽ റിലീസ് ചെയ്ത പാട്ട് ഹിറ്റായതു കണ്ടപ്പോൾ അതിയായ സന്തോഷവും തോന്നി’, അനിരുദ്ധ് രവിചന്ദർ പറഞ്ഞു. 

ADVERTISEMENT

2012ലാണ് ധനുഷ് നായകനായെത്തിയ 3 റിലീസ് ചെയ്തത്. ചിത്രത്തിലെ ‘വൈ ദിസ് കൊലവെറി ഡി’ രാജ്യമാകെ തരംഗമായതോടെ തെന്നിന്ത്യയിലെ തിരക്കുള്ള സംഗീതജ്ഞനായി അനിരുദ്ധ് അതിവേഗം വളർന്നു. ‘ജവാൻ’ എന്ന ഷാറുഖ് ഖാൻ ചിത്രത്തിലൂടെ ബോളിവുഡിലും അനിരുദ്ധ് ഹരിശ്രീ കുറിച്ചുകഴിഞ്ഞു. ജവാനു വേണ്ടി പാട്ടൊരുക്കിയതിന് 10 കോടി രൂപയാണ് അനിരുദ്ധ് പ്രതിഫലം വാങ്ങിയതെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. രജനികാന്ത് ചിത്രം ജയിലറിനു വേണ്ടി അനിരുദ്ധ് ചിട്ടപ്പെടുത്തിയ ‘കാവാലാ’ പാട്ടും റെക്കോർഡുകൾ മറികടന്ന് ഹിറ്റ്ചാർട്ടിൽ ഇടം പിടിച്ചിരുന്നു. ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന ചിത്രത്തിലൂടെ ഗായകനായി അനിരുദ്ധ് മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു.