വിവാഹമോചിതരാകാൻ തീരുമാനിച്ചതോടെ മക്കളുടെ സംരംക്ഷണാവകാശത്തെച്ചൊല്ലി തർക്കിച്ച് ജൊനാസ് ബ്രദേഴ്സിലെ രണ്ടാമൻ ജോ ജൊനാസും നടി സോഫി ടേണറും. മക്കളെ തനിക്കൊപ്പം അമേരിക്കയിലെ വസതിയിലേക്കു വിടണമെന്നാണ് ജോ ജൊനാസിന്റെ ആവശ്യം. എന്നാല്‍ മക്കളെ താൻ ഇംഗ്ലണ്ടിലേക്കു കൊണ്ടുപോകുമെന്ന് സോഫിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹമോചിതരാകാൻ തീരുമാനിച്ചതോടെ മക്കളുടെ സംരംക്ഷണാവകാശത്തെച്ചൊല്ലി തർക്കിച്ച് ജൊനാസ് ബ്രദേഴ്സിലെ രണ്ടാമൻ ജോ ജൊനാസും നടി സോഫി ടേണറും. മക്കളെ തനിക്കൊപ്പം അമേരിക്കയിലെ വസതിയിലേക്കു വിടണമെന്നാണ് ജോ ജൊനാസിന്റെ ആവശ്യം. എന്നാല്‍ മക്കളെ താൻ ഇംഗ്ലണ്ടിലേക്കു കൊണ്ടുപോകുമെന്ന് സോഫിയും വാദിച്ചു. 

ഇരുവര്‍ക്കുമിടയിൽ അവകാശത്തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കോടതി ഇടപെട്ട് മധ്യസ്ഥരെ ഏർപ്പാടാക്കിയിരിക്കുകയാണ്. ജോ മക്കളുടെ പാസ്‌പോർട്ടുകൾ തടഞ്ഞുവച്ചെന്നും അവരെ തന്റെ ജന്മനാടായ ഇംഗ്ലണ്ടിലേക്കു കൊണ്ടുപോകാൻ അനുവദിക്കുന്നില്ലെന്നുമാണ് സോഫിയുടെ ആരോപണം. ഇക്കാര്യത്തിൽ ജോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, സോഫിയുടെ അഭിഭാഷകൻ സ്റ്റീഫൻ ‍ജോയിന്റ് കസ്റ്റഡി ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമൊന്നും ഉണ്ടായിട്ടില്ല. 

ADVERTISEMENT

വില്ല, ഡെൽഫിൻ എന്നിങ്ങനെ പേരുകളുള്ള രണ്ട് പെൺമക്കളാണ് സോഫിക്കും ജോയ്ക്കുമുള്ളത്. വില്ലയ്ക്ക് 3 വയസ്സും ഡെൽഫിന് 14 മാസവുമാണ് പ്രായം. വിവാഹമോചന ഹർജി നൽകിയ ശേഷമാണ് ജോയും സോഫിയും രണ്ടാമത്തെ കുഞ്ഞിന്റെ പേര് പോലും പരസ്യപ്പെടുത്തിയത്. മൂന്ന് വർഷം നീണ്ട ഡേറ്റിങ്ങിനൊടുവിൽ 2019 മേയ് 1നാണ് ജോ ജൊനാസും സോഫി ടേണറും വിവാഹിതരായത്. ലാസ് വേഗസിൽ വച്ച് രഹസ്യമായിട്ടായിരുന്നു വിവാഹം. 

ഏതാനും ആഴ്ചകൾക്കു മുൻപാണ് തങ്ങൾ വേർപിരിയുകയാണെന്ന വിവരം സോഫിയും ജോയും ഔദ്യോഗികമായി അറിയിച്ചത്. ഇക്കാര്യം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ജോയും സോഫിയും പൊതുവേദികളിൽ എല്ലായ്പ്പോഴും ഒരുമിച്ചെത്തിയിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണെന്നായിരുന്നു ആരാധകർ വിശ്വസിച്ചിരുന്നത്.