എല്ലാ പൂമൊട്ടുകളും വിരിയാറില്ലല്ലോ, അതുപോലെയല്ലേ പ്രണയവും? പാതിയിൽ കൊഴിഞ്ഞുവീഴുന്ന ജീവരാഗം!
കാമുകന്റെ കരവലയത്തിനുള്ളിൽ സൈക്കിളിൽ മുൻബാറിലിരുന്നു പോകുന്ന സുന്ദരിയായ കാമുകി... അവൾ മെല്ലെ പാറുന്ന മുടിയിഴകൾ മാടിയൊതുക്കുന്നു. അന്നും ഇന്നും ഇത് മനോഹരമായൊരു പ്രണയസങ്കൽപമാണ്. കൂട്ടത്തിൽ കാമുകന്റെ ചൂളമടിയും കൂടിയാകുമ്പോൾ ആ രംഗം കൂടുതൽ ഹൃദ്യമാകുന്നു. പ്രണയാതുരമായ ഒരു ഗാനത്തിന്റെ അകമ്പടിയോടെ

കാമുകന്‍റെ കരവലയത്തിനുള്ളിൽ സൈക്കിളിൽ മുൻബാറിലിരുന്നു പോകുന്ന സുന്ദരിയായ കാമുകി... അവൾ മെല്ലെ പാറുന്ന മുടിയിഴകൾ മാടിയൊതുക്കുന്നു. അന്നും ഇന്നും ഇത് മനോഹരമായൊരു പ്രണയസങ്കൽപമാണ്. കൂട്ടത്തിൽ കാമുകന്റെ ചൂളമടിയും കൂടിയാകുമ്പോൾ ആ രംഗം കൂടുതൽ ഹൃദ്യമാകുന്നു. പ്രണയാതുരമായ ഒരു ഗാനത്തിന്റെ അകമ്പടിയോടെ മനോഹരമായി ഇങ്ങനെയൊരു ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത് അകേലെ ഹം അകേലെ തും എന്ന സിനിമയിലാണ്.
രാജോ കോ റാണി സേ പ്യാർ ഹോഗയാ
പെഹലി നസർ മേം പെഹലാ പ്യാർ ഹോഗയാ
ദിൽ ജിഗർ ദോനോം ഖായൽ ഹുയേ
ധീരേ നസർ ദിൽ കേ പാർ
പാട്ടിൽ വിരിഞ്ഞ പ്രണയമായിരുന്നു രോഹിതിന്റെയും കിരണിന്റെയും. കിരണിനെ പാട്ടു പഠിപ്പിക്കാനായാണ് രോഹിത് എത്തുന്നത്. പതിയെ പാട്ടുകൾ അവരുടെ മനസ്സിൽ പ്രണയത്തിന്റെ വിത്തുകൾ പാകി. അങ്ങനെ പാട്ടിലൂടെ ഇരുവരും വേർപിരിയാനാകാത്ത വിധം അടുക്കുന്നു. മനോഹരമായ ഈ പാട്ടിലൂടെയാണ് സംവിധായകൻ ഇവരുടെ പ്രണയം വരച്ചുകാട്ടുന്നത്. സംഗീതമാണു പ്രണയം... പ്രണയമാണു സംഗീതം... രണ്ടും വേർതിരിക്കാനാവാത്തതുപോലെ ഗാനത്തിൽ ഇഴചേർന്നിരിക്കുന്നു.
ഓ രഹോ സേ രാഹേൻ ബാഹോം സേ ബാഹേൻ
മിൽകേ ഭി മിൽതീ നഹീ
ഹോ..ഹോതാ ഹേ അക്സർ അർമാൻ കി കലിയാ
ഖിൽകേ ഭി ഖിൽതി നഹീ
ചിലപ്പോഴൊക്കെ ഇങ്ങനെയും സംഭവിക്കാറുണ്ട്. ചില ചെടികൾ മൊട്ടിടാറുണ്ട്. എന്നാൽ എല്ലാ പൂമൊട്ടുകളും വിരിയാറില്ല. പ്രണയത്തെ മനോഹരമായി ആവിഷ്കരിച്ചിരിക്കുകയാണ് ഈ വരികളിൽ. വഴികൾ പിരിയുന്നതു പോലെ, ആലിംഗനങ്ങൾ പൂർണമാകാത്തതുപോലെ, കണ്ടിട്ടും കാണാത്തതുപോലെ പല പ്രണയങ്ങളും പാതിയിൽ കൊഴിയാറുണ്ട്...
ഓ.. ഭിർ ഭി നാ ജാനേ ക്യോം നഹി മാനേ
ഭിർ ഭി നാ ജാനേ ക്യോം നഹി മാനേ
ദീവാനാ ദിൽ ബേകരാർ ഹോഗയാ...
രാജോ കോ റാണി സേ പ്യാർ ഹോഗയാ...
തീവ്രമായ പ്രണയം ഒളിപ്പിക്കാൻ കഴിയാറില്ല. പ്രത്യേകിച്ചും കാമുകിയുടെ കണ്ണുകളിലെ പ്രണയതിരയിളക്കം. ഉള്ളിൽ പ്രണയം തിരതല്ലുമ്പോഴും പലപ്പോഴും അവന്റെ മുമ്പിൽ നിൽക്കുമ്പോൾ പ്രണയം മൂടിവയ്ക്കാൻ പാഴ്ശ്രമം നടത്താറുണ്ടവൾ. അവനോടു പ്രണയമാണെന്ന് അറിയാമെങ്കിലും അംഗീകരിക്കാൻ ആദ്യം തയാറാവുന്നില്ല അവളുടെ പ്രണയാതുരമായ ഹൃദയം.
റാണി കോ ദേഖോ നസരേം മിലി തോ
ആഖേം ചുരാനേ ലഗീ
കർതി ഭി ക്യാ വോ സർ കോ ഛുകാകേ
കങ്കണാ ഖുമാനേ ലഗീ...
അവളെ നോക്കിയാൽ മിഴികൾ തമ്മിലിടയുമ്പോൾ എന്താണ് അവൾ ഒളിപ്പിക്കാൻ ശ്രമിക്കുന്നത്. പ്രണയമല്ലാതെ മറ്റൊന്നുമില്ല അവളുടെ കണ്ണുകളിൽ എന്ന് അവനറിയാം. കൂമ്പിയ മിഴികളും കുമ്പിട്ട ശിരസും കിലുങ്ങുന്ന കുപ്പിവളകളും പറയാതെ പറയുന്നത് പ്രണയത്തെക്കുറിച്ചു മാത്രമാണ്..
ഓ, രാജാ നേ ഐസാ ജാദൂ ചലായാ
നാ കർതേ കർതേ ഇകരാർ ഹോഗയാ...
വിഫലമായ ശ്രമങ്ങൾക്കൊടുവിൽ പതിയെ അവളും ആ സത്യം അംഗീകരിക്കുകയാണ്... ഉള്ളിൽ നിറയുന്ന പ്രണയം തന്റെ പ്രിയതമനുള്ളതാണെന്ന്. അതെ തനിക്ക് അവനോടുള്ളത് പ്രണയമാണെന്ന്. മനോഹരമായ ആ സത്യം ഒടുവിൽ അവൾ സമ്മതിച്ചു. ഇന്ദ്രജാലം കാട്ടി ഹൃദയം കവർന്ന കാമുകനാണു തനിക്കെല്ലാമെന്ന്. പ്രണയത്തിൽ മറന്നവർ പാടുകയാണ്...
രാജോ കോ റാണി സേ പ്യാർ ഹോഗയാ
പെഹലി നസർ മേം പെഹലാ പ്യാർ ഹോഗയാ
ദിൽ ജിഗർ ദോനോം ഖായൽ ഹുയേ
ധീരേ നസർ ദിൽ കേ പാർ
മജ്റൂഹ് സുൽത്താൻപുരിയുടെ ഈ വരികൾക്ക് ഈണം നൽകിയത് അനു മാലിക്കാണ്. ഉദിത് നാരായണും അൽകാ യാഗ്‌നിക്കും ചേർന്നാണ് എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ ഈ ഗാനം ആലപിച്ചത്.