മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവം: ഈണങ്ങൾ പെയ്തിറങ്ങി മൂന്നാം ദിനവും
മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിലെ മൂന്നാം ദിവസമായ ചൊവ്വാഴ്ച രണ്ട് കച്ചേരികളാണ് ഉണ്ടായിരുന്നത്. ആദ്യത്തെ സംഗീതക്കച്ചേരി വൈകിട്ട് 6:30ന് ഡോ. അശ്വതി വിനുവിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. വയലിൻ മഞ്ജുള രാജേഷ്, മൃദംഗം മാവേലിക്കര ആർ.വി.രാജേഷ്, ഘടം പെരുകാവ് പി.എൽ.സുധീർ. കച്ചേരിയിൽ 8 കൃതികളാണ്

മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിലെ മൂന്നാം ദിവസമായ ചൊവ്വാഴ്ച രണ്ട് കച്ചേരികളാണ് ഉണ്ടായിരുന്നത്. ആദ്യത്തെ സംഗീതക്കച്ചേരി വൈകിട്ട് 6:30ന് ഡോ. അശ്വതി വിനുവിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. വയലിൻ മഞ്ജുള രാജേഷ്, മൃദംഗം മാവേലിക്കര ആർ.വി.രാജേഷ്, ഘടം പെരുകാവ് പി.എൽ.സുധീർ.
കച്ചേരിയിൽ 8 കൃതികളാണ് അവതരിപ്പിച്ചത്. നാട്ട രാഗത്തിൽ സ്വാതിതിരുനാൾ രചിച്ച പാഹി ശൗരേ എന്ന രൂപകതാള കൃതിയോടെ ആരംഭിച്ചു. തുടർന്ന് മുത്തുസ്വാമി ദീക്ഷിതരുടെ അന്നപൂർണേ (ശ്യാമ രാഗം, ആദി താളം), ജി എൻ ബാലസുബ്രഹ്മണ്യത്തിന്റെ സാമഗാനലോലേ (രാഗം ഹിന്ദോളം, രൂപക താളം) എന്നീ കൃതികൾ മനോഹരമായി ആലപിച്ചു. ത്യാഗരാജ സ്വാമികൾ കാന്താമണി രാഗത്തിൽ ചിട്ടപ്പെടുത്തിയ ആദിതാളകൃതി പലിന്തുവോ ആലപിച്ചതിനു ശേഷം പ്രധാന കൃതിയായി സാവേരി രാഗത്തിൽ സ്വാതിതിരുനാൾ രൂപകല്പന ചെയ്ത ആദിതാള കൃതി ദേവീ പാവനേ അവതരിപ്പിച്ചു. തുടർന്ന് തനിയാവർത്തനം.
സുബ്രഹ്മണ്യ ഭാരതീയാർ ആഭേരിയിൽ രചിച്ച വെള്ളൈ താമര എന്ന ആദിതാള കൃതിയായിരുന്നു പിന്നീട്. സിന്ധുഭൈരവിയിൽ മധുരൈ ശ്രീനിവാസൻ ചിട്ടപ്പെടുത്തിയ കരുണൈ ദൈവമേ ആലപിച്ചതിനു ശേഷം പാപനാശം ശിവന്റെ സുപ്രസിദ്ധമായ കാപി രാഗ കൃതി എന്നതവം പാടി കച്ചേരി അവസാനിപ്പിച്ചു.
രണ്ടാമത്തെ കച്ചേരി രാത്രി എട്ടിന് പ്രസിദ്ധ സംഗീത സംവിധായകൻ കെ.എം.ഉദയന്റേതായിരുന്നു. വയലിൻ എളംകുന്നപ്പുഴ സിദ്ധിവിനായക്, മൃദംഗം സജിൻലാൽ എടപ്പാൾ, ഘടം ടി ആർ പരമേശ്വർ, ഗഞ്ചിറ തൃപ്പൂണിത്തുറ എൻ ഗോപാലകൃഷ്ണൻ.
10 കൃതികളാണ് കച്ചേരിയിൽ അവതരിപ്പിച്ചത്. ജി.എൻ.ബാലസുബ്രഹ്മണ്യം ഹംസധ്വനി രാഗത്തിൽ രചിച്ച വരവല്ലഭ രമണാ എന്ന ആദിതാള കൃതിയോടെ കച്ചേരി ആരംഭിച്ചു. ത്യാഗരാജ സ്വാമികളുടെ ഗാനമൂർത്തേ (രാഗം ഗാനമൂർത്തി, ആദി താളം), പുലിയൂർ ദൊരൈസ്വാമി അയ്യങ്കാർ ഗൗള രാഗത്തിൽ രചിച്ച സരസീരുഹാസന പ്രിയേ (ആദി താളം), സ്വാതി തിരുനാളിന്റെ നാട്ട കൃതി കാമജനക എന്നിവ മനോഹരമായിരുന്നു. തുടർന്ന് ഡോ.എം.ബാലമുരളീകൃഷ്ണ ഹംസവിനോദിനിയിൽ സൃഷ്ടിച്ച ഗുരുനിം സ്മരിം അവതരിപ്പിച്ചതിനു ശേഷം പ്രധാന കൃതിയായി സ്വാതിതിരുനാൾ ചിട്ടപ്പെടുത്തിയ പരിപാഹി മാമയി (രാഗം കല്യാണി, താളം മിശ്രചപ്പ്) ആലപിച്ചു. തുടർന്ന് തനിയാവർത്തനം.
കുട്ടിക്കുഞ്ഞി തങ്കച്ചി രചിച്ച പാഹി മോഹന (ഖമാസ് രാഗം, രൂപക താളം), സ്വാതിതിരുനാൾ കൃതി സരസിജനാഭ (രാഗം സൗരാഷ്ട്രം, താളം മിശ്രചപ്പ്), ത്യാഗരാജ സ്വാമികൾ ചിട്ടപ്പെടുത്തിയ സരസ സാമദാന (രാഗം കപിനാരായണി, ആദി താളം) എന്നിവയ്ക്കു ശേഷം ജി.എൻ.ബാലസുബ്രഹ്മണ്യം മിശ്രയമനിൽ രചിച്ച ആദിതാള കൃതി രാധാസമേതാ കൃഷ്ണാ പാടി കച്ചേരി അവസാനിപ്പിച്ചു.
മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവം നാലാം ദിവസം മൈസൂർ ചന്ദൻകുമാറിന്റെ പുല്ലാങ്കുഴൽ കച്ചേരിയും പാലക്കാട് എം.ബി.മണിയുടെ സംഗീതക്കച്ചേരിയുമാണ് ഒരുക്കിയിരിക്കുന്നത്.