മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവം: സ്വരങ്ങളിലലിഞ്ഞ് ഏഴാം ദിനവും
മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിലെ ഏഴാം ദിവസം ശനിയാഴ്ച രണ്ട് കച്ചേരികളാണ് ഉണ്ടായിരുന്നത്. പാലക്കാട് കെ.എൽ.ശ്രീറാം അവതരിപ്പിച്ച സംഗീതക്കച്ചേരിയായിരുന്നു ആദ്യം. വയലിൻ തിരുവിഴ വിജു.എസ്.ആനന്ദ്, മൃദംഗം ഐമനം ചന്ദ്രകുമാർ, ഘടം ഷിനു ഗോപിനാഥ് കോട്ടയം. ഏഴ് കൃതികളാണ് ശ്രീറാം അവതരിപ്പിച്ചത്.

മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിലെ ഏഴാം ദിവസം ശനിയാഴ്ച രണ്ട് കച്ചേരികളാണ് ഉണ്ടായിരുന്നത്. പാലക്കാട് കെ.എൽ.ശ്രീറാം അവതരിപ്പിച്ച സംഗീതക്കച്ചേരിയായിരുന്നു ആദ്യം. വയലിൻ തിരുവിഴ വിജു.എസ്.ആനന്ദ്, മൃദംഗം ഐമനം ചന്ദ്രകുമാർ, ഘടം ഷിനു ഗോപിനാഥ് കോട്ടയം.
ഏഴ് കൃതികളാണ് ശ്രീറാം അവതരിപ്പിച്ചത്. ടി.ആർ.സുബ്രഹ്മണ്യം മിശ്ര ശിവരഞ്ജിനിയിൽ ചിട്ടപ്പെടുത്തിയ അങ്കയാർ കണ്ണി എന്ന ആദിതാള വർണത്തോടെ ആരംഭിച്ച കച്ചേരിയിൽ ത്യാഗരാജ സ്വാമികളുടെ ഗിരിരാജ സുത (ബംഗ്ല, ആദി), മുത്തുസ്വാമി ദീക്ഷിതർ രചിച്ച രേണുകാദേവി സംരക്ഷിതോഹം (കന്നടബംഗ്ല, ഖണ്ഡചാപ്പ്), ത്യാഗരാജ സ്വാമികൾ ചിട്ടപ്പെടുത്തിയ മാരവൈരി രമണീ (നാസികാഭൂഷണി, രൂപകം) എന്നിവ മനോഹരമായിരുന്നു. ശ്യാമശാസ്ത്രികൾ ഭൈരവിയിൽ രചിച്ച കാമാക്ഷീ സ്വരജതിക്കു (ഭൈരവി, മിശ്രചാപ്പ്) ശേഷം പ്രധാനകൃതിയായി മുത്തുസ്വാമി ദീക്ഷിതരുടെ മീനാക്ഷീ മേ മുദം ആലപിച്ചു. രാഗം പൂർവികല്യാണി, ആദി താളം. തുടർന്ന് തനിയാവർത്തനം. ചാരുകേശി സരസിജ ലോചിനീ എന്ന ശ്രീ ഘടം കാർത്തിക് രചിച്ച ചാരുകേശീരാഗ കീർത്തനത്തോടെ കച്ചേരി അവസാനിച്ചു.
രാത്രി എട്ടിന് ഹരികുമാർ ശിവന്റെ നേതൃത്വത്തിലുള്ള വയലിൻ കച്ചേരിയായിരുന്നു രണ്ടാമത്തെ പ്രോഗ്രാം. മൃദംഗം റാംജേ മുളങ്കാടകം, തബല മഹേഷ് മണി.
മുത്തുസ്വാമി ദീക്ഷിതരുടെ ഷൺമുഖപ്രിയരാഗ ഗണപതിസ്തുതിയായ സിദ്ധിവിനായകം വായിച്ചു തുടങ്ങിയ കച്ചേരിയിൽ ഒൻപത് കൃതികളാണ് ഹരികുമാർ അവതരിപ്പിച്ചത്. ത്യാഗരാജ സ്വാമികൾ ചിട്ടപ്പെടുത്തിയ തെലിസി രാമചന്ദ്ര (പൂർണചന്ദ്രിക, ആദി), പത്മനാഭ പാഹി (ഹിന്ദോളം, ആദി) എന്ന സ്വാതിതിരുനാൾ കൃതി, ദേവരായ സ്വാമികൾ രചിച്ച സ്കന്ദഷഷ്ഠി കവചം എന്നിവ അതി മനോഹരമായിരുന്നു. അന്നമാചര്യയുടെ ശ്രീമന്നാരായണ (ബൗളി, ആദി), പാപനാശം ശിവൻ മലയമാരുത രാഗത്തിൽ അണിയിച്ചൊരുക്കിയ കർപ്പക മനോഹര എന്ന ഖണ്ഡചാപ്പ് കൃതി എന്നിവയ്ക്കു ശേഷം ത്യാഗരാജ സ്വാമികളുടെ നഗുമോമു പ്രധാനകൃതിയായി വായിച്ചു. രാഗം ആഭേരി, ആദിതാളം. തുടർന്ന് തനിയാവർത്തനം.
അന്നമാചാര്യയുടെ ബൗളിയിലുള്ള പ്രസിദ്ധകൃതി ബ്രഹ്മ മുകടെയ്ക്കു ശേഷം മധുരൈ മണി അയ്യർ ശങ്കരാഭരണത്തിൽ രചിച്ച വെസ്റ്റേൺ നോട്ട് വായിച്ച് കച്ചേരി അവസാനിപ്പിച്ചു.
മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവം എട്ടാം ദിവസം ഒരുക്കിയിരിക്കുന്നത് മിഥുൻ ജയരാജ്, വിഘ്നേശ് ഈശ്വർ എന്നിവരുടെ സംഗീതക്കച്ചേരികളാണ്.