7 മാസം പ്രായമായ മകന്‍ ആത്മജ മഹാദേവിന് സംഗീതത്തിൽ വിദ്യാരംഭം നൽകി ഗായകൻ വിജയ് മാധവും നടിയും അവതാരകയുമായ ദേവിക നമ്പ്യാരും. സംഗീതസംവിധായകൻ പെരുമ്പാവൂർ ജി.രവീന്ദ്രനാഥിന്റെ കാൽക്കല്‍ ദക്ഷിണ വച്ച് വിജയദശമി നാളിലാണ് ആത്മജിന്റെ സംഗീതപഠനത്തിനു തുടക്കം കുറിച്ചത്. ദേവികയുടെ കയ്യിലിരുന്നാണ് കുഞ്ഞ് വിദ്യാരംഭം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

7 മാസം പ്രായമായ മകന്‍ ആത്മജ മഹാദേവിന് സംഗീതത്തിൽ വിദ്യാരംഭം നൽകി ഗായകൻ വിജയ് മാധവും നടിയും അവതാരകയുമായ ദേവിക നമ്പ്യാരും. സംഗീതസംവിധായകൻ പെരുമ്പാവൂർ ജി.രവീന്ദ്രനാഥിന്റെ കാൽക്കല്‍ ദക്ഷിണ വച്ച് വിജയദശമി നാളിലാണ് ആത്മജിന്റെ സംഗീതപഠനത്തിനു തുടക്കം കുറിച്ചത്. ദേവികയുടെ കയ്യിലിരുന്നാണ് കുഞ്ഞ് വിദ്യാരംഭം നടത്തിയത്. ഗുരുവിന്റെ കാൽ വന്ദിച്ച് അനുഗ്രഹവും നേടി. 

‘വിജയദശമിക്ക് ആത്മജ ആദ്യമായി പാട്ട് പഠിക്കാൻ തുടങ്ങി. എന്റെ ഗുരുനാഥൻ ശ്രീ പെരുമ്പാവൂർ ജി.രവീന്ദ്രനാഥ് സാറിന്റെ അനുഗ്രഹം വാങ്ങി കൊണ്ട് ശ്രീ കൊഞ്ചിറ അനിൽകുമാർ സർ തുടങ്ങി വച്ചു. മനസ്സിൽ ഇതുവരെ അനുഭവിക്കാത്ത എന്തോ ഒരു ഫീൽ കിട്ടിയതുപോലെ. കൃത്യമായി പറഞ്ഞറിയിക്കാൻ ബുദ്ധിമുട്ടും. എന്നാലും എല്ലാവരുടേയും പ്രാർഥനയും സ്നേഹവും അനുഗ്രഹവും പ്രതീക്ഷിക്കുന്നു’, വിദ്യാരംഭത്തിന്റെ വിഡിയോ പങ്കിട്ട് വിജയ് മാധവ് കുറിച്ചു.

ADVERTISEMENT

വിജയ്‌യുടെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമായത്. നിരവധി പേർ പ്രതികരണങ്ങളുമായി എത്തുന്നുണ്ട്. അച്ഛനെപ്പോലെ തന്നെ ആത്മജും വലിയ ഗായകനായിത്തീരട്ടെയെന്നാണ് ആരാധകരുടെ ആശംസ. 2022 ജനുവരിയിലാണ് ദേവികയും വിജയ്‌യും വിവാഹിതരായത്. ഈ വർഷം മാർച്ചിൽ ഇരുവർക്കും കുഞ്ഞ് പിറന്നു. വിശേഷങ്ങളെല്ലാം ദേവികയും വിജയ് മാധവും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.  

English Summary:

Son of musician Vijay Maadhav and Devika Nambiar starts his musical journey