പ്രസവമെടുത്ത ഡോക്ടറെ കണ്ടു; പാട്ട് നിർത്തി ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് ഗായിക, വിഡിയോ
വേദിയിൽ പാട്ട് പാടുന്നതിനിടെ പ്രസവസമയത്ത് ശുശ്രൂഷിച്ച ഡോക്ടറെ കണ്ടപ്പോൾ പാട്ട് നിർത്തി ഓടിച്ചെന്നു കെട്ടിപ്പിടിച്ച് ബ്രിട്ടിഷ് ഗായികയും ഗ്രാമി ജേതാവുമായ അഡെൽ. ‘വെൻ വീ വേർ യങ്’ എന്ന ഗാനമാണ് അഡെൽ വേദിയിൽ ആലപിച്ചത്. ഇതിനിടയിലാണ് സദസ്സിലിരിക്കുന്ന ഡോക്ടർ അഡെലിന്റെ ശ്രദ്ധയിൽപ്പെട്ടത്. സംഗീതപരിപാടിയുടെ

വേദിയിൽ പാട്ട് പാടുന്നതിനിടെ പ്രസവസമയത്ത് ശുശ്രൂഷിച്ച ഡോക്ടറെ കണ്ടപ്പോൾ പാട്ട് നിർത്തി ഓടിച്ചെന്നു കെട്ടിപ്പിടിച്ച് ബ്രിട്ടിഷ് ഗായികയും ഗ്രാമി ജേതാവുമായ അഡെൽ. ‘വെൻ വീ വേർ യങ്’ എന്ന ഗാനമാണ് അഡെൽ വേദിയിൽ ആലപിച്ചത്. ഇതിനിടയിലാണ് സദസ്സിലിരിക്കുന്ന ഡോക്ടർ അഡെലിന്റെ ശ്രദ്ധയിൽപ്പെട്ടത്. സംഗീതപരിപാടിയുടെ ആസ്വാദകനായി എത്തിയതായിരുന്നു അദ്ദേഹം.
‘എന്റെ ദൈവമേ... ഗൈസ്, ഇതാണ് എന്റെ കുഞ്ഞിന് ജന്മം നൽകിയ സമയത്ത് നോക്കിയ ഡോക്ടർ’ എന്നു പറഞ്ഞ് പാട്ട് പാതിയിൽ നിർത്തി അഡെൽ ഓടിച്ചെന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. ഡോക്ടറും വികാരാധീനനായി അഡെലിനെ ചേർത്തു പിടിച്ചു. ഏതാനു നിമിഷങ്ങൾക്കിപ്പുറം വേദിയിൽ തിരികെയെത്തിയ അഡെൽ പാട്ട് തുടരുകയും ചെയ്തു.
സംഭവത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. നിരവധി പേരാണു ഹൃദ്യമായ ഈ ദൃശ്യങ്ങളോടു പ്രതികരിച്ച് കമന്റുമായി എത്തുന്നത്. കുഞ്ഞിന് ജന്മം നൽകുന്ന നിമിഷം വളരെ വൈകാരികമാണെന്നും ആ സമയത്ത് കൂടെ നിന്ന് സ്നേഹത്തോടെ പെരുമാറുന്ന ഡോക്ടർമാരെയും നഴ്സുമാരെയും ഒരിക്കലും മറക്കാനാകില്ലെന്നാണ് ലഭിക്കുന്ന കമന്റുകളിൽ ഏറെയും.