സ്ക്രീനിൽ ചിരിയോടെ ഇന്നസെന്റ്; അവസാന ചിത്രമായ ഫിലിപ്സിലെ പാട്ട് പുറത്ത്
മലയാളികളുടെ ഇഷ്ടനടൻ മുകേഷിന്റെ മുന്നൂറാം ചിത്രം ഫിലിപ്സിലെ ആദ്യഗാനം ആസ്വാദകർക്കരികിൽ. ‘ഈ ലോകം’ എന്നു തുടങ്ങുന്ന പാട്ടിന് ഹിഷാം അബ്ദുൽ വഹാബ് ആണ് ഈണമൊരുക്കിയത്. അനു എലിസബത്ത് ജോസ് വരികൾ കുറിച്ച ഗാനം ജോബ് കുര്യൻ ആലപിച്ചു. കുടുംബബന്ധങ്ങളുടെ ആഴവും പ്രണയവുമെല്ലാം നിറയുന്ന പാട്ട് ഇതിനകം

മലയാളികളുടെ ഇഷ്ടനടൻ മുകേഷിന്റെ മുന്നൂറാം ചിത്രം ഫിലിപ്സിലെ ആദ്യഗാനം ആസ്വാദകർക്കരികിൽ. ‘ഈ ലോകം’ എന്നു തുടങ്ങുന്ന പാട്ടിന് ഹിഷാം അബ്ദുൽ വഹാബ് ആണ് ഈണമൊരുക്കിയത്. അനു എലിസബത്ത് ജോസ് വരികൾ കുറിച്ച ഗാനം ജോബ് കുര്യൻ ആലപിച്ചു. കുടുംബബന്ധങ്ങളുടെ ആഴവും പ്രണയവുമെല്ലാം നിറയുന്ന പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രേക്ഷകപ്രതികരണങ്ങളാണു ലഭിക്കുന്നത്.
മുകേഷിനോപ്പം ഇന്നസെന്റ്, നോബിൾ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിൻ വിബിൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഫിലിപ്സ്’. ആൽഫ്രഡ് കുര്യൻ ജോസഫ് ചിത്രം സംവിധാനം ചെയ്യുന്നു. മാത്തുക്കുട്ടി സേവ്യറും ആൽഫ്രഡും ചേർന്നാണു ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ.കെ.വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നു ചിത്രം നിർമിക്കുന്നു.
അന്തരിച്ച നടൻ ഇന്നസെന്റിന്റെ അവസാന ചിത്രമാണ് ‘ഫിലിപ്സ്’. ശ്രീധന്യ, അജിത് കോശി, അൻഷാ മോഹൻ, ചാർലി, സച്ചിൻ നാച്ചി എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. മൂന്നു മക്കളുമൊത്ത് ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ ഫിലിപ്പ് എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് മുകേഷ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ‘ഫിലിപ്സ്’ റിലീസിനു തയ്യാറെടുക്കുകയാണ്.