ഞാൻ രോഗിയായിക്കൊണ്ടിരിക്കുന്നു, എന്റെ ഹൃദയം തകർന്നുകഴിഞ്ഞു: കണ്ണീരോടെ സെലീന ഗോമസ്
സമൂഹമാധ്യമങ്ങളിൽ നിന്നും അനിശ്ചിതകാല ഇടവേളയെടുത്ത് പോപ് താരം സെലീന ഗോമസ്. യുദ്ധക്കെടുതികളെക്കുറിച്ചുള്ള വാർത്തകളും ദൃശ്യങ്ങളുമെല്ലാം തന്റെ മനസ്സു മടുപ്പിച്ചുവെന്നും ഈ ഭീകരാന്തരീക്ഷത്തിൽ നിന്നുമൊരു മോചനം വേണമെന്നും സെലീന പറയുന്നു. മനസ്സിനെ ശാന്തമാക്കാനായാണ് സമൂഹമാധ്യമ ഉപയോഗത്തിൽ നിന്നും തൽക്കാലം

സമൂഹമാധ്യമങ്ങളിൽ നിന്നും അനിശ്ചിതകാല ഇടവേളയെടുത്ത് പോപ് താരം സെലീന ഗോമസ്. യുദ്ധക്കെടുതികളെക്കുറിച്ചുള്ള വാർത്തകളും ദൃശ്യങ്ങളുമെല്ലാം തന്റെ മനസ്സു മടുപ്പിച്ചുവെന്നും ഈ ഭീകരാന്തരീക്ഷത്തിൽ നിന്നുമൊരു മോചനം വേണമെന്നും സെലീന പറയുന്നു. മനസ്സിനെ ശാന്തമാക്കാനായാണ് സമൂഹമാധ്യമ ഉപയോഗത്തിൽ നിന്നും തൽക്കാലം മാറി നിൽക്കുന്നതെന്നും ഗായിക ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തി.
‘ലോകത്തിൽ നടക്കുന്ന വിദ്വേഷവും അക്രമവും ഭീകരതയുമെല്ലാം കാണുമ്പോൾ എന്റെ ഹൃദയം തകരുന്നു. ആളുകൾ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് കണ്ടുനിൽക്കാനാകുന്നില്ല. ഇത് ഭയാനകമാണ്. എല്ലാ ആളുകളും പ്രത്യേകിച്ച് കുട്ടികൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
നിരപരാധികൾ ഉപദ്രവിക്കപ്പെടുന്നത് എനിക്ക് സഹിക്കാൻ കഴിയുന്നില്ല. അത് എന്നെ രോഗിയാക്കുകയാണ്. എനിക്ക് ഈ ലോകത്തെ മാറ്റിമറിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു. പക്ഷേ അതൊരിക്കലും സാധ്യമല്ലല്ലോ’, സെലീന ഗോമസ് കുറിച്ചു.
സെലീനയുടെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകർക്കിടയിൽ ചർച്ചയായത്. നിരവധി പേർ പ്രതികരണമറിയിച്ചു രംഗത്തെത്തുന്നുണ്ട്.