‘ഇത്ര പെട്ടെന്ന് വേണ്ടായിരുന്നു, മറ്റൊരു പുരുഷന്റെ കൂടെ...’; സോഫിയുടെ പുതിയ പ്രണയത്തെക്കുറിച്ച് ജോ
ഗായകൻ ജോ ജൊനാസുമായുള്ള വിവാഹബന്ധം വേർപെടുത്തുന്നതിനു മുന്നേ ബ്രിട്ടിഷ് രാജകുടുംബത്തിലെ അവകാശിയായ ജോൺ ഡിക്കിൻസൺ പിയേഴ്സണുമായി നടി സോഫി ടേണർ പ്രണയത്തിലാണെന്ന വാർത്ത പ്രചരിച്ചിരുന്നു. ഇരുവരും പരസ്പരം ചുംബിക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങൾ തലപൊക്കിയത്. ഇപ്പോഴിതാ, വിഷയത്തിൽ പരോക്ഷ പ്രതികരണം

ഗായകൻ ജോ ജൊനാസുമായുള്ള വിവാഹബന്ധം വേർപെടുത്തുന്നതിനു മുൻപേ ബ്രിട്ടിഷ് രാജകുടുംബത്തിലെ അവകാശിയായ ജോൺ ഡിക്കിൻസൺ പിയേഴ്സണുമായി നടി സോഫി ടേണർ പ്രണയത്തിലാണെന്ന വാർത്ത പ്രചരിച്ചിരുന്നു. ഇരുവരും പരസ്പരം ചുംബിക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങൾ തലപൊക്കിയത്. ഇപ്പോഴിതാ, വിഷയത്തിൽ പരോക്ഷ പ്രതികരണം നടത്തിയിരിക്കുകയാണ് ജോ ജൊനാസ്.
ഇത് വളരെ പെട്ടെന്നായിപ്പോയെന്നും പൊതുഇടത്തിൽ വച്ച് മറ്റൊരുപുരുഷനോടുള്ള സോഫിയുടെ സ്നേഹപ്രകടനം തന്നെ ഞെട്ടിച്ചെന്നും ജോ പറഞ്ഞതായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. തനിക്ക് സോഫിയുടെ മേൽ ഇപ്പോൾ യാതൊരു അധികാരവും ഇല്ലെന്നും അവളുടെ പ്രവൃത്തികളെ നിയന്ത്രിക്കാനാവില്ലെന്നും ജോ തിരിച്ചറിഞ്ഞതായി സുഹൃത്തുക്കൾ പറഞ്ഞു. മക്കളുടെ സംരംക്ഷണാവകാശം തുല്യമായി ഏറ്റെടുത്തിരിക്കുന്നതിനാൽ താൻ ഇപ്പോൾ മക്കളുടെ കാര്യങ്ങൾ മാത്രമേ ശ്രദ്ധിക്കുന്നുള്ളുവെന്നും ജോ വ്യക്തമാക്കി. വിഷയത്തിൽ സോഫി ടേണർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ജോ ജൊനാസുമായുള്ള വിവാഹബന്ധം വേർപെടുത്താനുള്ള നടപടികൾ പുരോഗമിക്കവെയാണ് ജോൺ ഡിക്കിൻസണൊപ്പമുള്ള സോഫിയുടെ ചുംബന ദൃശ്യങ്ങൾ പുറത്തുവന്നത്. സോഫിയും ജോൺ ഡിക്കിൻസണും തമ്മിൽ പലയിടങ്ങളിൽ വച്ചു കണ്ടിട്ടുണ്ടെന്നും ഇരുവരും ഒരുമിച്ച് പാരിസിലേക്കു യാത്ര ചെയ്തുവെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സോഫിക്കൊപ്പമുള്ള യാത്രയെക്കുറിച്ചു ചോദിച്ചപ്പോൾ ‘ഇപ്പോൾ ഒന്നും പ്രതികരിക്കാനില്ല’ എന്നാണ് ജോൺ ഡിക്കിൻസൺ മറുപടി നൽകിയത്. ജോണുമായുള്ള ബന്ധത്തെക്കുറിച്ച് സോഫിയും ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
ഈ വർഷം സെപ്റ്റംബറിലാണ് തങ്ങൾ വിവാഹജീവിതം അവസാനിപ്പിക്കുകയാണെന്ന് ജൊനാസ് ബ്രദേഴ്സിലെ രണ്ടാമനും ഗായകനുമായ ജോ ജൊനാസും സോഫി ടേണറും വെളിപ്പെടുത്തിയത്. ഈ വിവരം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ജോയും സോഫിയും പൊതുവേദികളിൽ എല്ലായ്പ്പോഴും ഒരുമിച്ചെത്തിയിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണെന്നായിരുന്നു ആരാധകരുടെ വിശ്വാസം. എന്നാല്‍ സോഫിക്കും ജോയ്ക്കുമിടയില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നുവെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു.
മൂന്ന് വർഷം നീണ്ട ഡേറ്റിങ്ങിനൊടുവിൽ 2019 മേയ് 1നാണ് ജോ ജൊനാസും സോഫി ടേണറും വിവാഹിതരായത്. ലാസ് വേഗസിൽ വച്ച് രഹസ്യമായിട്ടായിരുന്നു വിവാഹം. 2020 ജൂലൈയിൽ ഇരുവരും ആദ്യ കുഞ്ഞിനെ സ്വീകരിച്ചു. വില്ല എന്നാണ് മകൾക്കു പേരിട്ടിരിക്കുന്നത്. 2022ൽ സോഫിയും ജോയും രണ്ടാമത്തെ മകൾക്കു ജന്മം നൽകി. ഡെൽഫിന്‍ എന്നാണു കുഞ്ഞിന്റെ പേര്. വിവാഹമോചന ഹർജി നൽകിയ ശേഷമാണ് ജോയും സോഫിയും രണ്ടാമത്തെ കുഞ്ഞിന്റെ പേര് പോലും പരസ്യപ്പെടുത്തിയത്. വില്ലയ്ക്ക് 3 വയസ്സും ഡെൽഫിന് 14 മാസവുമാണ് പ്രായം. വിവാഹമോചിതരാകാൻ തീരുമാനിച്ചതോടെ മക്കളുടെ സംരംക്ഷണം സോഫിയും ജോയും തുല്യമായാണ് ഏറ്റെടുത്തിരിക്കുന്നത്.