സഹോദരൻ റിങ്കുവിന് പിറന്നാൾ ആശംസകൾ നേർന്ന് ഗായികയും നടിയും അവതാരകയുമായ റിമി ടോമി. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കൂടെ നിന്ന് കരുത്തേകുന്നയാളാണ് റിങ്കുവെന്നും ഇതുപോലൊരു അനുജനെ കിട്ടിയത് തന്റെ ഭാഗ്യമാണെന്നും റിമി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. റിങ്കുവിന്റെ ചിത്രം പങ്കിട്ടുകൊണ്ടാണ് റിമിയുടെ ഹൃദയം തൊടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഹോദരൻ റിങ്കുവിന് പിറന്നാൾ ആശംസകൾ നേർന്ന് ഗായികയും നടിയും അവതാരകയുമായ റിമി ടോമി. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കൂടെ നിന്ന് കരുത്തേകുന്നയാളാണ് റിങ്കുവെന്നും ഇതുപോലൊരു അനുജനെ കിട്ടിയത് തന്റെ ഭാഗ്യമാണെന്നും റിമി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. റിങ്കുവിന്റെ ചിത്രം പങ്കിട്ടുകൊണ്ടാണ് റിമിയുടെ ഹൃദയം തൊടും കുറിപ്പ്. 

‘ഇതുപോലെയുള്ള ഒരു അനിയനെ തന്നതിൽ ദൈവത്തിനോട് എന്നും നന്ദി പറയാറുണ്ട്. അത് ഒരുപക്ഷേ നേരിട്ട് ഇതുവരെ പറഞ്ഞിട്ടില്ലെങ്കിലും.  നിഴൽ പോലെ നീ കൂടെ നിൽക്കുന്നു. ജീവിതത്തിൽ ഏത് പ്രതിസന്ധി ഘട്ടത്തിലും നീ എനിക്ക് കരുത്തേകി. കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ ചെയ്യാനും നിന്നോട് എനിക്ക് പറഞ്ഞു തരേണ്ടി വന്നിട്ടില്ല. പ്രായത്തിൽ എന്റെ അനുജൻ ആയാലും നീ സൂപ്പർ ആണെടാ. ഇങ്ങനെ ഒരു അനിയനെയും അനിയത്തിയെയും കിട്ടിയതാണ് ഈ ജന്മത്തിലെ എന്റെ ഏറ്റവും വലിയ അനുഗ്രഹം. ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെയെന്നു പ്രാർഥിക്കുന്നു’, റിമി ടോമി കുറിച്ചു. 

ADVERTISEMENT

റിമിയുടെ സമൂഹമാധ്യമ പോസ്റ്റ് ഇതിനകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. നിരവധി പേരാണ് റിങ്കുവിനു പിറന്നാൾ മംഗളം നേർന്നു കമന്റുമായി എത്തുന്നത്. റിങ്കുവിന്റെ ഭാര്യയും നടിയുമായ മുക്തയും ഹൃദ്യമായ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

English Summary:

Rimi Tomy conveys birthday wishes to brother Rinku