‘എന്നും എൻ കാവൽ’; കാതലിനു വേണ്ടി ഒരുമിച്ചു പാടി വേണുഗോപാലും ചിത്രയും
മമ്മൂട്ടിയും ജ്യോതികയും മുഖ്യ വേഷങ്ങളിലെത്തുന്ന ജിയോ ബേബി ചിത്രം കാതലിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘എന്നും എൻ കാവൽ’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്. അന്‍വർ അലി എഴുതിയ വരികൾക്ക് മാത്യൂസ് പുളിക്കൻ ഈണമൊരുക്കി. ജി.വേണുഗോപാലും കെ.എസ്.ചിത്രയും ചേർന്നാണു ഗാനം

മമ്മൂട്ടിയും ജ്യോതികയും മുഖ്യ വേഷങ്ങളിലെത്തുന്ന ജിയോ ബേബി ചിത്രം കാതലിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘എന്നും എൻ കാവൽ’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്. അന്‍വർ അലി എഴുതിയ വരികൾക്ക് മാത്യൂസ് പുളിക്കൻ ഈണമൊരുക്കി. ജി.വേണുഗോപാലും കെ.എസ്.ചിത്രയും ചേർന്നാണു ഗാനം ആലപിച്ചത്.
‘എന്നും എൻ കാവൽ’ എന്ന ഗാനം ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിച്ചു രംഗത്തെത്തുന്നത്. മിഥുൻ.വി.ദേവ് ആണ് പാട്ടിന്റെ മിക്സിങ് നിർവഹിച്ചത്. നിഖിൽ റാം പുല്ലാങ്കുഴലിലും ആനന്ദ് തബലയിലും താളമിട്ടു. പാട്ട് ഇതിനകം നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു.
ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് ‘കാതൽ’. 12 വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാള സിനിമയിലേക്കു തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. നവംബര്‍ 23 ന് ‘കാതൽ’ തിയറ്റുകളിലെത്തും.