‘മഡോണയ്ക്കിതെന്തുപറ്റി?’; അതീവ ക്ഷീണിതയായി ഗായിക, ആശങ്കയോടെ ആരാധകർ
പോപ് ഇതിഹാസം മഡോണയുടെ പുത്തന്‍ ചിത്രങ്ങൾ കണ്ട് ആശങ്കയോടെ ആരാധകർ. ഗായിക വളരെ ക്ഷീണിതയും അവശയുമായാണ് ചിത്രങ്ങളിൽ കാണപ്പെടുന്നത്. യൂറോപ്യൻ സംഗീതപര്യടനത്തിനിടെയുള്ള ചിത്രങ്ങളാണ് മഡോണ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ മഡോണ, ശരീര ഭാരം കുറഞ്ഞ് വളരെ മെലിഞ്ഞ രീതിയിലാണ്

പോപ് ഇതിഹാസം മഡോണയുടെ പുത്തന്‍ ചിത്രങ്ങൾ കണ്ട് ആശങ്കയോടെ ആരാധകർ. ഗായിക വളരെ ക്ഷീണിതയും അവശയുമായാണ് ചിത്രങ്ങളിൽ കാണപ്പെടുന്നത്. യൂറോപ്യൻ സംഗീതപര്യടനത്തിനിടെയുള്ള ചിത്രങ്ങളാണ് മഡോണ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ മഡോണ, ശരീര ഭാരം കുറഞ്ഞ് വളരെ മെലിഞ്ഞ രീതിയിലാണ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഗായികയുടെ മുഖത്ത് ചുളിവുകൾ വീണിരിക്കുന്നതും കണ്ണുകളിൽ ക്ഷീണം ഉള്ളതായും കാണപ്പെടുന്നു.
മഡോണയുടെ പുതിയ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായത്. ഗായികയുടെ പതിവിൽ നിന്നു വിപരീതമായുള്ള ലുക്ക് ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. മഡോണയ്ക്കിതെന്തുപറ്റിയെന്നാണ് പലരും ആശങ്കയോടെ ചോദിക്കുന്നത്. മുൻപൊരിക്കലും ഗായികയെ ഇങ്ങനെ കണ്ടിട്ടില്ലെന്നും ആരോഗ്യകാര്യത്തിൽ കുറച്ചധികം ശ്രദ്ധ പുലർത്തണമെന്നും ആരാധകർ കമന്റുകളിലൂടെ പ്രതികരിച്ചു.
ബാക്റ്റീരിയൽ അണുബാധയെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽക്കഴിഞ്ഞ മഡോണ പൂർണമായും സുഖം പ്രാപിച്ചു വരുന്നതേയുള്ളു. ഈ വർഷം ജൂണിൽ ന്യൂയോർക്ക് സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മഡോണ, തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഒരു മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ഗായിക, ലോകപര്യടനവും മറ്റ് ഔദ്യോഗിക പരിപാടികളുമെല്ലാം നീട്ടിവയ്ക്കുകയും ചെയ്തു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടപ്പോഴാണ് പാട്ടുമായി യൂറോപ്യൻ പര്യടനത്തിനിറങ്ങിയത്.