ഗായകനും ജൊനാസ് ബ്രദേഴ്സിലെ രണ്ടാമനുമായ ജോ ജൊനാസിന്റെ പുതിയ ടാറ്റൂ ആരാധകർക്കിടയിൽ ചർച്ചയാകുന്നു വിഖ്യാത അമേരിക്കൻ കവി വില്യം സ്റ്റോഫോർ‍ഡിന്റെ എല്ലാം തകർന്നിരിക്കുന്നു എന്നു സൂചിപ്പിക്കുന്ന ഉദ്ധരണിയാണ് ജോ പച്ച കുത്തിയിരിക്കുന്നത്. ‘എല്ലാം തകർന്നിരിക്കുന്നതിൽ നിന്നും ഞാൻ ഒരു പാരച്യൂട്ട് നെയ്തെടുത്തു’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗായകനും ജൊനാസ് ബ്രദേഴ്സിലെ രണ്ടാമനുമായ ജോ ജൊനാസിന്റെ പുതിയ ടാറ്റൂ ആരാധകർക്കിടയിൽ ചർച്ചയാകുന്നു വിഖ്യാത അമേരിക്കൻ കവി വില്യം സ്റ്റോഫോർ‍ഡിന്റെ  എല്ലാം തകർന്നിരിക്കുന്നു എന്നു സൂചിപ്പിക്കുന്ന ഉദ്ധരണിയാണ് ജോ പച്ച കുത്തിയിരിക്കുന്നത്. ‘എല്ലാം തകർന്നിരിക്കുന്നതിൽ നിന്നും ഞാൻ ഒരു പാരച്യൂട്ട് നെയ്തെടുത്തു’ എന്നതാണ് ഉദ്ധരണിയുടെ പൂർണ രൂപം. എഡ്മിന്റണിലെ വേദിയിൽ പാട്ട് പാടിക്കൊണ്ടിരിക്കവെയാണ് ജോ ജൊനാസിന്റെ പുതിയ ടാറ്റൂ ആരാധകരുടെ ശ്രദ്ധയിൽപ്പെട്ടത്. 

വലത് കൈമുട്ടിനു മുകളിലായി ഇടതുഭാഗത്തായാണ് ജോയുടെ പുതിയ ടാറ്റൂ. ഇത് കാണത്തക്കവിധത്തിലുള്ള വസ്ത്രം ധരിച്ചാണ് ഗായകന്‍ പാട്ട് പാടാൻ വേദിയിലേക്കെത്തിയത്. ജോയുടെ ടാറ്റൂ ചുരുങ്ങിയ സമയം കൊണ്ട് ആരാധകർക്കിടയിൽ വലിയ തോതിൽ ചർച്ചയായിക്കഴിഞ്ഞു. നടി സോഫി ടേണറുമായി വേർപിരിഞ്ഞത് ഗായകനെ ആഴത്തിൽ മുറിവേൽപ്പിച്ചിരിക്കാം. അതിനാലാണ് ഇത്തരത്തിലൊരു ടാറ്റൂ കുത്തിയതെന്ന് ആരാധകർ പ്രതികരിച്ചു. ഇത്തരം കമന്റുകളോടൊന്നും ജോയും സോഫിയും പ്രതികരിച്ചിട്ടില്ല. മക്കളുടെ ജന്മദിനം വെളിപ്പെടുത്തി ജോ നെഞ്ചിൽ ടാറ്റൂ കുത്തിയതും ചർച്ച ചെയ്യപ്പെടുന്നുണ്ട്. 

ADVERTISEMENT

ഈ വർഷം സെപ്റ്റംബറിലാണ് തങ്ങൾ വിവാഹജീവിതം അവസാനിപ്പിക്കുകയാണെന്ന് ജോ ജൊനാസും സോഫി ടേണറും വെളിപ്പെടുത്തിയത്. ഈ വിവരം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ജോയും സോഫിയും പൊതുവേദികളിൽ എല്ലായ്പ്പോഴും ഒരുമിച്ചെത്തിയിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണെന്നായിരുന്നു ആരാധകരുടെ വിശ്വാസം. എന്നാല്‍ സോഫിക്കും ജോയ്ക്കുമിടയില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നുവെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. 

മൂന്ന് വർഷം നീണ്ട ഡേറ്റിങ്ങിനൊടുവിൽ 2019 മേയ് 1നാണ് ജോ ജൊനാസും സോഫി ടേണറും വിവാഹിതരായത്. ലാസ് വേഗസിൽ വച്ച് രഹസ്യമായിട്ടായിരുന്നു വിവാഹം. 2020 ജൂലൈയിൽ ഇരുവരും ആദ്യ കുഞ്ഞിനെ സ്വീകരിച്ചു. വില്ല എന്നാണ് മകൾക്കു പേരിട്ടിരിക്കുന്നത്. 2022ൽ സോഫിയും ജോയും രണ്ടാമത്തെ മകൾക്കു ജന്മം നൽകി. ഡെൽഫിന്‍ എന്നാണു കുഞ്ഞിന്റെ പേര്. വിവാഹമോചന ഹർജി നൽകിയ ശേഷമാണ് ജോയും സോഫിയും രണ്ടാമത്തെ കുഞ്ഞിന്റെ പേര് പോലും പരസ്യപ്പെടുത്തിയത്. വില്ലയ്ക്ക് 3 വയസ്സും ഡെൽഫിന് 16 മാസവുമാണ് പ്രായം. വിവാഹമോചിതരാകാൻ തീരുമാനിച്ചതോടെ മക്കളുടെ സംരംക്ഷണം സോഫിയും ജോയും തുല്യമായാണ് ഏറ്റെടുത്തിരിക്കുന്നത്. 

English Summary:

Amid the divorce from Sophie Turner Joe Jonas' new tattoo goes viral