സിതാരയുടെ സ്വരഭംഗിയിൽ ക്രിസ്തീയ ഭക്തിഗാന ആൽബം; വിഡിയോ ശ്രദ്ധ നേടുന്നു
ഗായിക സിതാര കൃഷ്ണകുമാർ ആലപിച്ച ‘എന്‍റെ പ്രിയൻ യേശുരാജൻ...’ എന്ന ഭക്തിഗാന ആല്‍ബം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ക്രസ്തീയഭക്തിഗാനശാഖയിലെ പരമ്പരാഗത ഗാനമായ ഇത് സിതാരയുടെ ശബ്ദത്തിലൂടെ പുനരവതരിപ്പിച്ചിരിക്കുകയാണ്. സെബി നായരമ്പലം ആണ് പാട്ടിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചത്. രാജേഷ് ചേർത്തല പുല്ലാങ്കുഴലിലും

ഗായിക സിതാര കൃഷ്ണകുമാർ ആലപിച്ച ‘എന്‍റെ പ്രിയൻ യേശുരാജൻ...’ എന്ന ഭക്തിഗാന ആല്‍ബം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ക്രസ്തീയഭക്തിഗാനശാഖയിലെ പരമ്പരാഗത ഗാനമായ ഇത് സിതാരയുടെ ശബ്ദത്തിലൂടെ പുനരവതരിപ്പിച്ചിരിക്കുകയാണ്. സെബി നായരമ്പലം ആണ് പാട്ടിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചത്. രാജേഷ് ചേർത്തല പുല്ലാങ്കുഴലിലും ബിജു അന്നമനട വീണയിലും ഈണമൊരുക്കി.
‘എന്‍റെ പ്രിയൻ യേശുരാജൻ
വീണ്ടും വരാറായി ഹല്ലേലുയ്യ,
വേഗം വരാറായ്
ആയിരം പതിനായിരങ്ങളിൽ
അതിസുകുമാരനവൻ എനിക്ക്
അതിസുകുമാരനവൻ...’
മനോരമ മ്യൂസിക് പുറത്തിറക്കിയ ‘എന്‍റെ പ്രിയൻ യേശുരാജൻ’ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രേക്ഷകപ്രതികരണങ്ങളാണു ലഭിക്കുന്നത്. സിതാരയുടെ സ്വരഭംഗി ആഴത്തിൽ മനസ്സിൽ പതിയുന്നുവെന്ന് പ്രേക്ഷകർ കുറിക്കുന്നു. അനിൽ സുരേന്ദ്രൻ ആണ് പാട്ടിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചത്. രാജേഷ് വാഴക്കുളം ചിത്രീകരണവും മാർട്ടിൻ മിസ്റ്റ് എഡിറ്റിങ്ങും നിർവഹിച്ചു.