ഒരുമിച്ചു പാടി ശ്വേതയും ഹരിശങ്കറും; പ്രണയഗാനവുമായി ‘താൾ’
രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ക്യാംപസ് കഥ പറയുന്ന ‘താൾ’ എന്ന ചിത്രത്തിലെ പ്രണയഗാനം പ്രേക്ഷകർക്കരികിൽ. ‘പുലരിയിൽ ഇളവെയിൽ’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ ഈണമൊരുക്കിയിരിക്കുന്നു. കെ.എസ്.ഹരിശങ്കറും ശ്വേത മോഹനും

രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ക്യാംപസ് കഥ പറയുന്ന ‘താൾ’ എന്ന ചിത്രത്തിലെ പ്രണയഗാനം പ്രേക്ഷകർക്കരികിൽ. ‘പുലരിയിൽ ഇളവെയിൽ’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ ഈണമൊരുക്കിയിരിക്കുന്നു. കെ.എസ്.ഹരിശങ്കറും ശ്വേത മോഹനും ചേർന്നാണു ഗാനം ആലപിച്ചത്.
‘പുലരിയിൽ ഇളവെയിൽ ആദ്യമായ്
വിരൽ തൊടും നിമിഷം
ചിറകിടുമൊരു ചിരിയോടെ ഞാൻ
പകൽ കിനാ ശലഭം...’
പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ശ്വേതയുടെയും ഹരിശങ്കറിന്റെയം സ്വരഭംഗി ആദ്യ കേൾവിയിൽ തന്നെ മനസ്സിൽ പതിയുന്നുവെന്ന് പ്രേക്ഷകർ കുറിക്കുന്നു. മനോരമ മ്യൂസിക് ആണ് ‘പുലരിയിൽ ഇളവെയിൽ’ റിലീസ് ചെയ്തിരിക്കുന്നത്.
രാജാസാഗർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘താൾ’. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവർ ചേർന്നു ചിത്രം നിർമിക്കുന്നു. ഡോ.ജി.കിഷോർ ആണ് രചന നിർവഹിച്ചിരിക്കുന്നത്. ആൻസൺ പോൾ,ആരാധ്യ ആൻ, അരുൺകുമാർ, നോബി മാർക്കോസ്, വിവ്യ ശാന്ത് എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്നു.