മൊഞ്ചുള്ള പ്രണയപ്പാട്ടുമായി ‘ഖൽബ്’; ട്രെന്ഡിങ്ങായി വിനീതിന്റെ ആലാപനം
രഞ്ജിത്ത് സജീവ്, നസ്നീൻ എന്നിവരെ നായികാനായകന്മാരാക്കി സാജിദ് യഹ്യ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഖൽബ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘പടച്ചവൻ നിന്നെ പടച്ചപ്പോൾ’ എന്നു തുടങ്ങുന്ന ഗാനം വിനീത് ശ്രീനിവാസൻ ആണ് ആലപിച്ചിരിക്കുന്നത്. സുഹൈൽ കോയയുടെ വരികൾക്ക് വിമൽ നാസർ ഈണമൊരുക്കി. പാട്ട്

രഞ്ജിത്ത് സജീവ്, നസ്നീൻ എന്നിവരെ നായികാനായകന്മാരാക്കി സാജിദ് യഹ്യ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഖൽബ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘പടച്ചവൻ നിന്നെ പടച്ചപ്പോൾ’ എന്നു തുടങ്ങുന്ന ഗാനം വിനീത് ശ്രീനിവാസൻ ആണ് ആലപിച്ചിരിക്കുന്നത്. സുഹൈൽ കോയയുടെ വരികൾക്ക് വിമൽ നാസർ ഈണമൊരുക്കി.
പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രേക്ഷകസ്വീകാര്യതയോടെ ട്രെൻഡിങ്ങിലും ഇടം പിടിച്ചിരിക്കുകയാണ് ഗാനം. അതിമനോഹരമായ പ്രണയക്കാഴ്ചകളാണ് ഗാനരംഗത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ സ്വരഭംഗി ആദ്യകേൾവിയിൽ തന്നെ മനസ്സ് കീഴടക്കുന്നുവെന്ന് പ്രേക്ഷകർ കുറിക്കുന്നു.
‘പടച്ചവൻ നിന്നെ പടച്ചപ്പോൾ
മിഴികൾ കരികൊണ്ട് വരച്ചപ്പോൾ
എന്നെ ഓർത്ത് കാണും
എന്റെ ഇഷ്ടമോർത്ത് കാണും...’
സംഗീതത്തിന് വലിയ പ്രാധാന്യം നൽകി ഒരുക്കുന്ന ഖല്‍ബിൽ ഇരുപത്തിരണ്ടോളം ഗാനങ്ങളുണ്ട്. സിനിമയുടെ പശ്ചാത്തലസംഗീതം ഒരുക്കുന്നത് പ്രകാശ് അലക്സ് ആണ്. നിഹാൽ സാദിഖും സംഗീതസംവിധാനത്തിൽ പങ്കുചേരുന്നു. സാജിദ് യഹ്യം സുഹൈൽ.എം.കോയയും ചേർന്നാണ് ഖൽബിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഷാരോൺ ശ്രീനിവാസ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ്: അമൽ മനോജ്.
ഫ്രാഗ്നന്റെ നാച്വർ ഫിലിം ക്രിയേഷൻസിനോടൊപ്പം ചേർന്ന് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് ‘ഖൽബ്’ നിർമിക്കുന്നത്. ലെന, ജാഫർ ഇടുക്കി, കാർത്തിക്ക് ശങ്കർ, ഷെമീർ, ജാസ്സിം ഹാസിം, അബു സലീം, സനൂപ് കുമാർ, വിഷ്ണു അഴീക്കൽ, ശ്രീധന്യ, മനോഹരി ജോയ്, അംബി, ആതിര പട്ടേൽ, സരസ ബാലുശേരി, സുർജിത്ത്, ചാലി പാലാ, സച്ചിൻ ശ്യാം, തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.