ലൈവ് വേദിയിൽ വരികൾ മറക്കുന്നു, തെറ്റുകൾ പാടാൻ ഞാൻ ആഗ്രഹിക്കുന്നില്ല: ശ്രേയ ഘോഷാൽ
ലൈവ് സംഗീതപരിപാടികൾക്കിടെ പലപ്പോഴും പാട്ടിന്റെ വരികൾ മറന്നു പോയിട്ടുണ്ടെന്നു തുറന്നു സമ്മതിച്ച് ഗായിക ശ്രേയ ഘോഷാൽ. സിനിമയ്ക്കു വേണ്ടി താൻ പാടിയ പാട്ടുകൾ വേദിയിൽ പാടിയപ്പോൾ പല തവണ തെറ്റുകൾ പറ്റിയിട്ടുണ്ടെന്ന് ശ്രേയ വെളിപ്പെടുത്തി. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഗായിക ഇക്കാര്യങ്ങൾ

ലൈവ് സംഗീതപരിപാടികൾക്കിടെ പലപ്പോഴും പാട്ടിന്റെ വരികൾ മറന്നു പോയിട്ടുണ്ടെന്നു തുറന്നു സമ്മതിച്ച് ഗായിക ശ്രേയ ഘോഷാൽ. സിനിമയ്ക്കു വേണ്ടി താൻ പാടിയ പാട്ടുകൾ വേദിയിൽ പാടിയപ്പോൾ പല തവണ തെറ്റുകൾ പറ്റിയിട്ടുണ്ടെന്ന് ശ്രേയ വെളിപ്പെടുത്തി. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഗായിക ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.
ഈണം മുറിയാതെ ആത്മവിശ്വാസത്തോടെയുള്ള ശ്രേയയുടെ ആലാപനം കേട്ട് സ്വയം മറന്നിരിക്കാറുണ്ട് പ്രേക്ഷകര്‍. അതിനാൽ തന്നെ ശ്രേയ പാടുന്ന വരികൾ ശരിയാണോ തെറ്റാണോ എന്ന് അധികമാരും ശ്രദ്ധിക്കാറുമില്ല. എന്നാൽ തെറ്റായ വരികൾ പാടാൻ താൻ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും ശ്രേയ അഭിമുഖത്തിൽ പറഞ്ഞു.
ശ്രേയ ഘോഷാലിന്റെ വാക്കുകൾ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകർക്കിടയിൽ ചർച്ചയായത്. ഇത്രയും ശ്രുതിമധുരമായ ശബ്ദം കേൾക്കുമ്പോൾ വരികൾ ശരിയോ തെറ്റോ എന്നു തങ്ങൾ ചിന്തിക്കാറില്ലെന്നും തെറ്റാണെങ്കിൽ പോലും അതിൽ വിഷമിക്കില്ലെന്നും ആരാധകർ കുറിക്കുന്നു.
ഏത് ഭാഷയിലുള്ള പാട്ടാണെങ്കിലും റെക്കോർഡിങ്ങിനു വരുമ്പോൾ വരികൾ കൃത്യമായി കുറിച്ചെടുത്ത് അത് ഹൃദിസ്ഥമാക്കിയ ശേഷമേ ശ്രേയ ആലപിക്കൂ എന്നും ഉച്ചാരണത്തിൽ യാതൊരും തെറ്റും ശ്രേയയുടെ ഭാഗത്തുനിന്നുണ്ടാകാറില്ലെന്നുമാണ് സംഗീതസംവിധായകരുടെ പൊതുവിലയിരുത്തൽ.