‘എന്റെ എല്ലാമെല്ലാമായവൾ’; താജ്മഹലിനെ സാക്ഷിയാക്കി ലേഖയ്ക്ക് എംജിയുടെ പ്രണയചുംബനം
ഭാര്യ ലേഖയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഗായകൻ എം.ജി.ശ്രീകുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രവും കുറിപ്പും ആരാധകർക്കിടയിൽ ചർച്ചയാകുന്നു. താജ്മഹലിന്റെ മുന്നിൽ വച്ച് ലേഖയെ ചുംബിക്കുന്ന ചിത്രമാണിത്. തന്റെ എല്ലാമെല്ലാമായ ലേഖയുടെ ജന്മദിനമാണെന്നും ലേഖയെ താൻ ഒരുപാടൊരുപാട് സ്നേഹിക്കുന്നുവെന്നും എംജി

ഭാര്യ ലേഖയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഗായകൻ എം.ജി.ശ്രീകുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രവും കുറിപ്പും ആരാധകർക്കിടയിൽ ചർച്ചയാകുന്നു. താജ്മഹലിന്റെ മുന്നിൽ വച്ച് ലേഖയെ ചുംബിക്കുന്ന ചിത്രമാണിത്. തന്റെ എല്ലാമെല്ലാമായ ലേഖയുടെ ജന്മദിനമാണെന്നും ലേഖയെ താൻ ഒരുപാടൊരുപാട് സ്നേഹിക്കുന്നുവെന്നും എംജി ഫെയ്സ്ബുക്കിൽ കുറിച്ചു.
ലേഖയ്ക്കു വേണ്ടി ആദ്യമായി പാടിയ ഗാനം പരിചയപ്പെടുത്തുന്ന വിഡിയോയും എം.ജി.ശ്രീകുമാർ പങ്കുവച്ചു. ‘നെയ്തലാമ്പലാടും രാവിൽ’ എന്നു തുടങ്ങുന്ന പാട്ടാണ് ഗായകൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലേഖയ്ക്കൊപ്പമുള്ള പ്രണയാർദ്ര ചിത്രങ്ങള്‍ കോർത്തിണക്കിയ വിഡിയോ ആണിത്. പശ്ചാത്തലത്തിൽ ‘നെയ്തലാമ്പലാടും രാവിൽ’ എന്ന ഗാനശകലങ്ങളും ഉൾപ്പെടുത്തിരിക്കുന്നു. പിറന്നാൾ കേക്ക് മുറിച്ച് എംജിക്കൊപ്പം ആഘോഷിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ലേഖയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. നിരവധി പേരാണ് ലേഖയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചു രംഗത്തെത്തുന്നത്.
എം.ജി.ശ്രീകുമാറും ലേഖയും ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം ആരാധകശ്രദ്ധ നേടാറുണ്ട്. ലേഖയ്ക്ക് സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരാണുള്ളത്. എവിടെ പോയാലും താൻ ലേഖയെയും കൂടെ കൊണ്ടു പോകുമെന്നും സന്തോഷങ്ങളും ദുഃഖങ്ങളും പങ്കുവയ്ക്കാൻ ഭാര്യ എപ്പോഴും അടുത്തുള്ളതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നും മുന്‍പ് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ എം.ജി.ശ്രീകുമാർ പറഞ്ഞിട്ടുണ്ട്.
1988 ൽ തിരുവനന്തപുരം തൈക്കാട് ധർമശാസ്ത ക്ഷേത്രത്തിൽ വച്ചാണ് എം.ജി.ശ്രീകുമാറും ലേഖയും ആദ്യമായി കണ്ടുമുട്ടിയത്. സംഗീതക്കച്ചേരി വേദികളിൽ വച്ച് വീണ്ടും കാണുകയും സൗഹൃദത്തിലാവുകയും ചെയ്തു. പിന്നീട് അത് പ്രണയത്തിലേക്ക് എത്തി. വിവാഹത്തിനു മുൻപ് ഏകദേശം 14 വർഷത്തോളം ഇരുവരും ലിവിങ് ടുഗെദർ ആയിരുന്നു. അതിനു ശേഷം 2000 ൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി.