ജീവിതത്തില്‍ ഇതുവരെ എടുത്ത തീരുമാനങ്ങളിലൊന്നും തെറ്റിപ്പോയതായി തോന്നിയിട്ടില്ലെന്നും വളരെ ആലോചിച്ച് കരുത്തോടെ തന്നെയാണ് ഓരോ തീരുമാനവും എടുത്തിട്ടുള്ളതെന്നും ഗായിക മഞ്ജരി. എടുത്ത തീരുമാനങ്ങളെക്കുറിച്ചോർത്ത് ഒരിക്കലും തനിക്ക് ദുഃഖിക്കേണ്ടി വന്നിട്ടില്ലെന്നും കുറ്റബോധം തോന്നിയിട്ടില്ലെന്നും ഗായിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തില്‍ ഇതുവരെ എടുത്ത തീരുമാനങ്ങളിലൊന്നും തെറ്റിപ്പോയതായി തോന്നിയിട്ടില്ലെന്നും വളരെ ആലോചിച്ച് കരുത്തോടെ തന്നെയാണ് ഓരോ തീരുമാനവും എടുത്തിട്ടുള്ളതെന്നും ഗായിക മഞ്ജരി. എടുത്ത തീരുമാനങ്ങളെക്കുറിച്ചോർത്ത് ഒരിക്കലും തനിക്ക് ദുഃഖിക്കേണ്ടി വന്നിട്ടില്ലെന്നും കുറ്റബോധം തോന്നിയിട്ടില്ലെന്നും ഗായിക പറഞ്ഞു. മനോരമ ന്യൂസിലെ ‘നേരെ ചൊവ്വെ’ പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് സംഗീതജീവിതത്തെക്കുറിച്ചും സ്വകാര്യജീവിതത്തെക്കുറിച്ചും മഞ്ജരി മനസ്സു തുറന്നത്. ആദ്യവിവാഹബന്ധം വേർപെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തോടും ഗായിക പ്രതികരിച്ചു.

‘ജീവിതത്തിൽ നമ്മളെടുക്കുന്ന എല്ലാ തീരുമാനങ്ങളും ശരിയാകണമെന്നില്ല. നമ്മളാരും പൂർണരല്ലല്ലോ. ഓരോ തീരുമാനം എടുത്തപ്പോഴും എന്റെ കാഴ്ചപ്പാട് വളരെ ബലവത്തായിരുന്നു. ഒരിക്കൽ തീരുമാനമെടുത്ത ശേഷം അതിൽ നിന്നു മാറി മറ്റൊന്നിലേക്ക് എത്തിയേക്കാം. പക്ഷേ അപ്പോഴും കുറ്റബോധം തോന്നിയിട്ടില്ല. കാരണം, വ്യക്തികളുടെ ചിന്തകള്‍ ഓരോ സമയത്തും മാറിക്കൊണ്ടിരിക്കുകയാണ്, പുതിയ അനുഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അപ്പോൾ അതല്ല ഇതാണ് ശരി എന്നു തോന്നും. അല്ലാതെ തീരുമാനങ്ങൾ പരാജയപ്പെട്ടു എന്ന് ഇതുവരെ തോന്നിയിട്ടില്ല.

ADVERTISEMENT

ആദ്യവിവാഹബന്ധം വേർപെടുത്തിയതിനെക്കുറിച്ച് ആലോചിച്ച് സങ്കടം തോന്നിയിട്ടില്ല. ഒരു ജീവിതരീതി തിരഞ്ഞെടുത്തെങ്കിലും അതുമായി യോജിച്ചു പോകാൻ പറ്റുന്നില്ലെങ്കിൽ, മനസ്സ് അതിന് അനുവദിക്കുന്നില്ലെങ്കിൽ ആ സമയത്ത് മറ്റൊരു തീരുമാനം കൈക്കൊള്ളാൻ ഉള്ളിന്റെ ഉള്ളിലൊരു തോന്നലുണ്ടാകും. ചില ആളുകൾക്ക് ആ സാഹചര്യത്തിൽ പുതിയ തീരുമാനമെടുക്കാൻ ഭയമായിരിക്കും. പക്ഷേ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. പിന്നീട് ആലോചിച്ച് സങ്കടപ്പെട്ടിട്ടുമില്ല. ജീവിതത്തിൽ ഓരോ തീരുമാനം എടുക്കുമ്പോഴും കുറേക്കൂടെ ആലോചിക്കുന്നതു നല്ലാതായിരിക്കും എന്ന ചിന്തയിലേക്ക് ഞാൻ മാറിയിട്ടുണ്ട് ഇപ്പോൾ. എടുത്തുചാട്ടം ഒഴിവാക്കണമെന്ന തിരിച്ചറിവ് വന്നു’, മഞ്ജരി പറഞ്ഞു.

English Summary:

Singer Manjari opens up about her life journey