ചെന്നൈ നഗരം പ്രളയക്കെടുതിയിൽ വലയുന്നതിനിടെ പുതിയ പാട്ടിന്റെ റിലീസിനെക്കുറിച്ചും പ്രമോഷനെക്കുറിച്ചും എ.ആർ.റഹ്മാൻ പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റ് വിവാദത്തിൽ. ‘പിപ്പ’ എന്ന ചിത്രത്തിനു വേണ്ടി റഹ്മാൻ ഈണമൊരുക്കിയ ‘മേൻ പർവനാ’ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ‘താളത്തെ സ്വീകരിക്കുക. ഈ പാട്ടിലെ ചടുലമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ നഗരം പ്രളയക്കെടുതിയിൽ വലയുന്നതിനിടെ പുതിയ പാട്ടിന്റെ റിലീസിനെക്കുറിച്ചും പ്രമോഷനെക്കുറിച്ചും എ.ആർ.റഹ്മാൻ പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റ് വിവാദത്തിൽ. ‘പിപ്പ’ എന്ന ചിത്രത്തിനു വേണ്ടി റഹ്മാൻ ഈണമൊരുക്കിയ ‘മേൻ പർവനാ’ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ‘താളത്തെ സ്വീകരിക്കുക. ഈ പാട്ടിലെ  ചടുലമായ സ്പന്ദനങ്ങൾ നിങ്ങളുടെ നൃത്തത്തെ നയിക്കട്ടെ’ എന്ന അടിക്കുറിപ്പോടെയാണ് റഹ്മാന്റെ പോസ്റ്റ്. 

കുറിപ്പ് ശ്രദ്ധേയമായത്ടോ നിരവധി പേർ വിമർശനസ്വരങ്ങളുമായി എത്തി. തികച്ചും അനുചിതമായ സമയത്താണ് റഹ്മാൻ ഇത്തരത്തിലൊരു പ്രമോഷൻ പോസ്റ്റ് പങ്കുവച്ചതെന്നും ഇത് ബോധമില്ലായ്മയാണെന്നും ഒരാൾ പ്രതികരിച്ചു. റഹ്മാന്റെ പിആറിനെ എത്രയും പെട്ടെന്നു പുറത്താക്കണമെന്നാണ് മറ്റൊരാളുടെ കമന്റ്. ജീവൻ തിരികെ കിട്ടുമോയെന്നു പോലും ഉറപ്പില്ലാതെ പ്രളയത്തിൽ മുങ്ങിക്കഴിയുന്ന ഈ സാഹചര്യത്തിൽ ഇത്തരമൊരു പോസ്റ്റ് റഹ്മാന്റെ ഭാഗത്തു നിന്നുണ്ടാകാനേ പാടില്ലായിരുന്നുവെന്ന് വേറൊരാൾ കുറ്റപ്പെടുത്തി. എന്നാൽ വിമർശനങ്ങളോടൊന്നും റഹ്മാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ADVERTISEMENT

ഡിസംബർ നാലിനാണ് ‘മേൻ പർവനാ’ റിലീസ് ചെയ്തത്. ഷെല്ലീ വരികൾ കുറിച്ച ഗാനം അർജിത് സിങ്, പൂജ തിവാരി, നിസ ഷെട്ടി, രക്ഷിത സുരേഷ് എന്നിവർ ചേർന്നാലപിച്ചു. ലക്ഷക്കണക്കിന് പ്രേക്ഷകരെയാണ് പാട്ട് ഇതിനോടകം വാരിക്കൂട്ടിയത്. റഹ്മാന്റെ പേരിലുണ്ടായ പുതിയ വിവാദം പാട്ടിനെ എങ്ങനെ ബാധിക്കുമെന്നാണ് പ്രേക്ഷകർ വീക്ഷിക്കുന്നത്. 

‘പിപ്പ’യ്ക്കു വേണ്ടി ബംഗ്ലാദേശ് കവി നസ്‌റൂള്‍ ഇസ്‌ലാമിന്റെ കവിത ഉപയോഗിച്ചതിന്റെ പേരിലും എ.ആർ.റഹ്മാന്‍ വിവാദത്തിലായിരുന്നു. നസ്‌റൂള്‍ ഇസ്‌ലാമിന്റെ ‘കരാര്‍ ഓയ് ലൗഹോ കോപത്’ എന്ന കവിത റഹ്മാൻ സംഗീതം നൽകി വികൃതമാക്കിയെന്നായിരുന്നു ആരോപണം. നസ്‌റൂള്‍ ഇസ്‌ലാമിന്റെ കുടുംബാംഗങ്ങള്‍ തന്നെയാണ് റഹ്മാനെതിരെ പരാതിയുമായി രംഗത്തെത്തിയത്. 

ADVERTISEMENT

മൃണാള്‍ താക്കൂറും ഇഷാന്‍ ഖട്ടറും ഒന്നിച്ച ‘പിപ്പ’ നവംബര്‍ 10ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തിരുന്നു. ചിത്രത്തിലെ നസ്‌റൂള്‍ ഇസ്‌ലാമിന്റെ കവിതയുടെ ആവിഷ്കാരം കണ്ട് അദ്ദേഹത്തിന്റെ കൊച്ചുമകൻ ഖാസി അനിര്‍ബന്‍ ആണ് പരാതിയുമായി രംഗത്തെത്തിയത്. കവിത തീർത്തും വികൃതമായാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് ഖാസി കുറ്റപ്പെടുത്തി. സിനിമയില്‍ ഗാനം ഉപയോഗിക്കുന്നതിന് തന്റെ അമ്മ (കവിയുടെ മകള്‍) സമ്മതം നല്‍കിയെങ്കിലും ട്യൂണുകളില്‍ മാറ്റം വരുത്താന്‍ അമ്മ സമ്മതിച്ചിരുന്നില്ലെന്നും ഖാസി കൂട്ടിച്ചേര്‍ത്തു. വിമർശനം ശക്തമായതോടെ ‘പിപ്പ’യുടെ അണിയറപ്രവര്‍ത്തകർ ഖേദം പ്രകടിപ്പിച്ചു. എന്നാൽ ‘പിപ്പ’യുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളിലൊന്നും റഹ്മാൻ പ്രതികരിച്ചിട്ടില്ല.

English Summary:

AR Rahman Criticised For Promoting Pippa movie song

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT