ജോ ജൊനാസുമായി പിരിഞ്ഞിട്ട് 2 മാസം; പുതിയ പ്രണയം സ്ഥിരീകരിച്ച് സോഫി, ചുംബനചിത്രം പുറത്ത്
ബ്രിട്ടിഷ് രാജകുടുംബത്തിലെ അവകാശിയായ ജോൺ ഡിക്കിൻസൺ പിയേഴ്സണുമായുള്ള പ്രണയബന്ധം സ്ഥിരീകരിച്ച് നടിയും ഗായകൻ ജോ ജൊനാസിന്റെ മുൻ ഭാര്യയുമായ സോഫി ടേണർ. പിയേഴ്സിനെ ചേർത്തുടിപിച്ചു ചുംബിക്കുന്ന സോഫിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മുൻപും ഇരുവരെയും പൊതു ഇടങ്ങളിൽ ഒരുമിച്ചു

ബ്രിട്ടിഷ് രാജകുടുംബത്തിലെ അവകാശിയായ ജോൺ ഡിക്കിൻസൺ പിയേഴ്സണുമായുള്ള പ്രണയബന്ധം സ്ഥിരീകരിച്ച് നടിയും ഗായകൻ ജോ ജൊനാസിന്റെ മുൻ ഭാര്യയുമായ സോഫി ടേണർ. പിയേഴ്സിനെ ചേർത്തുടിപിച്ചു ചുംബിക്കുന്ന സോഫിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മുൻപും ഇരുവരെയും പൊതു ഇടങ്ങളിൽ ഒരുമിച്ചു കണ്ടിട്ടുണ്ട്. ഇപ്പോൾ പ്രണയചിത്രങ്ങൾ പുറത്തുവന്നതോടെയാണ് സോഫി പിയേഴ്സണുമായി പ്രണയത്തിലാണെന്ന കാര്യം ആരാധകർക്കു ബോധ്യപ്പെട്ടത്.
ജോ ജൊനാസുമായി വേർപിരിഞ്ഞ് 2 മാസം പിന്നിടുമ്പോഴാണ് ജോൺ ഡിക്കിൻസനൊപ്പമുള്ള സോഫിയുടെ ചുംബന ദൃശ്യങ്ങൾ പുറത്തുവന്നത്. മുൻപും സോഫിയും ജോൺ ഡിക്കിൻസണും തമ്മിൽ പലയിടങ്ങളിൽ വച്ചു കണ്ടിട്ടുണ്ടെന്നും ഇരുവരും ഒരുമിച്ച് പാരിസിലേക്കു യാത്ര ചെയ്തിട്ടുണ്ടെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സോഫിയുടെ പുതിയ പ്രണയത്തെക്കുറിച്ച് ജോ ജൊനാസ് പരോക്ഷ പ്രതികരണം നടത്തിയത് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ‘ഇത് വളരെ പെട്ടെന്നായിപ്പോയി. പൊതു ഇടത്തിൽ വച്ച് മറ്റൊരുപുരുഷനോടുള്ള സോഫിയുടെ സ്നേഹപ്രകടനം തന്നെ ഞെട്ടിച്ചു’ എന്നായിരുന്നു ജോയുടെ പ്രതികരണം.
ഈ വർഷം സെപ്റ്റംബറിലാണ് തങ്ങൾ വിവാഹജീവിതം അവസാനിപ്പിക്കുകയാണെന്ന് ജൊനാസ് ബ്രദേഴ്സിലെ രണ്ടാമനും ഗായകനുമായ ജോ ജൊനാസും നടി സോഫി ടേണറും വെളിപ്പെടുത്തിയത്. ഈ വിവരം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ജോയും സോഫിയും പൊതുവേദികളിൽ എല്ലായ്പ്പോഴും ഒരുമിച്ചെത്തിയിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണെന്നായിരുന്നു ആരാധകരുടെ വിശ്വാസം. എന്നാല്‍ സോഫിക്കും ജോയ്ക്കുമിടയില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നുവെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു.
മൂന്ന് വർഷം നീണ്ട ഡേറ്റിങ്ങിനൊടുവിൽ 2019 മേയ് 1നാണ് ജോ ജൊനാസും സോഫി ടേണറും വിവാഹിതരായത്. ലാസ് വേഗസിൽ വച്ച് രഹസ്യമായിട്ടായിരുന്നു വിവാഹം. 2020 ജൂലൈയിൽ ഇരുവരും ആദ്യ കുഞ്ഞിനെ സ്വീകരിച്ചു. വില്ല എന്നാണ് മകൾക്കു പേരിട്ടിരിക്കുന്നത്. 2022ൽ സോഫിയും ജോയും രണ്ടാമത്തെ മകൾക്കു ജന്മം നൽകി. ഡെൽഫിന്‍ എന്നാണു കുഞ്ഞിന്റെ പേര്. വിവാഹമോചന ഹർജി നൽകിയ ശേഷമാണ് ജോയും സോഫിയും രണ്ടാമത്തെ കുഞ്ഞിന്റെ പേര് പോലും പരസ്യപ്പെടുത്തിയത്. വില്ലയ്ക്ക് 3 വയസ്സും ഡെൽഫിന് 17 മാസവുമാണ് പ്രായം. വിവാഹമോചിതരാകാൻ തീരുമാനിച്ചതോടെ മക്കളുടെ സംരംക്ഷണം സോഫിയും ജോയും തുല്യമായാണ് ഏറ്റെടുത്തിരിക്കുന്നത്.