മലയാളത്തിന്റെ എംടിക്ക് നവതിയാദരമർ‌പ്പിച്ച് മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന ‘എംടി കാലം–നവതിവന്ദന’ത്തിനു തിളക്കമേറ്റുന്നത് എംടി സിനിമകളിലൂടെയുള്ള സംഗീതയാത്ര. എംടി ചലച്ചിത്രങ്ങളിലെ, മലയാളി ഹൃദയം കൊണ്ടു കേട്ട മനോഹര ഗാനങ്ങൾ പ്രമുഖ സംഗീതഗവേഷകൻ രവി മേനോന്‍ പരിചയപ്പെടുത്തും. ഗായകരായ വിധു പ്രതാപും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിന്റെ എംടിക്ക് നവതിയാദരമർ‌പ്പിച്ച് മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന ‘എംടി കാലം–നവതിവന്ദന’ത്തിനു തിളക്കമേറ്റുന്നത് എംടി സിനിമകളിലൂടെയുള്ള സംഗീതയാത്ര. എംടി ചലച്ചിത്രങ്ങളിലെ, മലയാളി ഹൃദയം കൊണ്ടു കേട്ട മനോഹര ഗാനങ്ങൾ പ്രമുഖ സംഗീതഗവേഷകൻ രവി മേനോന്‍ പരിചയപ്പെടുത്തും. ഗായകരായ വിധു പ്രതാപും രാജലക്ഷ്മിയുമാണ് ഗാനങ്ങൾ ആലപിക്കുക. എംടിക്ക് ആദരമായൊരുക്കുന്ന സംഗീതയാത്രയെക്കുറിച്ച് രവി മേനോൻ പ്രതികരിച്ചത് ഇങ്ങനെ:

‘‘സാധാരണ ഗാനമേളകളിൽനിന്നു വ്യത്യസ്തമായി, എംടിയുടെ സിനിമകളിലൂടെയുള്ള സംഗീതയാത്രയാണിത്. എംടി കഥയോ തിരക്കഥയോ സംഭാഷണമോ എഴുതിയതോ സംവിധാനം ചെയ്തതോ ആയ സിനിമകളിലെ പാട്ടുകളെയാണ് ഈ സംഗീതയാത്രയിൽ പരിചയപ്പെടുത്തുന്നത്. അതിൽ എല്ലാ പാട്ടുകളും അവതരിപ്പിക്കുകയെന്നതു സാധ്യമല്ല. അതിനാൽ കുറച്ചു പാട്ടുകൾ തിരഞ്ഞെടുത്തിട്ടുണ്ട്. വേദിയിൽ പാട്ടുകൾ പരിചയപ്പെടുത്തുന്നതിനെത്തുടർന്ന് വിധു പ്രതാപും രാജലക്ഷ്മിയും ഗാനങ്ങൾ ആലപിക്കും. മുറപ്പെണ്ണ് മുതൽ കേരളവര്‍മ പഴശ്ശിരാജ വരെയുള്ള സിനിമകളിൽ നിന്നുള്ള പാട്ടുകൾ ഇക്കൂട്ടത്തിലുണ്ട്. ചിദംബരനാഥ്, എംബിഎസ്, ദേവരാജൻ മാസ്റ്റർ, രാഘവൻ മാസ്റ്റർ, ബാബുരാജ്, ഇളയരാജ തുടങ്ങി നിരവധി സംഗീതജ്ഞരുടെ പാട്ടുകളാണ് ഈ സംഗീതയാത്രയിൽ പരിചയപ്പെടുത്തുന്നത്. ഇതൊരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലാണ്. എംടിയുടെ വൈവിധ്യമാർന്ന ചിത്രങ്ങളിൽ വൈവിധ്യമാർന്ന ഗാനങ്ങളും ഒരുപാടുണ്ട്. അതെല്ലാം ഹിറ്റുകളുമായിരുന്നു. ഓരോ കാലഘട്ടത്തെയും പ്രതിനിധീകരിച്ചുള്ള പാട്ടുകളാണ് എംടിക്കായി ഒരുക്കുന്ന സംഗീതയാത്രയിൽ ഉൾപ്പെടുത്തുക. കൂടുതലും ഗൃഹാതുരസ്മരണയുണർത്തുന്ന പാട്ടുകളാണ്.’’

ADVERTISEMENT

ഡിസംബർ 22 ന് വൈകിട്ട് 5 ന് കൊച്ചി ലേ മെറിഡിയനിൽ വച്ചാണ് ‘എംടി കാലം – നവതിവന്ദനം’ എന്ന പരിപാടി. മമ്മൂട്ടിയും മോഹൻലാലുമാണ് മലയാളത്തിന്റെ മഹാസാഹിത്യകാരന് നവതിയാദരമർപ്പിക്കുക. ജോയ്ആലുക്കാസിന്റെ സഹകരണത്തോടെ നടത്തുന്ന നവതിവന്ദനത്തിന് മുത്തൂറ്റ് ഫി‌നാൻസ് ആണ് പിന്തുണ നൽകുന്നത്. 

ഗാനാഞ്ജലി കൂടാതെ, നടിയും നർത്തകിയുമായ ശോഭന അവതരിപ്പിക്കുന്ന നൃത്തം, എംടി കഥാപാത്രങ്ങളെ കോർത്തിണക്കി പ്രശസ്ത നാടകപ്രവർത്തകൻ പ്രശാന്ത് നാരായണൻ അവതരിപ്പിക്കുന്ന നാടകം ‘മഹാസാഗരം’ എന്നിവയും പരിപാടിയുടെ ഭാഗമായുണ്ടാകും. മലയാള സിനിമാ, സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. മനോരമ ബുക്സ് എംടിക്ക് നവതിയാദരമായി സമർപ്പിക്കുന്ന ‘എംടി: കാലം കാലാതീതം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും. 

ADVERTISEMENT

പ്രവേശനം ആദ്യം റജിസ്റ്റർ ചെയ്യുന്ന 600 പേർക്കു മാത്രം. റജിസ്ട്രേഷന് www.manoramaonline.com/mt

വാട്സാപ് നമ്പർ‌: 99958 11111

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT