കുട്ടാപ്പിയുടെ ക്രിസ്മസ് പാട്ട് പങ്കിട്ട് റിമി ടോമി; ഒപ്പം പാടി അനിയത്തിയും ഭർത്താവും, ഇത് സമ്പൂർണ ‘കുടുംബഗാനം’
സഹോദരിയുടെ മകൻ ആലപിച്ച ‘രാവതിൽ പൊൻതാരകം’ എന്ന പാട്ട് പങ്കിട്ട് നടിയും അവതാരകയും ഗായികയുമായ റിമി ടോമി. സഹോദരി റീനുവിന്റെ മൂത്ത മകൻ കുട്ടാപ്പിയെന്ന എഫ്രെയിം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരംഗത്തിൽ അഭിനയിച്ചതും കുട്ടാപ്പി തന്നെ. റിമി ടോമിയുടെ ഒൗദ്യോഗിക യൂട്യൂബ് ചാനൽ വഴിയാണ് ഗാനം റിലീസ്

സഹോദരിയുടെ മകൻ ആലപിച്ച ‘രാവതിൽ പൊൻതാരകം’ എന്ന പാട്ട് പങ്കിട്ട് നടിയും അവതാരകയും ഗായികയുമായ റിമി ടോമി. സഹോദരി റീനുവിന്റെ മൂത്ത മകൻ കുട്ടാപ്പിയെന്ന എഫ്രെയിം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരംഗത്തിൽ അഭിനയിച്ചതും കുട്ടാപ്പി തന്നെ. റിമി ടോമിയുടെ ഒൗദ്യോഗിക യൂട്യൂബ് ചാനൽ വഴിയാണ് ഗാനം റിലീസ് ചെയ്തത്.
‘രാവതിൽ പൊൻതാരകം’ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായിക്കഴിഞ്ഞു. ഫാ.ജോയൽ പണ്ടാരപ്പറമ്പിൽ ആണ് പാട്ടിനു വരികള്‍ കുറിച്ചത്. ഋത്വിക് സി. ചന്ദ് ഈണമൊരുക്കി. മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചതും ഋത്വിക് തന്നെ. കുട്ടാപ്പിക്കൊപ്പം മാതാപിതാക്കളായ ഡോ.രാജു, റീനു ടോമി, ഋത്വിക് എന്നിവരും ആലാപനത്തിൽ പങ്കുചേർന്നിട്ടുണ്ട്. ക്രിസ്മസ് ഒരുക്കത്തിന്റെ അതിമനോഹരക്കാഴ്ചകളാണ് ഗാനരംഗത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്. ഗോഡ്ഫി സേവ്യർ ബാബു വിഡിയോ സംവിധാനം ചെയ്തിരിക്കുന്നു. അൽഫോൻസ് ഗാനരംഗങ്ങളുടെ ചിത്രീകരണവും ഹരി ചിറയത്ത് എഡിറ്റിങ്ങും നിർവഹിച്ചു. പാട്ടിനു മികച്ച പ്രേക്ഷകസ്വീകാര്യതയാണു ലഭിക്കുന്നത്.
റിമിയുടെ സഹോദരി റീനുവിന് രണ്ട് മക്കളാണുള്ളത്. ഇതിൽ രണ്ടാമത്തെയാളായ ഇസബെല്ലും (കുട്ടിമണി) സമൂഹമാധ്യമലോകത്തിന് ഏറെ സുപരിചിതയാണ്. റിമി ടോമി പങ്കുവയ്ക്കുന്ന വിഡിയോകളിലെല്ലാം കുട്ടാപ്പിയും കുട്ടിമണിയും പ്രത്യക്ഷപ്പെടാറുണ്ട്. റിമിയുടെ അനിയൻ റിങ്കുവിന്റെയും നടി മുക്തയുടെയും മകൾ കൺമണി എന്ന കിയാരയ്ക്കും സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുണ്ട്. കിയാര അഭിനയരംഗത്തും ചുവടുവച്ചുകഴിഞ്ഞു. തനിക്കു ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് സഹോദരങ്ങളുടെ കുഞ്ഞുങ്ങളെന്ന് പൊതുവേദിയിലുൾപ്പെടെ റിമി ടോമി പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്.