മനം കുളിർപ്പിച്ച് രാജലക്ഷ്മിയുടെ സ്വരശോഭ; ‘പാതിരാമുത്ത്’ ശ്രദ്ധേയം
ഗായിക രാജലക്ഷ്മിയുടെ സ്വരസൗന്ദര്യത്തിൽ പുറത്തിറങ്ങിയ ‘പാതിരാമുത്ത്’ ക്രിസ്മസ് പാട്ട് ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിക്കുന്നു. സുമോദ് ചെറിയാൻ വരികൾ കുറിച്ച ഗാനമാണിത്. രാജ്കുമാര്‍ രാധാകൃഷ്ണൻ ഈണം പകർന്നു. ഉണ്ണിയേശുവിനുള്ള താരാട്ട് പാട്ടായാണ് ‘പാതിരാമുത്ത്’ ഒരുക്കിയിരിക്കുന്നത്. ‘മായാമഞ്ഞിൻ

ഗായിക രാജലക്ഷ്മിയുടെ സ്വരസൗന്ദര്യത്തിൽ പുറത്തിറങ്ങിയ ‘പാതിരാമുത്ത്’ ക്രിസ്മസ് പാട്ട് ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിക്കുന്നു. സുമോദ് ചെറിയാൻ വരികൾ കുറിച്ച ഗാനമാണിത്. രാജ്കുമാര്‍ രാധാകൃഷ്ണൻ ഈണം പകർന്നു. ഉണ്ണിയേശുവിനുള്ള താരാട്ട് പാട്ടായാണ് ‘പാതിരാമുത്ത്’ ഒരുക്കിയിരിക്കുന്നത്.
‘മായാമഞ്ഞിൻ താഴ്‌വരയിൽ
സ്നേഹചൂടിൻ കുളിരേകി
ബത്‌ലഹേമിൻ ഉന്നതിയായ്
ഉണ്ണിപിറന്നു രക്ഷകനായ്
കുഞ്ഞോമൽ,നെഞ്ചോരം
മാലാഖ/തിരിനീട്ടി നിന്നു
വിദ്വാന്മാർ/കാഴ്ച്ചയുമായ്
തൃപ്പാദേ കാവലായ് നിന്നു...’
അതിമനോഹരമായി ക്രിസ്മസ് തീമിലൊരുക്കിയ പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണ് പ്രതികരണങ്ങൾ അറിയിക്കുന്നത്. രാജലക്ഷ്മിയുടെ സ്വരശോഭ മനസ്സു കീഴടക്കുന്നുവെന്ന് പ്രേക്ഷകർ കുറിക്കുന്നു. ‘പാതിരാമുത്ത്’ എന്ന വേറിട്ട പേരിനെക്കുറിച്ചും പ്രേക്ഷകർ പ്രതികരിച്ചു. പാട്ട് ഇതിനകം നിരവധി പ്രേക്ഷകരെ സ്വന്തമാക്കിക്കഴിഞ്ഞു.