തകർന്ന മണ്ണിലെ തിരുപ്പിറവി; ബെത്‌ലഹേമിലെ ഇന്നത്തെ അവസ്ഥയിൽ ഒരു ക്രിസ്തുമസ് ഗാനം
ബെത്‌ലഹേം ഇന്നു തികച്ചും വിജനം. ടൂറിസ്റ്റുകളോ, തീര്‍ഥാടകരോ ഇല്ല, മാസങ്ങളായി തുടരുന്ന യുദ്ധത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് വെസ്റ്റ് ബാങ്കിന്റെ ഭാഗമായ ബെത്‌ലഹേം. ഇന്നത്തെ ബെത്‌ലഹേമിന്റെ ദുരവസ്ഥയിലാണ് ഗാനരചയിതാവും ക്രൈസ്തവ സംഗീത സംവിധായകനുമായ സന്തോഷ് ജോര്‍ജ് ജോസഫ് ക്രിസ്തുമസ് ഗാനം ഒരുക്കിയത്. തകർന്ന

ബെത്‌ലഹേം ഇന്നു തികച്ചും വിജനം. ടൂറിസ്റ്റുകളോ, തീര്‍ഥാടകരോ ഇല്ല, മാസങ്ങളായി തുടരുന്ന യുദ്ധത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് വെസ്റ്റ് ബാങ്കിന്റെ ഭാഗമായ ബെത്‌ലഹേം. ഇന്നത്തെ ബെത്‌ലഹേമിന്റെ ദുരവസ്ഥയിലാണ് ഗാനരചയിതാവും ക്രൈസ്തവ സംഗീത സംവിധായകനുമായ സന്തോഷ് ജോര്‍ജ് ജോസഫ് ക്രിസ്തുമസ് ഗാനം ഒരുക്കിയത്. തകർന്ന മണ്ണിലെ തിരിപ്പിറവി എന്ന തലക്കെട്ടിലാണു ‘മതിലുകൾ ഉയരുന്നു ബെത്‌ലഹേമിൽ’ എന്ന ഗാനം അവതരിപ്പിച്ചിരിക്കുന്നത്.
ഇത്തവണ ബെത്‌ലഹേമിലെ ഇവാഞ്ചലിക്കൽ ലൂഥറൻ ക്രിസ്തുമസ് ചർച്ചിന്റെ അൾത്താരയ്ക്കരികിൽ വ്യത്യസ്തമായ ഒരു പുൽക്കൂട് ഒരുക്കിയിട്ടുണ്ട്. യുദ്ധഭൂമിയിൽ നിന്നു പെറുക്കിയെടുത്ത ചില അവശിഷ്ടങ്ങളാണ് ആ പുൽക്കൂടിനെ ധന്യമാക്കുന്നത്. അതിനു മുകളിലായാണ് തിരുകുടുംബത്തെ ഉറപ്പിച്ചിരിക്കുന്നത്. മറിയയും ജോസഫും ആട്ടിടയരും വിദ്വാന്മാരും കന്നുകാലികളും ദൈവദൂതന്മാരുമെല്ലാം ഈ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കു മുകളിലുണ്ട്.
ലൂഥറൻ പള്ളി വികാരി പാസ്റ്റർ മുൻതർ ഇഷാക് പറയുന്നതിങ്ങനെ: ‘ഇന്ന് യേശു ജനിച്ചാൽ ഒരു പുൽക്കൂടുപോലുമില്ല, ആ കുഞ്ഞിനെ യുദ്ധ അവശിഷ്ടങ്ങൾക്കിടയിൽ കിടത്തണം. അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്നു വലിച്ചെടുക്കുന്ന ഓരോ ശിശുവിലെ ഉണ്ണിയേശുവിനെ ഞങ്ങൾ ദർശിക്കുന്നു.’ ഇന്നത്ത ബെത്‌ലഹേമിന്റെ ശരിയായ അവസ്ഥയാണ് ഈ പാട്ടിനൊപ്പമുള്ള വിഡിയോ ദൃശ്യങ്ങളിലുള്ളത്.
അവശിഷ്ടങ്ങൾക്കിടയിലെ ഉണ്ണിയേശു എന്ന ആശയത്തിലാണ് ഈ ഗാനത്തിന്റെ വരികളെന്ന് ഗാനരചയിതാവ് സന്തോഷ് ജോർജ് ജോസഫ് പറയുന്നു. ബെത്‌ലഹേമിലെ വ്യത്യസ്മതായ പുൽക്കൂടിനെ കുറിച്ചുള്ള വാർത്തയാണ് ഈ ആൽബം ചെയ്യാൻ പ്രേരണ ആയത്. സുഹൃത്തും അധ്യാപകനുമായ മാത്യു ജോണുമായി ഈ ആശയം ചർച്ച ചെയ്താണ് ഈ ഗാനം രചിച്ചതും ചിട്ടപ്പെടുത്തിയതും.
ഗാനം ആലപിച്ചത് അൻവർ സാദത്ത്. ബാബു ജോസ്, ഹരി കൃഷ്ണൻ, ജോൺ മാലമാരി എന്നിവർ പിന്നണിയൊരുക്കി.