തിയറ്ററുകളിൽ ആവേഷമായി നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന സലാറിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. തെലുങ്കിൽ 'വിനറാ' എന്നും മലയാളത്തിൽ 'വരമായി' എന്നും വന്നിട്ടുള്ള ഈ ഗാനം മലയാളത്തിൽ രാജീവ്‌ ഗോവിന്ദന്റെ വരികൾക്ക് അരുൺ വിജയ് ആണ് ആലപിച്ചിരിക്കുന്നത്, തെലുങ്കിൽ ഗാനം പാടിയിരിക്കുന്നത് സച്ചിൻ ബസ്രുർ ആണ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിയറ്ററുകളിൽ ആവേഷമായി നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന സലാറിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. തെലുങ്കിൽ 'വിനറാ' എന്നും മലയാളത്തിൽ 'വരമായി' എന്നും വന്നിട്ടുള്ള ഈ ഗാനം മലയാളത്തിൽ രാജീവ്‌ ഗോവിന്ദന്റെ വരികൾക്ക് അരുൺ വിജയ് ആണ് ആലപിച്ചിരിക്കുന്നത്, തെലുങ്കിൽ ഗാനം പാടിയിരിക്കുന്നത് സച്ചിൻ ബസ്രുർ ആണ്, വരികൾ- കൃഷ്ണകാന്ത്. രവി ബസ്രുർ ആണ് സംഗീത സംവിധാനം. 

ദേവയായി പ്രഭാസ് വരദയായി പൃഥ്വിരാജ് എന്നിവർ എത്തുന്ന ചിത്രത്തിന്റെ കാതൽ എന്നത് സൗഹൃദമാണ്. ആദ്യ ഭാഗമായ ‘സലാർ: പാർട്ട് വൺ: സീസ് ഫയറി’ൽ പകുതി കഥയാണ് പറയുന്നത്. രണ്ട് ഭാഗങ്ങളുള്ള ചിത്രങ്ങളിലൂടെ ഈ സുഹൃത്തുക്കളുടെ യാത്രയാണ് പറയുന്നത്” എന്നാണ് പ്രശാന്ത് നീൽ നേരത്തെ സലാറിനെ വിശേഷിപ്പിച്ചത്. ക്രിസ്മസ് റിലീസ് എത്തിയ ചിത്രങ്ങളിൽ 3 ദിവസം പിന്നിട്ടു കൊണ്ട് 402 കോടി കലക്‌നിൽ ബോക്സ്‌ ഓഫിസിൽ ഏറ്റവും മുന്നിലായി ജൈത്ര യാത്ര തുടരുകയാണ് സലാർ. റെക്കോർഡ് ബ്രേക്കിങ് ആണിത്. കെജിഎഫിനു ശേഷം ഹോംബാലെ ഫിലിംസ് നിർമിച്ച് പ്രശാന്ത് നീൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന് ഏറെ ജനപ്രീതിയാണ് ഇതിനോടകം ലഭിച്ചിട്ടുള്ളത്.

ADVERTISEMENT

പ്രഭാസ് നായകനായ ഹോംബാലെ ഫിലിംസിന്റെ ഈ ബ്രഹ്മാണ്ഡ ചിത്രം 5 ഭാഷകളിലായി(തമിഴ്,ഹിന്ദി, മലയാളം, തെലുങ്ക്,കന്നഡ )ഒരുക്കിയിട്ടുള്ളത്. വിജയ് കിരഗാണ്ടർ, കെ. വി. രാമ റാവു ചേർന്നാണ് സലാർ നിർമ്മിച്ചിട്ടുള്ളത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ' സലാറിന് '  തീയേറ്ററുകളിൽ മികച്ച പിന്തുണയാണ് കിട്ടുന്നത്. ഒരു മെഗാ ആക്ഷൻ ബൂസ്റ്റർ ചിത്രമാണ് സലാർ. മികവുറ്റ ആക്ഷൻ രംഗങ്ങൾ കൊണ്ട് വിസ്മയം തീർത്തിരിക്കുകയാണ് പ്രശാന്ത് നീൽ.

ശ്രുതി ഹാസൻ, ജഗപതി ബാബു,ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിവരാണ് മറ്റു അഭിനേതാക്കൾ. വമ്പൻ താര നിര തന്നെയാണ് ചിത്രത്തിലുള്ളത്. സലാർ കേരളത്തിലെ തിയറ്ററുകളിൽ വിതരണാവകാശം എത്തിച്ചിട്ടുള്ളത് പൃഥ്വിരാജ് പ്രൊഡക്‌ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ്. ഛായാഗ്രഹണം ഭുവൻ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുർ,നിർമ്മാണം – വിജയ് കിരഗാണ്ടർ, പ്രൊഡക്ഷൻ ഡിസൈനർ ടി.എൽ. വെങ്കടചലപതി, ആക്‌ഷൻ അൻമ്പറിവ്, കോസ്റ്റ്യൂം തോട്ട വിജയ് ഭാസ്കർ, എഡിറ്റർ ഉജ്വൽ കുൽകർണി, വി എഫ് എക്സ് രാഖവ് തമ്മ റെഡ്‌ഡി. പിആർഒ മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ് ബ്രിങ്ഫോർത്ത്  അഡ്വർടൈസിങ്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ.

English Summary:

'Salaar': 'Vinaraa' song is all about bromance; music video unveiled

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT