പാട്ടിന്റെ കുത്തൊഴുക്കിൽ മുങ്ങിയ 2023; ഈ വർഷം ലോകം ഏറ്റവുമധികം കേട്ട പാട്ട് ഏതായിരിക്കും?
ഒരു വര്‍ഷം കൂടി അവസാനിക്കുന്നു. കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ കാലങ്ങളുടെ എല്ലാ വികാര വിക്ഷോഭങ്ങളോടും പ്രതീക്ഷകളോടും ചേര്‍ന്നു നില്ക്കുന്ന സംഗീത സൃഷ്ടികള്‍ തീര്‍ത്താണ് ഈ വര്‍ഷവും കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ ലോകം ഈ നിമിഷം അറിയാന്‍ കൗതുകത്തോടെ നോക്കുന്ന കാര്യങ്ങളിലൊന്നും ലോകം ഏറ്റവും
ഒരു വര്‍ഷം കൂടി അവസാനിക്കുന്നു. കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ കാലങ്ങളുടെ എല്ലാ വികാര വിക്ഷോഭങ്ങളോടും പ്രതീക്ഷകളോടും ചേര്‍ന്നു നില്ക്കുന്ന സംഗീത സൃഷ്ടികള്‍ തീര്‍ത്താണ് ഈ വര്‍ഷവും കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ ലോകം ഈ നിമിഷം അറിയാന്‍ കൗതുകത്തോടെ നോക്കുന്ന കാര്യങ്ങളിലൊന്നും ലോകം ഏറ്റവും
ഒരു വര്‍ഷം കൂടി അവസാനിക്കുന്നു. കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ കാലങ്ങളുടെ എല്ലാ വികാര വിക്ഷോഭങ്ങളോടും പ്രതീക്ഷകളോടും ചേര്‍ന്നു നില്ക്കുന്ന സംഗീത സൃഷ്ടികള്‍ തീര്‍ത്താണ് ഈ വര്‍ഷവും കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ ലോകം ഈ നിമിഷം അറിയാന്‍ കൗതുകത്തോടെ നോക്കുന്ന കാര്യങ്ങളിലൊന്നും ലോകം ഏറ്റവും
ഒരു വര്‍ഷം കൂടി അവസാനിക്കുന്നു. കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ കാലങ്ങളുടെ എല്ലാ വികാര വിക്ഷോഭങ്ങളോടും പ്രതീക്ഷകളോടും ചേര്‍ന്നു നില്ക്കുന്ന സംഗീത സൃഷ്ടികള്‍ തീര്‍ത്താണ് ഈ വര്‍ഷവും കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ ലോകം ഈ നിമിഷം അറിയാന്‍ കൗതുകത്തോടെ നോക്കുന്ന കാര്യങ്ങളിലൊന്നും ലോകം ഏറ്റവും കൂടുതല്‍ കേട്ട പാട്ട് ഏതാണ് എന്നാണ്. തീര്‍ച്ചയായും സംഗീതത്തിന് അതിര്‍വരമ്പുകള്‍ ഇല്ല എന്നതിനാലും അതിന്റെ ഇടം വിശാലമായതിനാലും ഏറ്റവും കൂടുതല്‍ യൂട്യൂബ് വഴി കേട്ട പാട്ടുകളും അങ്ങനെ തന്നെ.
സ്നൂസ്
സോളാനാ ഇമാനി റോവ് പാടിയ snooze ആണ് ഏറ്റവും കൂടുതല്‍ തവണ യൂട്യൂബില്‍ കേട്ട ഗാനം. Ain't a home when you're not here/Hard to grow when you're not here,' എന്ന് സോളാന ഇമാനി റോവ് എന്ന് പാടിയപ്പോള്‍ ലോകം മുഴുവനുള്ള സംഗീത പ്രേമികള്‍ പ്രണയാര്‍ദ്രമായ മനസ്സോടെ ആ പാട്ട് ഏറ്റുപാടി. പുതിയ കാലത്തിന്റെ പ്രണയ സങ്കല്പങ്ങളെ കുറിച്ചുള്ള പാട്ടായിരുന്നു ഇത്.
കഫ് ഇറ്റ്
ലോക സംഗീതത്തിന്റെ മറു പേരുകളില്‍ ഒന്നാണ് ബിയോൺസി എന്നത് സംശയമില്ലാത്ത കാര്യം തന്നെ. അതുകൊണ്ടുതന്നെ 2023 ബിയോണ്‍സിയുടെ സംഗീതത്തിന്റെ കൂടി വര്‍ഷമായിരുന്നു. കഫ് ഇറ്റ് എന്ന ഗാനം പ്രണയസന്സ് എന്ന പേരിട്ട് ലോകം മുഴുവന്‍ അവര്‍ നടത്തിയ സംഗീതജൈത്രയാത്രയുടെ മാറ്റുകൂട്ടുന്നതായിരുന്നു. ബിയോണ്‍സിയുടെ ശക്തവും സുദൃഢവുമായ വരികളും സ്വരവും നിലപാടുകളും പറഞ്ഞ ഗാനം എപ്പോഴത്തേയും ലോക സംഗീത ചരിത്രത്തിന്റെ നല്ല ഏടുകളിലൊന്നായി.
വെക്കേഷന് ഐസ്
ജൊനാസ് ബ്രദേഴ്സിന്റെ വെക്കേഷന് ഐസ് എന്ന പോപ് ഗാനമാണ് പോയവര്‍ഷം ലോകത്തിന് ഏറ്റവും പ്രിയങ്കരമായ പാട്ടുകളിലൊന്നായി മാറിയത്. ലഹരി പോലെ പടര്‍ന്ന ഗാനം ജൊനാസ് ബ്രദേഴ്സിന്റെ കരിയറിലും വഴിത്തിരിവായി.
വാട്ട് ഇറ്റ് ഈസ് (സോളോ)
ഡോയ്ച്ചിയുടെ വാട്ട് ഇറ്റ് ഈസ്(സോളോ) പാട്ടിന്റെ വരികളാണ് ഏറ്റവും ആകര്‍ഷണീയം. ചടുലമായ ഈണവും ത്രസിപ്പിക്കുന്നതും കാലത്തെ അതിജീവിക്കുന്നതുമായ സ്റ്റൈലന്‍ വിഡിയോയും കൂടിയായപ്പോള്‍ പാട്ട് ലോകം ഏറ്റുപാടിയ ഈണങ്ങളിലൊന്നായി.
ഓണ്‍ മൈ മാമാ
വിക്ടോറിയ മോണെയുടെ ഓണ്‍ മൈ മാമാ റാപ് ഗാനങ്ങളിലെ ക്ലാസിക്കുകളിലൊന്നായി മാറിയതും പോയവര്‍ഷം ലോകം കണ്ടു. തന്റെ പോസ്റ്റ്്പാര്ട്ടം ഡിപ്രഷന് കാലയളവില്‍ സൃഷ്ടിച്ച ഗാനമാണ് ഇതെന്ന് അവര്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ തന്റെ ജീവിത ഗാനം എന്നാണ് ഈ പാട്ടിനെ അവര്‍ വിശേഷിപ്പിച്ചതും.
വാട്ട് വാസ് ഐ മെയ്ഡ് ഫോര്‍
ബില്ലി എലിഷിന്റെ വാട്ട് വാസ് ഐ മെയ്ഡ് ഫോര്‍ എന്ന ഗാനം പോയ വര്‍ഷം ലോകം കേട്ട ഏറ്റവും ഹൃദയാര്‍ദ്രമായ പാട്ടുകളിലൊന്നായിരുന്നുവെന്നു നിസംശയം പറയാം.
ഐ റിമെംബര്‍ എവ്രിതിങ്
സക്ക് ബ്രയാന്ന്റെ വ്യത്യസ്തവും ശക്തവുമായ സ്വരത്തിലെത്തിയ പ്രണയഗാനമായിരുന്നു അത്. വരികള്‍ പോലെ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഗാനമായി അത് മാറുകയും ചെയ്തു.
മൈ ലവ് മൈന്‍ ആള് മൈന്‍
എപ്പോഴൊക്കെ മനസ്സില്‍ ഏറ്റവും പ്രിയപ്പെട്ടൊരാളെ കുറിച്ചോര്ക്കുമോ അല്ലെങ്കില്‍ അവര്‍ക്കൊപ്പമുള്ള നിമിഷം ഓര്‍ത്തെടുക്കുകയോ ചെയ്യുമ്പോള്‍ അതോടൊപ്പം സംഗീത പ്രേമികളുടെ മനസ്സ് മൂളാനിടയുള്ള പാട്ടാണ് മിറ്റ്സ്കിയുടെ ഈ ഗാനം
റ്റിജിക്യു
കാരള്‍ ജിയും ഷക്കീരയും ചേര്‍ന്നെഴുതിയ റ്റിജിക്യൂ എന്ന പാട്ട് നിലവില്‍ ലോകത്തെ ഏറ്റവും മികച്ച സംഗീത സൗഹൃദത്തില്‍ പിറന്ന ഗാനമായി വിലയിരുത്താം. വരും കാലവും ഇവരില്‍ നിന്ന് നല്ല പാട്ടുകള്‍ മാത്രമാണ് കേള്‍ക്കാന്‍ കാത്തിരിക്കുന്നത്.
വാട്ടര്‍
ആഫ്രിക്കന്‍ സംഗീതത്തിന്റെ അത്രമേല്‍ നിഷ്കളങ്കമായ സ്നേഹം നിറഞ്ഞ രസക്കൂട്ടില്ലാതെ ഒരു വര്‍ഷവും കടന്നുപോകുന്നില്ല. വാട്ടര്‍ ആണ് പോയവര്‍ഷം അക്കൂട്ടത്തില്‍ നിന്നുള്ള ശ്രദ്ധേയ ഗാനം. ടൈലയുടെ വാട്ടര്‍ അവരുടെ സംഗീത ജീവിതത്തിലെ വഴിത്തിരവു കൂടിയാണ്.