‘ചിത്രച്ചേച്ചിയെ വെറുതെ വിടൂ, പിന്നിൽനിന്നു കളിക്കുന്ന രാഷ്ട്രീയക്കാരെ പ്രതിരോധിക്കാം’
രാമക്ഷേത്ര പ്രതിഷ്ഠാദിനം നാമം ജപിച്ചും വിളക്കു കൊളുത്തിയും ആചരിക്കണമെന്നു പറഞ്ഞതിനെത്തുടർന്ന് സൈബർ ആക്രമണത്തിനിരയായ ഗായിക കെ.എസ്.ചിത്രയ്ക്കു പിന്തുണയുമായി സംവിധായകന്‍ പ്രകാശ് ബാരെ. സമൂഹമാധ്യമ കുറിപ്പിലൂടെയാണ് പ്രകാശ്, ചിത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ചിത്രയെ വെറുതെവിടണമെന്നും പകരം,

രാമക്ഷേത്ര പ്രതിഷ്ഠാദിനം നാമം ജപിച്ചും വിളക്കു കൊളുത്തിയും ആചരിക്കണമെന്നു പറഞ്ഞതിനെത്തുടർന്ന് സൈബർ ആക്രമണത്തിനിരയായ ഗായിക കെ.എസ്.ചിത്രയ്ക്കു പിന്തുണയുമായി സംവിധായകന്‍ പ്രകാശ് ബാരെ. സമൂഹമാധ്യമ കുറിപ്പിലൂടെയാണ് പ്രകാശ്, ചിത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ചിത്രയെ വെറുതെവിടണമെന്നും പകരം, പിന്നിൽനിന്നു കളിക്കുന്ന രാഷ്ട്രീയക്കാരെയാണു പ്രതിരോധിക്കേണ്ടതെന്നും പ്രകാശ് ബാരെ പറയുന്നു.
‘‘ചിത്രച്ചേച്ചി മാത്രമല്ലല്ലോ, നമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളും സഹപാഠികളും അടങ്ങുന്ന ലക്ഷക്കണക്കിന് ആളുകളാണല്ലോ ഈ കെണിയിൽ പെട്ടിരിക്കുന്നത്. അവരെ നമ്മൾ പഴിക്കുമ്പോൾ പിന്നിൽ നിന്നു കളിക്കുന്ന ക്ഷുദ്രശക്തികളാണ് ജയിക്കുന്നത്. അവർക്കതാണ് വേണ്ടത്. അവർ അതിനാണ് ശ്രമിക്കുന്നത്.’’ – പ്രകാശ് ബാരെ കുറിപ്പിൽ പറയുന്നു.
രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ രാമനാമം ജപിക്കണമെന്നും വിളക്കു തെളിക്കണമെന്നും പറഞ്ഞതിനു പിന്നാലെ കെ.എസ്.ചിത്രയ്ക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് ഉണ്ടായത്. ചിത്രയ്ക്കു പിന്തുണയുമായി പ്രമുഖരടക്കം നിരവധിപേർ രംഗത്തെത്തിയിരുന്നു. ഗായകൻ ജി.വേണുഗോപാൽ, നടി കൃഷ്ണപ്രഭ തുടങ്ങിയവർ ചിത്രയെ പിന്തുണച്ച് എഴുതിയ കുറിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു.