‘മതം ആശ്വാസമാകാം, ആവേശമാകരുത്’; ഒറ്റവരിയെഴുതി വിധു, പിന്തുണച്ച് സിതാര
അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഗായകൻ വിധു പ്രതാപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒറ്റവരി കുറിപ്പ് ആരാധകർക്കിടയിൽ ചര്‍ച്ചയാകുന്നു. ‘മതം ഒരു ആശ്വാസം ആകാം, ആവേശം ആകരുത്’ എന്നാണ് ഗായകൻ എഴുതിയത്. ഇന്ത്യ എന്ന ഹാഷ്ടാഗോടു കൂടിയാണ് കുറിപ്പ് പങ്കു വച്ചിരിക്കുന്നത്. വിധുവിന്റെ സമൂഹമാധ്യമ

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഗായകൻ വിധു പ്രതാപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒറ്റവരി കുറിപ്പ് ആരാധകർക്കിടയിൽ ചര്‍ച്ചയാകുന്നു. ‘മതം ഒരു ആശ്വാസം ആകാം, ആവേശം ആകരുത്’ എന്നാണ് ഗായകൻ എഴുതിയത്. ഇന്ത്യ എന്ന ഹാഷ്ടാഗോടു കൂടിയാണ് കുറിപ്പ് പങ്കു വച്ചിരിക്കുന്നത്.
വിധുവിന്റെ സമൂഹമാധ്യമ കുറിപ്പ് ചുരുങ്ങിയ സമയം കൊണ്ട് ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. നിരവധി പേരാണ് ഗായകനെ എതിർത്തും അനുകൂലിച്ചും രംഗത്തെത്തിയത്. ഗായിക സിതാര കൃഷ്ണകുമാർ വിധുവിന് പൂർണ പിന്തുണ അറിയിച്ചു.
പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കവെ സിനിമാ, സംഗീത രംഗത്തെ നിരവധി പ്രമുഖരാണ് നിലപാടറിയിച്ചു രംഗത്തെത്തിയത്. പലരും ഭരണഘടനയുടെ ആമുഖം പങ്കുവച്ചാണ് പ്രതിഷേധം അറിയിച്ചത്. ഗായകരായ സയനോര ഫിലിപ്, ഇഷാൻ ദേവ്, സംവിധായകൻ ജിയോബേബി, നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ദിവ്യപ്രഭ, ആഷിഖ് അബു തുടങ്ങിയവർ തങ്ങളുടെ എതിർപ്പ് പ്രകടമാക്കി.