ഇന്ത്യയിൽ ആദ്യ സംഗീതപരിപാടി അവതരിപ്പിക്കാനെത്തിയ തന്റെ ഭർത്താവും ഗായകനുമായ നിക് ജൊനാസിന് ഗംഭീര വരവേൽപ്പ് നൽകിയതിൽ നന്ദിയും സ്നേഹവും പ്രകടിപ്പിച്ച് നടി പ്രിയങ്ക ചോപ്ര. അളിയന്‍ എന്നർഥം വരുന്ന ‘ജിജു’ എന്നു വിളിച്ചാണ് ആരാധകർ നിക്കിനെ അഭിവാദ്യം ചെയ്തത്. ഇതിൽ താൻ അതിയായി സന്തോഷിക്കുന്നുവെന്നും ആരാധകരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ ആദ്യ സംഗീതപരിപാടി അവതരിപ്പിക്കാനെത്തിയ തന്റെ ഭർത്താവും ഗായകനുമായ നിക് ജൊനാസിന് ഗംഭീര വരവേൽപ്പ് നൽകിയതിൽ നന്ദിയും സ്നേഹവും പ്രകടിപ്പിച്ച് നടി പ്രിയങ്ക ചോപ്ര. അളിയന്‍ എന്നർഥം വരുന്ന ‘ജിജു’ എന്നു വിളിച്ചാണ് ആരാധകർ നിക്കിനെ അഭിവാദ്യം ചെയ്തത്. ഇതിൽ താൻ അതിയായി സന്തോഷിക്കുന്നുവെന്നും ആരാധകരുടെ സ്നേഹം തന്റെ ഹൃദയം കവർന്നുവെന്നും കുറിച്ച് പ്രിയങ്ക വികാരാധീനയായി. സംഗീതപരിപാടിക്കിടെയുള്ള ആരാധകരുടെ കരഘോഷത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് പ്രിയങ്ക പ്രിയപ്പെട്ടവരോടു നന്ദി അറിയിച്ചു. 

നിക് ഉൾപ്പെട്ട ജൊനാസ് ബ്രദേഴ്സിന്റെ ഇന്ത്യയിലെ ആദ്യ സംഗീതപരിപാടിക്കു വേണ്ടി ശനിയാഴ്ചയാണ് സംഘം മുംബൈയിൽ എത്തിയത്. ദക്ഷിണ മുംബൈയിലെ മഹാലക്ഷ്മി റേസ് കോഴ്സില്‍ ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന പരിപാടി കാണാന്‍ നാനാദിക്കുകളിൽ നിന്ന് ആരാധകര്‍ ഒഴുകിയെത്തി. ‘ഇന്ത്യയുടെ ജീജു (അളിയന്‍)’ എന്നാണ് സഹോദരന്‍ ജോ ജൊനാസ് സദസിനു പരിചയപ്പെടുത്തിയത്. പിന്നീടങ്ങോട്ട് സദസില്‍ നിന്ന് ‘ജീജു’ വിളികള്‍ മുഴങ്ങിക്കേട്ടു. ഇന്ത്യയുമായുള്ള വൈകാരിക അടുപ്പത്തെക്കുറിച്ച് നിക് വേദിയിൽ മനസ്സു തുറന്നു. തനിക്കു സ്വന്തം കുടുംബം പോലെയാണ് ഇന്ത്യയെന്ന് ഗായകൻ പറഞ്ഞു.

ADVERTISEMENT

മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ മുതൽ നിക്കിനും കൂട്ടർക്കും അതിഗംഭീരമായ വരവേൽപ്പാണ് ലഭിച്ചത്. പ്രിയങ്ക ചോപ്ര മുംബൈയിലുണ്ടായിരുന്നെങ്കിലും റേസ് കോഴ്സിലെ പരിപാടിക്ക് എത്താനായില്ല.‌ 2018ലാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും വിവാഹിതരായത്. ഇരുവർക്കും മാൾട്ടി മേരി ചോപ്ര ജൊനാസ് എന്ന പേരുള്ള മകളുണ്ട്. താരദമ്പതികളെപ്പോലെ തന്നെ മകള്‍ക്കും ആരാധകർ ഏറെയാണ്.

English Summary:

Priyanka Chopra gets emotional on crowd calls Nick Jonas as jiju