മലയാളത്തിൽ അരങ്ങേറി സന്തോഷ് നാരായണൻ, തരംഗമാകാൻ ഒപ്പം ധീയും
തെന്നിന്ത്യയിലെ സൂപ്പർ സംഗീതസംവിധായകൻ സന്തോഷ് നാരായണനും എൻജോയി എൻജാമിയെന്ന ഹിറ്റ് ഗാനത്തിലൂടെ ഭാഷാഭേദമില്ലാതെ ആസ്വാദകമനസിലിടം നേടിയ ഗായിക ധീയും ആദ്യമായി മലയാളത്തിൽ. ടൊവിനോ തോമസ് നായകനാകുന്ന "അന്വേഷിപ്പിൻ കണ്ടെത്തും" എന്ന സിനിമയിലൂടെയാണ് ഇരുവരുടെയും മലയാളത്തിലേക്കുള്ള അരങ്ങേറ്റം. 'വിടുതൽ'

തെന്നിന്ത്യയിലെ സൂപ്പർ സംഗീതസംവിധായകൻ സന്തോഷ് നാരായണനും എൻജോയി എൻജാമിയെന്ന ഹിറ്റ് ഗാനത്തിലൂടെ ഭാഷാഭേദമില്ലാതെ ആസ്വാദകമനസിലിടം നേടിയ ഗായിക ധീയും ആദ്യമായി മലയാളത്തിൽ. ടൊവിനോ തോമസ് നായകനാകുന്ന "അന്വേഷിപ്പിൻ കണ്ടെത്തും" എന്ന സിനിമയിലൂടെയാണ് ഇരുവരുടെയും മലയാളത്തിലേക്കുള്ള അരങ്ങേറ്റം. 'വിടുതൽ' എന്നു തുടങ്ങുന്ന ഗാനത്തിന് വരികളെഴുതിയത് മുഹ്സിൻ പരാരിയാണ്. സന്തോഷ് നാരായണന്റെ ഈണത്തിൽ ധീയും ഓഫ്റോയും ചേർന്നാണ് ഗാനമാലപിച്ചത്.
2012–ൽ ആട്ടക്കത്തി എന്ന സിനിമയിലൂടെ സംഗീതസംവിധാന രംഗത്തേക്ക് ചുവടുവെച്ച സന്തോഷ് നാരായണൻ പിസ, ജിഗർതണ്ട, ഇരൈവി, കബാലി, പരിയേറും പെരുമാൾ, കർണൻ, സർപാട്ടെ പരമ്പരൈ, ചിത്ത, ദസറ, മഹാൻ തുടങ്ങിയ ഹിറ്റ് സിനിമകളിൽ സംഗീതമൊരുക്കിയിരുന്നു.
മലയാളത്തിൽ ആദ്യമായി പാടിയത് വളരെയധികം ആസ്വദിച്ചുവെന്നും ഈ ഗാനം തനിക്കേറെ സ്പെഷലാണെന്നും ധീ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. എൻജോയ് എൻജാമി യൂട്യൂബിൽ കോടിക്കണക്കിനുപേരാണ് കണ്ടത്. പിന്നീട് മാമധുരൈ, മൈനാര് വെട്ടി കാട്ടി, ഉനക്ക് താൻ തുടങ്ങിയ വൻഹിറ്റുകളും തമിഴിൽ ധീയുടേതായി ഇറങ്ങിയിരുന്നു.
ഡാർവിൻ കുര്യാക്കോസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന അന്വേഷിപ്പിൻ കണ്ടെത്തും ഫെബ്രുവരി ഒമ്പതിനാണ് തിയേറ്ററുകളിലെത്തുന്നത്. തിയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ജിനു വി എബ്രഹാമാണ് തിരക്കഥ.
ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി (നൻ പകൽ മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. നായികമാർ പുതുമുഖങ്ങളാണ്.
സിനിമയുടെ ഛായാഗ്രഹണം 'തങ്കം' സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ്. എഡിറ്റിങ്: സൈജു ശ്രീധർ, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, പി ആർ ഒ: ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.