ആർത്തു പെയ്ത് അടിമുടി നനയിച്ച് കുളിരണിയിച്ചവൾ! ഓർമയില്ലേ അത്രമേൽ മധുരമായി നോവിച്ച ആ മഴ?
ഭദ്ര... അതായിരുന്നു അവളുടെ പേര്. പരിചയപ്പെട്ടത് ഒരു മഴക്കാലത്താണ്. ഒരു തോരാമഴയിൽ കരിമ്പനക്കാടിന്റെ ഓരം പറ്റി ഞങ്ങൾ ഒരുമിച്ചു കൈകോർത്തു നടന്നിട്ടുണ്ട്... നടന്നു നടന്ന് അവളൊരു പെരുമഴക്കാലത്തിലേക്കു തുഴയെറിഞ്ഞു പോയി. ഇപ്പോഴും അവളെക്കുറിച്ചോർക്കുമ്പോൾ അന്നു നനഞ്ഞ അതേ പുഴയുടെ കുളിരു കോരാറുണ്ടെനിക്ക്.

ഭദ്ര... അതായിരുന്നു അവളുടെ പേര്. പരിചയപ്പെട്ടത് ഒരു മഴക്കാലത്താണ്. ഒരു തോരാമഴയിൽ കരിമ്പനക്കാടിന്റെ ഓരം പറ്റി ഞങ്ങൾ ഒരുമിച്ചു കൈകോർത്തു നടന്നിട്ടുണ്ട്... നടന്നു നടന്ന് അവളൊരു പെരുമഴക്കാലത്തിലേക്കു തുഴയെറിഞ്ഞു പോയി. ഇപ്പോഴും അവളെക്കുറിച്ചോർക്കുമ്പോൾ അന്നു നനഞ്ഞ അതേ പുഴയുടെ കുളിരു കോരാറുണ്ടെനിക്ക്. ഒരു രവീന്ദ്രസംഗീതമോർക്കാറുമുണ്ട്.
ആഷാഢം പാടുമ്പോൾ ആത്മാവിൻ രാഗങ്ങൾ
ആനന്ദ നൃത്തമാടുമ്പോൾ....
ഭദ്ര... ലെനിൻ രാജേന്ദ്രന്റെ ‘മഴ’ എന്ന ചിത്രത്തിൽ നമ്മെ അടിമുടി നനയിച്ചവൾ. നേർത്ത തേങ്ങലുകളിലൂടെ ആർത്തു പെയ്‌തവൾ. പിന്നെ എന്നു മുതലാണ് അവളിൽ ഒരു ‘ഞാനു’ണ്ടെന്നു തോന്നിത്തുടങ്ങിയത്? എന്നിൽ ഒരു ‘അവളുണ്ടെന്നും? എന്നുമുതലാണ് ഞങ്ങൾ ഒരുമിച്ചുപെയ്‌തു തുടങ്ങിയത്? മാധവിക്കുട്ടിയുടെ ‘നഷ്ടപ്പെട്ട നീലാംബരി’ എന്ന ചെറുകഥയെ ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ‘മഴ’ എന്ന ചിത്രം എക്കാലവും പ്രണയികൾക്കുള്ള ഒരു ക്ലാസിക് ഗൃഹാതുരതയാണ്.
ശിവപുരത്തേക്കുള്ള മടങ്ങിപ്പോക്ക് ഭദ്രയ്‌ക്കു പെയ്‌തൊഴിഞ്ഞൊരു പെരുമഴക്കാലത്തിലേക്കുള്ള തിരിച്ചൊഴുകിപ്പോക്കു കൂടിയാണ്. അവൾക്കു പ്രിയപ്പെട്ട പലതും അവിടെ ഇപ്പോഴും അവളെ കാത്തിരിക്കുന്നുണ്ടെന്ന പ്രതീക്ഷയിലാണ് ശിവപുരത്തെ മഴക്കാലസന്ധ്യകളിലേക്ക് അവൾ പിൻവാങ്ങുന്നത്. മരം പെയ്‌തു തോരാത്ത മാമഴക്കാടുകളിലെവിടെയോ അവൾ മറന്നു വച്ച നീലാംബരി അവളെത്തേടി മൂളിയെത്തുമെന്ന് അവൾ കരുതുന്നുണ്ടാവാം. ഇപ്പോഴും ആ ചിത്രത്തെക്കുറിച്ചുള്ള ആദ്യ ഓർമയിൽ മനസ്സിൽ നിറയുന്നത് ആ ചിത്രത്തിനുവേണ്ടി രവീന്ദ്രൻമാഷ് ചിട്ടപ്പെടുത്തിയ മഴയീണങ്ങളാണ്. മഴ ഇത്രമേലിത്രമേൽ മധുരമായി നോവിക്കുന്നൊരു ചിത്രമില്ല എന്റെ ഓർമയിൽ. മഴയ്ക്കു പ്രണയമെന്നുകൂടിയൊരു പര്യായമുണ്ടെന്നു തോന്നും ഓരോ കാഴ്ചയിലും. ശിവപുരം ഓരോ പ്രണയിയുടെയും നഷ്ടപ്രണയത്തിന്റെ സാങ്കൽപികത മാത്രമാണെന്ന തിരിച്ചറിവിൽ ആ ചിത്രം കണ്ടവസാനിപ്പിക്കുമ്പോഴും അതിലെ പാട്ടുകൾക്കു ചുണ്ടുവിട്ടുപോകുന്നതേയില്ല...
കെ. ജയകുമാർ രചന നിർവഹിച്ച ‘ആഷാഢം പാടുമ്പോൾ’ എന്ന ഗാനമാണ് ഈ ചിത്രത്തിൽ എനിക്കേറ്റവും പ്രിയപ്പെട്ടത്. അമൃതവർഷിണി രാഗത്തിൽ യേശുദാസിന്റെയും ചിത്രയുടെയും ഭാവമധുരിതമായ ആലാപനം. 2000ൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും സ്വന്തമാക്കിയിരുന്നു.
ഗാനം: ആഷാഢം പാടുമ്പോൾ
ചിത്രം: മഴ
രചന: കെ.ജയകുമാർ
സംഗീതം: രവീന്ദ്രൻമാഷ്
ആലാപനം: കെ.ജെ.യേശുദാസ്, കെ.എസ്.ചിത്ര
ആഷാഢം പാടുമ്പോളാത്മാവിൻ -
രാഗങ്ങൾ ആനന്ദനൃത്തമാടുമ്പോൾ...
വെള്ളാരംമുത്തും കൊണ്ടാകാശം പ്രേമത്തിൻ
കൈക്കുമ്പിൾ നീട്ടുമ്പോൾ മനസ്സിലും മൃദംഗമം
ഈ പുൽനാമ്പിൽ മഴയുടെ തേൻസന്ദേശം
ഇനിമുതലീ പുൽനാമ്പിൽ മഴയുടെ തേൻസന്ദേശം
ശ്രുതിലയ ഹൃദയമുഖരിത ജലതരംഗം
അമൃതതരളിത നവവികാരം
കുസുമഭംഗികളുയിരിലലിയും
മദനസായക മധുരകദനം
സാസസ ഗാഗഗ സാസസ പാപപ
സാസ ഗാഗ മാമ പാപ നീനി
നീ മീട്ടാതെ ഉണരും വീണാനാദം
മനസ്സിൽ നീ മീട്ടാതെ ഉണരും വീണാനാദം
ഉപവന ദലകുതൂഹല സ്വരപരാഗം
നറുമ വിതറും നിമിഷശലഭം
മിഴിവിളക്കുകൾ നിന്നെയുഴിയും
മൗനവീചികൾ വന്നു പൊതിയും
സാസസ ഗാഗഗ സാസസ പാപപ
സാസ ഗാഗ മാമ പാപ നീനി