ധനശ്രീ രാഗത്തിലെ സ്വാതിതിരുനാൾ ചിട്ടപ്പെടുത്തിയ തില്ലാനയിൽ റിഥം പാഡും മൃദംഗവും ചേർത്ത് ഹൃദ്യമായ സംഗീത ആവിഷ്കാരവുമായി പ്രസിദ്ധ വയലിനിസ്റ്റ് പേരൂർ ഇ.ബി.ജയപ്രകാശ്. അതിനൊപ്പം പാശ്ചാത്യ സംഗീതത്തിന്റെ അകമ്പടിയോടെ കർണാടക രാഗങ്ങളെ വിരലുകളിൽ ആവാഹിച്ച് ശിഷ്യനും ഹോളിവുഡ് സിനിമ സംഗീത സംവിധായകനുമായ ഗ്രിഗറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധനശ്രീ രാഗത്തിലെ സ്വാതിതിരുനാൾ ചിട്ടപ്പെടുത്തിയ തില്ലാനയിൽ റിഥം പാഡും മൃദംഗവും ചേർത്ത് ഹൃദ്യമായ സംഗീത ആവിഷ്കാരവുമായി പ്രസിദ്ധ വയലിനിസ്റ്റ് പേരൂർ ഇ.ബി.ജയപ്രകാശ്. അതിനൊപ്പം പാശ്ചാത്യ സംഗീതത്തിന്റെ അകമ്പടിയോടെ കർണാടക രാഗങ്ങളെ വിരലുകളിൽ ആവാഹിച്ച് ശിഷ്യനും ഹോളിവുഡ് സിനിമ സംഗീത സംവിധായകനുമായ ഗ്രിഗറി അലിസൺ.
 
രാജാക്കന്മാരിലെ സംഗീതജ്ഞനും സംഗീതജ്ഞരിലെ രാജാവുമായിരുന്ന സ്വാതി തിരുനാൾ രാമവർമ സംസ്കൃതം, ഹിന്ദി, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലായി അഞ്ഞൂറിലധികം കൃതികൾ രചിച്ചതായി കണക്കാക്കപ്പെടുന്നു. പലതും ചരിത്രത്തിന്റെ ഭാഗമായിപ്പോയെങ്കിലും മുന്നൂറിലധികം കൃതികൾ മുദ്രണം ചെയ്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. സ്വാതിതിരുനാൾ ചിട്ടപ്പെടുത്തിയ ധനശ്രീ രാഗത്തിലെ തില്ലാന, തില്ലാനകളിൽ ഏറ്റവും പ്രശസ്തമായ ഒന്നായി കണക്കാക്കപ്പെടുന്നു. മനോരമ മ്യൂസിക്കിന് വേണ്ടി സ്വാതി തിരുനാൾ കൃതികൾ ഉൾപ്പടെ എട്ട് കൃതികൾ പേരൂർ ഇ.ബി.ജയപ്രകാശും ഗ്രിഗറി അലിസണും ചേർന്ന് വായിച്ചിട്ടുണ്ട്.
 
ADVERTISEMENT

ജെയിൻ സർവകലാശാലയിൽ നിന്നു പെർഫോമിങ് ആർട്സ് ഇൻ വയലിനിൽ ബിരുദാനന്തര ബിരുദം, തൃപ്പൂണിത്തുറ ആർ.എൽവി, സ്വാതി തിരുനാൾ സംഗീത കോളേജ് എന്നിവയിൽനിന്നു വയലിനിൽ ഗാനഭൂഷണം, ഗാനപ്രവീണ എന്നിവ നേടിയ ജയപ്രകാശ് പത്മവിഭൂഷൺ ഡോ.കെ.ജെ.യേശുദാസ്, പ്രണവം ശങ്കരൻ നമ്പൂതിരി തുടങ്ങിയ പ്രശസ്തരായ സംഗീതജ്ഞർക്കൊപ്പം വയലിനിൽ പക്കമൊരുക്കിയിട്ടുണ്ട്. ബെംഗളൂരു ജെയിൻ സർവകലാശാലയിൽ വയലിൻ വിഭാഗം ലക്ചററായിരുന്നു. മലയാള ചലച്ചിത്ര സംഗീതത്തിൽ ബിജിബാലിന്റെ സംഗീതസംവിധാനത്തിൽ ജയപ്രകാശ് വയലിൻ നാദവിസ്മയം തീർത്തിട്ടുണ്ട്. ഇന്ത്യയ്ക്ക് അകത്തും അമേരിക്കയിലും നിരവധി ഫ്യൂഷൻ ഉൾപ്പടെ നിരവധി സംഗീത പരിപാടികൾ അവതരിപ്പിക്കുന്നു.
 
അമേരിക്കയിലെ പോർട്ട്ലൻഡിൽ താമസിക്കുന്ന ഗ്രിഗറി അലിസൺ പാശ്ചാത്യ സംഗീത ലോകത്തെ ബഹുമുഖ പ്രതിഭയാണ്. 2014ൽ പോർട്ട്ലൻഡിൽ പേരൂർ ഇ.ബി. ജയപ്രകാശിന്റെ ശിക്ഷണത്തിൽ ഇന്ത്യൻ കർണാടിക് വയലിനിൽ പഠനമാരംഭിച്ചു. നിരവധി ഹോളീവുഡ് ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതമൊരുക്കിയ ഗ്രിഗറി മൂന്നു സോളോ ആൽബങ്ങൾ അദ്ദേഹത്തിന്റെ തന്നെ റെക്കോർഡിങ് സ്റ്റുഡിയോ ഹോളി വോൾക്കാനോ എന്ന ലേബലിൽ പുറത്തിറക്കിയിട്ടുണ്ട്. വയലിനു പുറമേ മാൻഡലിനിലും പിയാനോയിലും സെല്ലോയിലും വയോളയിലും ഒപ്പം അഭിനയ രംഗത്തും കഴിവു തെളിയിച്ച കലാകാരനാണ് ഗ്രിഗറി. ബർലിങ്ടൺ ആസ്ഥാനമായിട്ടുള്ള ME/2 എന്ന ഓർക്കെസ്ട്രയുടെ സ്ഥാപക അംഗമായിരുന്നു. അമേരിക്കൻ സർക്കാരിൽ നിന്നു സംഗീത പഠനത്തിന് ഗ്രാൻഡ് ലഭിച്ച കലാകാരനാണ് ഗ്രിഗറി അലിസൺ. റഷ്യ, യുഎഇ ഉൾപ്പടെ നിരവധി രാജ്യങ്ങളിൽ അദ്ദേഹം സംഗീത പര്യടനങ്ങൾ നടത്തിയിട്ടുണ്ട്. റാക്ക്വിയ എന്ന പേരിൽ വയലിൻ, ഗിറ്റാർ, വയോള എന്നിവ ചേർന്ന ഒരു ട്രയോ ആൽബവും പുറത്തിറക്കിയിട്ടുണ്ട്.
 
ADVERTISEMENT

തൃശൂർ ആകാശവാണിയിലെ ബി ഹൈഗ്രേഡ് ആർട്ടിസ്റ്റായ ഉണ്ണി കേരളവർമയാണ് ഈ നാദ വിസ്മയത്തിൽ മൃദംഗം വായിച്ചിരിക്കുന്നത്. പ്രശസ്തരായ സംഗീതജ്ഞർക്കൊപ്പം മൃദംഗത്തിൽ നാദവിസ്മയം തീർത്ത കലാകാരനാണ് തൃപ്പൂണിത്തുറ സ്വദേശിയായ ഉണ്ണി കേരള വർമ. കീബോർഡിൽ വിസ്മയം തീർത്തത് നിരവധി സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിക്കുകയും സിനിമകൾക്ക് സംഗീതസംവിധാനം ചെയ്യുകയും ചെയ്ത  സുനിൽ ലാൽ ചേർത്തലയാണ്. സംഗീതലോകത്ത് നിരവധി ഗാനങ്ങൾക്ക് പിന്നണിയിൽ പ്രവർത്തിച്ച കലാകാരൻ ബിജുവാണ് റിഥം പാഡ് ഒരുക്കിയിരിക്കുന്നത്.

English Summary:

Tillana performance by Peroor Jayaprakash and Gregory Allison